നാല്‍ഗോണ്ട:കള്ളന് വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ ഭക്ഷണം കൊടുത്തു നാട്ടുകാർ.ഗ്രാമത്തിലെ വീടുകളില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച കള്ളന് പൊലീസില്‍ ഏല്പ്പിക്കുംമുമ്ബ് ഭക്ഷണം കൊടുത്ത് നാട്ടുകാർ.
തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലെ എല്ലറെഡ്ഡിഗുഡെം ഗ്രാമത്തിലാണ് സംഭവം. പൊഗാല ഗണേഷ് എന്ന യുവാവാണ് പിടിയിലായത്.
ഗ്രാമത്തിലെ നിരവധി വീടുകളില്‍ മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടാൻ നോക്കിയിരിക്കുകയായിരുന്നു നാട്ടുകാർ. ഒടുവില്‍ ഇയാളെ പിടികൂടിയ നാട്ടുകാർ തൂണില്‍ കെട്ടിയിട്ട് മോഷണത്തെ കുറിച്ച് ചോദിച്ചു. താൻ ചെയ്ത എല്ലാ മോഷണങ്ങളും ഇയാള്‍ സമ്മതിച്ചു.
തുടർന്നാണ് തനിക്ക് നന്നായി വിശക്കുന്നു എന്നും എന്തെങ്കിലും കഴിക്കാൻ തരുമോ എന്നും ഇയാള്‍ നാട്ടുകാരോട് ചോദിച്ചത്. അഭ്യർഥന മാനിച്ച് നാട്ടുകാർ ആഹാരം വാരിനല്കുകയായിരുന്നു. തുടർന്ന് വയർ നിറഞ്ഞ ശേഷം ഗ്രാമവാസികള്‍ ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു.