ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരില്‍ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന ഒരുപഠനം റിപ്പോർട്ട് പുറത്ത്



എപ്പോഴും മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ചടഞ്ഞിരിക്കുന്നത് പുകവലിക്ക് സമാനമാണെന്ന് പറയാറുണ്ട്. ശരീരത്തിന് വേണ്ടത്ര ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഉദാസീനമായ ജീവിതശൈലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച്‌ നിരന്തരം പഠനങ്ങള്‍ പുറത്തുവരാറുണ്ട്.


ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു പിന്നിലെ പ്രധാനകാരണങ്ങളിലൊന്നായി വ്യായാമമില്ലായ്മ മാറുമെന്ന് പറയുകയാണ് ഹാർവാർഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസറായ ഡോ. മിൻ ലീ. മനുഷ്യർ നേരിടാൻ പോകുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാകും ഇതെന്നും പത്തുവർഷത്തോളം നീണ്ട തന്റെ ഗവേഷണജീവിതത്തെ ചൂണ്ടിക്കാട്ടി മിൻ ലീ പറയുന്നു.


പുകവലിയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച്‌ മിക്കയാളുകള്‍ക്കും അറിയാം. എന്നാല്‍ വെറുതെ ഇരിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച്‌ അധികമാർക്കും അറിയില്ലെന്നും മിൻ ലീ പറയുന്നു. ദിവസവും പുകവലിക്കുന്നവരോളം ആരോഗ്യപ്രശ്നം വെറുതെയിരിക്കുന്നവരിലും ഉണ്ടാകുമെന്നും അടിയന്തരമാറ്റങ്ങള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്നും മിൻ ലീ പറയുന്നു.


മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരില്‍ അകാലമരണത്തിന് സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന ഒരുപഠനം അടത്തിടെ പുറത്തുവന്നിരുന്നു. ജാമാ നെറ്റ്വർക്ക് ഓപ്പണ്‍ എന്ന ജേർണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചത്. 4,81,688 പേരെ പതിമൂന്നുവർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചാണ് തായ്വാനില്‍ നിന്നുള്ള ഗവേഷകർ പ്രസ്തുതവിലയിരുത്തലിലെത്തിയത്. 


ഹൃദ്രോഗങ്ങള്‍ മൂലം മരണപ്പെടാനുള്ള സാധ്യത മുപ്പത്തിനാലുശതമാനമാണെന്നും അമിതവണ്ണം, രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ വർധിക്കാനും കാരണമാകുമെന്നും പഠനത്തിലുണ്ടായിരുന്നു. അരക്കെട്ടിനു ചുറ്റും കൊഴുപ്പടിയാനും ചീത്തകൊളസ്ട്രോള്‍ അടിഞ്ഞുകൂടാനും ദീർഘനേരമുള്ള ഇരിപ്പ് കാരണമാകുമെന്നും അർബുദസാധ്യതയും കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.


ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്ബോള്‍ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. . ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്ട്രോള്‍ നില കൂടാനും നല്ല കൊളസ്ട്രോളായ എച്ച്‌.ഡി.എല്‍. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്ബോള്‍ അസ്ഥികള്‍ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.


മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ അറിയാം 


അമിതവണ്ണം

ശരീരത്തിന് പരമാവധി ചലനമുണ്ടാകുന്നതിലൂടെ പേശികള്‍ ലിപോപ്രോട്ടീൻ ലിപേസ് പോലുള്ള മോളിക്യൂളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ കൊഴുപ്പും മധുരവുമൊക്കെ കുറയ്ക്കാൻ സഹായിക്കും. ദിവസത്തിലേറിയ പങ്കും ഇരിക്കുമ്ബോള്‍ ഈ പ്രക്രിയ നടക്കാതിരിക്കുകയും വണ്ണംവെക്കുകയും ചെയ്യും.


പുറംവേദന

ദീർഘനേരം ഇരിക്കുന്നതിലൂടെ അരക്കെട്ടിനും പുറംഭാഗത്തിനും വേദനയുണ്ടാവാൻ കാരണമാകും. ഇരിക്കുന്നതിന്റെ പോസ്ചർ ശരിയാകാതിരിക്കുന്നത് പ്രശ്നം കൂട്ടും. ഇത് നട്ടെല്ലിലെ ഡിസ്കുകളില്‍ ചുരുക്കത്തിന് കാരണമാവുകയും അസഹ്യമായ വേദനയ്ക്ക് കാരണമാവുകയും ചെയ്യും.


കാലുകള്‍ ദുർബലമാകുന്നു

ദിവസത്തില്‍ ഏറിയ പങ്കും ഇരിക്കുമ്ബോള്‍ ശരീരത്തിനു താഴ്ഭാഗത്തെ പേശികളും കാലുകളുമൊക്കെ ദുർബലമാവുകയാണ് ചെയ്യുന്നത്. ഇത് പേശികള്‍ ക്ഷയിക്കുന്നതിനും കാരണമാകും. ശരീരത്തെ താങ്ങിനിർത്താൻ പ്രാപ്തമായ കരുത്ത് പേശികള്‍ക്കും കാലുകള്‍ക്കും ഇല്ലാതാകുമ്ബോള്‍ പെട്ടെന്ന് അപകടങ്ങള്‍ സംഭവിക്കാം.


പ്രമേഹം

മണിക്കൂറുകളോളം ഇരിപ്പ് തുടരുന്നവരില്‍ പ്രമേഹത്തിനുള്ള സാധ്യത 112 ശതമാനം അധികമാണെന്ന് വിദഗ്ധർ പറയുന്നു. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഇരിപ്പ് ശീലമാക്കിയവരില്‍ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതായാണ് കണ്ടെത്തിയത്


ഉത്കണ്ഠയും വിഷാദരോഗവും

ഇരിക്കുന്നതിലൂടെ ശാരീരിക പ്രവർത്തനങ്ങള്‍ പാടേ കുറയുകവഴി മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവാൻ കാരണമാകും. ഇത് മസ്തിഷ്കത്തിലേക്കടക്കം ശരീരത്തിലുടനീളമുള്ള രക്തചംക്രമണം കുറയ്ക്കും. ശാരീരിക പ്രവർത്തനങ്ങള്‍ ഉണ്ടാകുമ്ബോഴാണ് സെറോടോണിൻ, എൻഡോർഫിൻ തുടങ്ങിയ മാനസികസൗഖ്യം നല്‍കുന്ന ന്യൂറോട്രാൻസ്മിറ്ററുകള്‍ ഉദ്ദീപിപ്പിക്കുകയും അതുവഴി മാനസികനില മെച്ചപ്പെടുകയും ചെയ്യുക.


ഹൃദ്രോഗം

ഇരിപ്പ് ഹൃദയത്തിന്റെ ആരോഗ്യത്തേയും വിപരീതമായി ബാധിക്കും. അടുത്തിടെ നടത്തിയ ഒരു പഠനത്തിലും ഇത് വ്യക്തമായിരുന്നു. ആഴ്ചയില്‍ ഇരുപത്തിമൂന്നു മണിക്കൂറിലേറെ ടി.വി.ക്കു മുന്നില്‍ ഇരിക്കുന്നവരെയും പതിനൊന്ന് മണിക്കൂർ ഇരിക്കുന്നവരെയും ആധാരമാക്കി നടത്തിയ പഠനത്തില്‍ ആദ്യവിഭാഗത്തിന് ഹൃദ്രോഗം ബാധിച്ചുള്ള മരണസാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ദീർഘനേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗമോ, പക്ഷാഘാതമോ ബാധിക്കാനുള്ള സാധ്യത 147 ശതമാനം അധികമായികുന്നുവെന്നും പഠനത്തിലുണ്ടായിരുന്നു.


വെരിക്കോസ് വെയിൻ

മണിക്കൂറുകളോളം ഇരിക്കുന്നത് കാലുകളില്‍ രക്തം കെട്ടിക്കിടക്കാൻ കാരണമാകും. ഇത് വെരിക്കോസ് വെയിനിലേക്ക് നയിക്കും. വെയിനിലെ രക്തപ്രവാഹം പ്രതികൂലമാവുകയും അസാധാരണമാം വിധ വലുതായി ചുരുണ്ടുമടങ്ങി വെരിക്കോസ് വെയിനിന് കാരണമാവുകയും ചെയ്യും.


അസ്ഥികള്‍ ദുർബലമാകും

ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്ബോള്‍ ശരീരഭാരം വർധിക്കുമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊളസ്ട്രോള്‍ നില കൂടാനും നല്ല കൊളസ്ട്രോളായ എച്ച്‌.ഡി.എല്‍. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്ബോള്‍ അസ്ഥികള്‍ ദുർബലമായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാവുകയും ചെയ്യാം.


ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക


കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്ബോള്‍ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, 

കാല്‍മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമർത്തി ഇരിക്കുക. 

കംപ്യൂട്ടർ സ്ക്രീനിന്റെ മുകള്‍ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.

ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറില്‍ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യണം. 

തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.

കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം

കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങള്‍ ശീലിക്കുകയുമാവാം.

കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാൻ ശ്രമിക്കുക. 

കുനിയുമ്ബോള്‍ ശ്വാസം പുറത്തേക്കും നിവരുമ്ബോള്‍ ശ്വാസം അകത്തേക്കും എടുക്കണം.

പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. 

കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. 

ചെവി തോളില്‍ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ള‌വരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ ‌കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു ‌മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ ‌പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ

ദേഷ്യക്കാരെ വരുതിയിലാക്കാൻ ചില ട്രിക്കുകൾ ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക്‌ ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ  മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.  പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക്‌ ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്. നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.  പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്

പപ്പായ കഴിച്ചാൽ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ട്  പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും.  പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ. മലബന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സുഖമാകുന്നു... ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ ആരോഗ്യത്തിന്.....

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...