മനം നിറയ്ക്കും ഈ കാഴ്ച! നബി ദിന റാലിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി
ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. പല ഇടങ്ങളിലും മദ്രസ വിദ്യാര്‍ഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു.
പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയില്‍ നബി ദിന റാലിയില്‍ പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി.
വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയില്‍ ഹയാത്തുള്‍ ഇസ്ലാം മദ്രസ ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരാവാഹികള്‍ സ്വീകരിച്ചു. പട്ടാമ്ബി, മണ്ണാർക്കാട്, ഒറ്റപ്പാലം, തൃത്താല എന്നിവിടങ്ങളില്‍ വിവിധ മദ്രസകളുടെയും മഹല്ലുകളുടെയും നേതൃത്വത്തില്‍ റാലി നടത്തി. കാസർകോടും വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടന്നു. കുട്ടികളും മുതിർന്നവരും റാലികളില്‍ പങ്കെടുത്തു.
ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.
വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിനത്തില്‍ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്. പ്രവാചക പ്രകീർത്തനങ്ങള്‍ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളില്‍ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു.
വയനാട്ടില്‍ ഇത്തവണ നബിദിനത്തില്‍ ആഘോഷം ഒഴിവാക്കി
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇത്തവണ നബിദിനത്തില്‍ ആഘോഷം ഒഴിവാക്കി. പുത്തുമലയിലും മുണ്ടക്കൈയിലും ഉള്‍പ്പെടെ നബിദിനത്തില്‍ പ്രാർത്ഥനകള്‍ മാത്രമാണ് നടന്നത്. ദുരത്തില്‍പ്പെട്ട് മരണമടഞ്ഞവർക്കായി പുത്തുമലയിലെ പൊതുശ്മശാനത്തില്‍ പ്രാർത്ഥന നടന്നു. മുണ്ടക്കൈയിലെ ഖബർസ്ഥാനിലും പ്രത്യേകം പ്രാർത്ഥന നടന്നു. പുത്തുലയില്‍ നസീർ സഖാഫിയും മുണ്ടക്കൈയില്‍ ഷറഫുദ്ദീൻ ഫൈസിയും പ്രാർത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങുകളില്‍ പങ്കെടുത്തു