ഐ.സി.യുവില്‍നിന്ന് പാമ്ബ് പുറത്തേക്ക് വരുന്നത് കണ്ട് പരിഭ്രാന്തരായി ബഹളം വെച്ചു. ബഹളം കേട്ട് ഓടിയെത്തിയവർ പാമ്ബിനെ നീക്കി. വെള്ളിക്കെട്ടൻ എന്ന പാമ്ബാണിതെന്നാണ് പ്രാഥമിക വിവരം.
പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഈ സമയം ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയില്‍ ഉറങ്ങാറുള്ളത്.
ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്ബ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. മെഡിക്കല്‍ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്ബ് വാർഡിലേക്ക് കയറിയ സംഭവം മുൻപ് ഉണ്ടായിരുന്നു.