ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കുട്ടികള്‍ക്ക് ലഭിക്കേണ്ട പ്രധാനപ്പെട്ട പോഷകങ്ങളെ കുറിച്ചാണ് താഴേ പറയുന്നു.
വിറ്റാമിൻ ഡി
കുട്ടിയുടെ വളർച്ചയ്ക്കും രോഗപ്രതിരോധ സംവിധാനത്തിനും ആവശ്യമായ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. ഇത് അസ്ഥികളുടെ വളർച്ചയ്ക്ക് സഹായകമാണ്. വ്രണങ്ങള്‍, പേശികളുടെ ബലഹീനത, അസ്ഥി വേദന, ക്ഷീണം, അസ്ഥി വേദന, പേശി ബലഹീനത, പേശി വേദന അല്ലെങ്കില്‍ മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.
വിറ്റാമിൻ ബി 12
തലച്ചോറിൻ്റെ വികാസത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിൻ ബി 12 അത്യന്താപേക്ഷിതമാണ്. ബി 12 ൻ്റെ അഭാവം പലപ്പോഴും ബലഹീനത, അലസത, മോശം ഏകാഗ്രത, വിളറിയ ചർമ്മം അല്ലെങ്കില്‍ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു. കുട്ടികളില്‍ ബുദ്ധിവികാസത്തിനും വിറ്റാമിൻ ബി 12 സഹായകമാണ്.
വിറ്റാമിൻ എ
വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ച, ചർമ്മം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയില്‍ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. വരണ്ട ചർമ്മം, കാഴ്ചക്കുറവ് എന്നിവ വിറ്റാമിൻ എയുടെ കുറവിൻ്റെ ലക്ഷണമാകാം. കാരറ്റ്, മധുരക്കിഴങ്ങ്, ചീര തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളില്‍ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ സി
വിറ്റാമിൻ സി അണുബാധകളെ ചെറുക്കുകയും മുറിവുകള്‍ ഉണക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സിയുടെ കുറവ് മോണയില്‍ രക്തസ്രാവം, വരണ്ട ചർമ്മം അല്ലെങ്കില്‍ മുറിവുകള്‍ സാവധാനത്തില്‍ ഉണങ്ങല്‍ എന്നിവയ്ക്ക് ഇടയാക്കും.
ഫോളേറ്റ്
ആരോഗ്യകരമായ കോശ വളർച്ചയ്ക്കും വികാസത്തിനും ഫോളേറ്റ് അല്ലെങ്കില്‍ വിറ്റാമിൻ ബി 9 ആവശ്യമാണ്. ഫോളേറ്റിൻ്റെ അഭാവം മോശമായ വളർച്ചയ്ക്കും ക്ഷീണത്തിനും ഇടയാക്കും. ഇലക്കറികള്‍, ബീൻസ്, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ഫോളേറ്റ് അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.