'ഒരു ലഡു തരുമോ ചേട്ടാ..ഇനി എങ്ങാനും എനിക്ക് അടിച്ചാലോ ഒരു ലോട്ടറി ' രാവിലെ മുതൽ ഗൂഗിൾ പേ തുറക്കുന്നവർ കേൾക്കുന്ന ഒരു ചോദ്യമാണിത്. ഓഫർ ഓക്ടോബർ 21 മുതൽ നവംബർ ഏഴ് വരെയാണ് ഗൂഗിൾ പേ ദീപാവലി ക്യാംപെയ്ൻ വച്ചിരിക്കുന്നത്. ലഡു സെൻഡ് ചെയ്തുതും വാങ്ങിയും പൈസ ഉണ്ടാക്കാൻ സാധിക്കും എന്നതും ഈ ക്യാംപെയ്ന്റെ പ്രത്യേകതാണ്.
50 രൂപ മുതൽ ആയിരത്തിയൊന്ന് രൂപ വരെ ലഡു കൊടുത്തും വാങ്ങിയും കിട്ടിയവരുണ്ട്. സമയം പോകുന്നതിനൊപ്പം പൈസയും ഉണ്ടാക്കാം എന്നതാണ് ഈ ലഡു ക്യാംപെയ്ൻ ശ്രദ്ധേയമാക്കുന്നത്.
കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിള്‍ ലഡു, പിന്നെ ട്രെൻഡി ലഡുവും. ആറെണ്ണവും കിട്ടിയാല്‍ സമ്മാനം. 51 രൂപ മുതല്‍ 1001 രൂപ വരെ സമ്മാനം എന്നാണ് ഗൂഗിള്‍ പേ പറയുന്നത്.
ഒക്ടോബർ 21 മുതല്‍ നവംബർ 7 വരെ ആണ് മത്സരം. കൂട്ടുകാർക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും, മൊബൈല്‍ റീചാർജ്ജ് ചെയ്തും, സാധനം വാങ്ങുമ്ബോള്‍ ഗൂഗിള്‍ പേ വഴി പൈസ കൊടുത്തും ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു.
ആദ്യത്തെ രണ്ട് ലഡുകള്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്. ബാക്കി ഉള്ളവ കിട്ടാന്‍ പിന്നെ അലച്ചിലായി. ട്വിങ്കിള്‍ ലഡു ആണ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടെന്ന് ലഡു അന്വേഷകര്‍ പറയുന്നു. ആളെ അന്വേഷിച്ചു നടക്കുകയാണ് ഇപ്പൊ എല്ലാവരും. എക്സ് എന്ന പഴയ ട്വിറ്ററില്‍ സംഗതി ട്രെൻഡിങാണ്. ഇൻസ്റ്റ കമന്റ് ബോക്സുകളിലും ഫേസ്ബുക്കിലും ട്വിങ്കിള്‍ ലഡു ഉണ്ടോ..ഉണ്ടോ.. എന്ന് ചോദിച്ച് ആളുകള്‍ തിരക്ക് കൂട്ടുന്നു.
ഈ ബഹളത്തിന്റെ ഇടയില്‍ ട്വിങ്കിള്‍ ലഡു മാത്രം കിട്ടിയ ഒരു ന്യൂനപക്ഷവുമുണ്ട്. 51 മുതല്‍ 1001 വരെ സമ്മാനത്തുക എന്ന് ഗൂഗിള്‍ പേ പറയുമ്ബോഴും ഒരു രൂപ മാത്രം കിട്ടി എന്ന് പറയുന്നവരും ഏറെയാണ്. സംഗതി ഗൂഗിള്‍ പേയില്‍ ആളെ കേറ്റാൻ ഉള്ള തന്ത്രമാണ്. ഇമ്മാതിരി മത്സരങ്ങള്‍ ഗൂഗിള്‍ പേ ഇതിന് മുമ്ബും കുറെ നടത്തിയിട്ടുണ്ട്. പറഞ്ഞു വരുമ്ബോള്‍ തമാശ ആണെങ്കിലും നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ ഈ പൈസ എങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവർ സമൂഹത്തില്‍ ഉണ്ട്. അവരുടെ നിസഹായത കൂടിയാണ് ഈ മത്സരത്തില്‍ വിജയ കാരണം.