മറ്റുള്ളവരെ പേടിച്ച് സന്തോഷം അടക്കി പിടിക്കണ്ട, വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്ന് പഠനറിപ്പോർട്ട്
നമ്മുടെ വികാരങ്ങള്‍ പ്രത്യേകിച്ചും പോസിറ്റീവ് വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഒരുപാട് ചിരിച്ചാല്‍ കരയേണ്ടി വരുമെന്ന് പഠിച്ച് വരുന്ന നമ്മളില്‍ പലര്‍ക്കും ഇത് ബുദ്ധിമുട്ടുള്ളതാകുമെങ്കിലും പോസിറ്റീവ് വികാരങ്ങള്‍ മറച്ചുപിടിക്കുന്നത് നല്ലതല്ലെന്നാണ് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. യുഎസ്സിലും തായ്വാനിലുമായി ഗവേഷകര്‍ ക്രോസ് കള്‍ച്ചര്‍ പഠനം നടത്തി പഠനത്തില്‍ ആളുകള്‍ പോസിറ്റീവ് വികാരങ്ങള്‍ അടിച്ചമര്‍ത്തുമ്ബോള്‍ അത് അവരുടെ ക്ഷേമത്തെ ബാധിക്കുന്നതായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.