അത്തരത്തിൽ നിങ്ങൾ ഒഴിവാക്കേണ്ട തെറ്റുകളെന്തൊക്കെയാണെന്ന് നോക്കാം. ഈ ചെറിയ പിഴവുകൾ ഫോണിൻറെയും ബാറ്ററിയുടെയും ആരോഗ്യത്തെ ബാധിക്കുന്നു. സോക്കറ്റിൽ പ്ലഗ് ഇൻ ചെയ്യുമ്ബോൾ ചാർജർ വൈദ്യുതി തുടങ്ങും. ഫോൺ കണക്ട് ചെയ്യാത്തപ്പോൾ പോലും ചാർജർ വൈദ്യുതി ഉപയോഗിക്കും.
ഇത് നിങ്ങളുടെ വൈദ്യുതി ബില്ല് കൂടുന്നതിന് കാരണമാകുന്നു. ബാറ്ററി 100 ശതമാനം ചാർജുചെയ്യരുത്. ഓരോ തവണയും നിങ്ങളുടെ ഫോണിൻ്റെ ബാറ്ററി 100 ശതമാനം ചാർജുകൾ ചെയ്താൽ, അത് ഫോണിൻ്റെ ആയുസ്സ് കുറയ്ക്കും. ബാറ്ററി പൂർണമായി തീരാൻ അനുവദിക്കരുത്. ഫോൺ ബാറ്ററി ഒരിക്കലും 0% വരെ എത്താൻ പോലും പാടില്ല. ബാറ്ററി ചാർജുകൾ എപ്പോഴും 20%-80% നിലനിർത്താൻ ശ്രദ്ധിക്കുക. രാത്രി മുഴുവൻ ഫോൺ ചാർജിൽ വയ്ക്കരുത്.
രാത്രി മുഴുവൻ ഫോൺ ചാർജിൽ വച്ചാൽ വൈദ്യുതി പാഴാകുകയും ബാറ്ററി ആവശ്യത്തിലധികം ചാർജ് ആകുകയും ചെയ്യും. വില കുറഞ്ഞ ചാർജുകൾ ഉപയോഗിക്കരുത്. എല്ലാ ഫോണുകളിലും അനുയോജ്യമായ ചാർജർ ഉണ്ട്. അതിന് പകരം മറ്റേതെങ്കിലും ബ്രാൻഡിൻ്റെ ചാർജറോ വിലകുറഞ്ഞ ചാർജറോ ഉപയോഗിക്കാൻ പാടില്ല.