ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും.


വസ്ത്രം അലക്കി ഇസ്തിരിയിടുക എന്നത് മിക്ക സാധാരണക്കാരുടെയും ദിനചര്യകളില്‍ പെട്ടതാണ്. വൈദ്യുതി ബില്‍ ഷോക്ക് ട്രീറ്റ്‌മെന്റാകുന്ന ഈ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും.
വാഷിങ് മെഷീൻ ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

പലതരം വാഷിങ് മെഷീൻ കമ്ബോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്.

∙മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്)

∙മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്)
ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച്‌ ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്.

വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമുള്ളതല്ല. വാഷിങ് മെഷീൻ നിർദ്ദേശിച്ചിരിക്കുന്ന പൂർണ്ണശേഷിയില്‍ തന്നെ പ്രവർത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാൻ സാധിക്കും.
അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം. വാഷിങ് മെഷീൻ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക. ഉപയോഗം കഴിഞ്ഞാല്‍ വാഷിങ് മെഷീന്റെ സ്വിച്ച്‌ ഓഫ് ചെയ്ത് പ്ലഗ് എടുത്ത് മാറ്റുക.

കഴിവതും വൈകുന്നേരം 6.30 മുതല്‍ 10 മണിവരെയുള്ള സമയങ്ങളില്‍ വാഷിങ് മെഷീൻ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക. വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 1692 രൂപയുടെ ഊർജം ലാഭിക്കാൻ കഴിയുമെന്നാണ് കണക്ക്. 
തുണി ഇസ്തിരിയിടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

രാവിലെ ഓഫിസില്‍ പോകുന്നതിനു മുൻപ് തലേന്ന് നനച്ചിട്ട ഉണങ്ങാത്ത തുണികള്‍ ഇസ്തിരിയിട്ട് ഉണക്കിയെടുക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? അതുപോലെ ഓരോ ദിവസവും ഒന്നോ രണ്ടോ തുണികള്‍ തേയ്ക്കാൻ വേണ്ടി അയണ്‍ബോക്സ് ഉപയോഗിക്കുക. ചെറിയ വസ്ത്രങ്ങള്‍ തേക്കാൻ പോലും അയണ്‍ബോക്സ് പരമാവധി ചൂടാക്കുക. അങ്ങനെ നാം ദിവസം ചെയ്യുന്ന ഇസ്തിരിത്തെറ്റുകള്‍ എന്തുമാത്രം വൈദ്യുതി പാഴാക്കുന്നുണ്ട് എന്നറിയാമോ?

വളരെ സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ട വൈദ്യുത ഉപകരണമാണ് ഇസ്തിരിപ്പെട്ടി. കാര്യക്ഷമമല്ലാത്ത ഉപയോഗക്രമമാണ് ഇതില്‍ ഊർജ്ജനഷ്ടം വരുത്തി വയ്ക്കുന്നത്. ഓട്ടമാറ്റിക് ഇലക്‌ട്രിക് അയണ്‍ ആണ് നല്ലത്. നിർദ്ദിഷ്ട താപനില എത്തിക്കഴിഞ്ഞാല്‍ ഇസ്തിരിപ്പെട്ടി തനിയെ ഓഫായിക്കൊള്ളും. ചൂട് വീണ്ടും കുറഞ്ഞാല്‍ തനിയെ ഓണ്‍ ആവുകയും ചെയ്യും. ഓട്ടമാറ്റിക് ടെംപറേച്ചർ കട്ട് ഓഫ് ഉള്ള ഇലക്‌ട്രിക് അയണിനു ഈ സംവിധാനം ഇല്ലാത്തതിനെ അപേക്ഷിച്ച്‌ പകുതിയോളം വൈദ്യുതി മതിയാകും. അതായത് ഒരു കിലോവാട്ട് ശേഷിയുള്ള ഓട്ടോമാറ്റിക് അയണ്‍ ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് 0.5 യൂണിറ്റോളം വൈദ്യുതി മതിയാകും.
ദിവസവുമുള്ള ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം വൈദ്യുതി ബില്‍ കൂട്ടും. ഒരാഴ്ചത്തേക്കു വേണ്ട വസ്ത്രങ്ങള്‍ ഒരുമിച്ച ഇസ്തിരി ഇടുന്നതാണ് ഉത്തമം. ഇസ്തിരിപ്പെട്ടി ചൂടായിക്കൊണ്ടിരിക്കുന്ന സമയവും ഇസ്തിരിപ്പെട്ടി ഓഫ് ചെയ്തതിനുശേഷമുള്ള സമയവും ചൂട് കുറവ് ആവശ്യമുള്ള തുണിത്തരങ്ങള്‍ ഇസ്തിരിയിടുന്നതിന് ഉപയോഗിക്കാം.

വസ്ത്രങ്ങള്‍ക്കു നനവുണ്ടെങ്കില്‍ വൈദ്യുതി നഷ്ടം കൂടും. ഇസ്‌തിരി ഇടുന്ന പ്രതലം മൃദുലമായിരിക്കണം. അടിയില്‍ ആവശ്യത്തിന്‌ കട്ടിയില്ല എങ്കില്‍ വസ്‌ത്രങ്ങളിലെ ചുളിവ്‌ പോകില്ല. ഇതൊഴിവാക്കാൻ മേശയ്ക്ക് മുകളില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ പുതപ്പുകള്‍ വിരിക്കുക.


ഇസ്തിരി ഇടുന്ന സമയത്ത് സീലിങ് ഫാൻ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സീലിങ് ഫാനില്‍ നിന്നും വരുന്ന കാറ്റ് ഇസ്തിരിപ്പെട്ടിയിലെ ചൂട് നഷ്ടപ്പെടുത്തും. വൈകുന്നേരം വോള്‍ട്ടേജ് കുറവുള്ള (6.30 മുതല്‍ 10 മണി വരെ) സമയങ്ങളില്‍ ഇലക്‌ട്രിക് അയണ്‍ ഉപയോഗിക്കാതിരിക്കുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം?, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് ഒരു വ്യക്തിയിൽ പ്രമേഹം ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പ്രമേഹത്തിന് പിന്നിലെ പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്. കൂടാതെ ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം കഴിക്കുക, ജങ്ക് ഫുഡ് കൂടുതൽ കഴിക്കുക എന്നിവയും ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.  പ്രമേഹത്തെ ചെറുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതശൈലിയാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും മെടിടേഷൻ ജീവിതത്തിന്റെ പ്രധാന ഭാഗമാക്കണം.  ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-2 പ്രമേഹം ആഗോളതലത്തില്‍ 2018-ലെ 406 ദശലക്ഷത്തില്‍ നിന്ന് 2030-ല്‍ 511 ദശലക്ഷമായി, അഞ്ചിലൊന്ന് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. അതോടൊപ്പം, 2030-ഓടെ ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാര്‍ പ്രമേഹം ബാധ്യതരായേക്കുമെന്നും കണക്കു...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നല്‍കിയാൽ മതി

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നല്‍കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരില്‍ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.  വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാല്‍മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോള്‍ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്.  വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... കുട്ടികള്‍ക്ക് മുട്ട, ചീര, കൂണ്‍, സാല്‍മണ്‍ മത്സ്യം, പാല്‍, മറ്റ് ക്ഷീര ഉത്പ...

നടത്തം അത്ര നിസാരമല്ല; നടക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ കൂടി കരുതണം

ദിവസവും രാവിലെ എഴുന്നേറ്റ് നടക്കുന്നത് ദിനചര്യയുടെ ഭാഗമാക്കിയവരാണ് പലരും. നടത്തത്തിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും വേണ്ടെന്നത് തന്നെയാണ് നടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രം പറയുന്നതനുസരിച്ച്‌ മുതിര്‍ന്നൊരാള്‍ ആഴ്ചയിലൊരിക്കല്‍ 150 മിനുറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നടന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതേയുള്ളു. എന്നാല്‍ നടത്തമല്ലേ, അതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് കരുതിയാല്‍ പണി പാളും. ആളുകള്‍ നടക്കുമ്ബോള്‍ ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കുകയോ, വീഡിയോകള്‍ കാണുകയോ ചെയ്യുന്നതിലൂടെ ചുറ്റുപാടുകളെ കുറിച്ച്‌ ശ്രദ്ധയില്ലാത്തവരായി നിങ്ങള്‍ മാറും. ഇത് അപകടമുണ്ടാക്കാനിടയാകും. നടത്തത്തിനിടയില്‍ മൊബൈലുകള്‍ നോക്കുന്നത് ബാലന്‍സ് തെറ്റാന്‍ കാരണമാകുകയും നടത്തത്തിന്റെ രീതി വരെ വ്യത്യസ്തമാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നടത്തത്തിനിടയില്‍ ഫോണ്‍ മാറ്റി വെക്കാന്‍ ശ്രമിക്കുക. തെറ്റായ ചെ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടം ബുദ്ധിയിൽ...

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ ഉപയോഗിക്കേണ്ട രീതികൾ

ചെവിയ്ക്ക് ദോഷമില്ലാതെ ഇയര്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം! യാത്രയിലും പഠിക്കുമ്പോഴും എന്തിന് ജോലി ചെയ്യുമ്പോള്‍ പോലും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. നമുക്കിടയില്‍ പലരും ഇയര്‍ഫോണ്‍ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് തന്നെ. ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേള്‍വിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കേള്‍വി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും.   തുടര്‍ച്ചയായി കുറേ സമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേള്‍വി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ ആന്തരിക ഭാഗത്ത് കേള്‍വിശക്തിയെ നിയന്ത്രിക്കുന്ന വളരെ നേര്‍ത്ത ഒരു സ്ഥലമുണ്ട്. കൊക്ലിയ എന്നാണ് ഇതിന്റെ പേര്. ഇയര്‍ഫോണിലൂടെയുള്ള ഉയര്‍ന്ന ശബ്ദം ചെവിയിലേക്ക് എത്തുമ്പോള്‍ അത് മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. നേര്‍ത്ത ഫ്‌ളൂയിഡ് അടങ്ങിയ കൊക്ലിയയെ ഇത് സാരമായി ബാധിക്കും. ഇയര്‍ഫോണിലെ ഉയര്‍ന്ന ശബ്ദം വളരെ സാരമായി തന...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...