ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേഗം ജ്വല്ലറിയിലേക്ക് വിട്ടോ...സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും താഴ്ചയില്‍


കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. വില മുന്നേറുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള പ്രചാരണം.എന്നാൽ 
അപ്രതീക്ഷിത മാറ്റമാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. 


അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ നീക്കങ്ങള്‍ വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, ഡോളര്‍ വന്‍ കരുത്ത് നേടുകയാണ്. ഇന്ത്യന്‍ രൂപ മൂക്കുകുത്തി വീഴുകയും ചെയ്തു.




ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവ് രേഖപ്പെടുത്തിയ ശേഷം നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ക്രൂഡ് ഓയില്‍ വില മാറ്റം രേഖപ്പെടുത്താതെ നില്‍ക്കുകയാണ്. അമേരിക്കന്‍ ഡോളര്‍ റെക്കോര്‍ഡ് മുന്നേറ്റം നടത്തിയപ്പോള്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും ഇടിവ് രേഖപ്പെടുത്തി. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിനും വില താഴ്ന്നു. അറിയാം പുതിയ സ്വര്‍ണവില സംബന്ധിച്ചും ഇടിയാനുള്ള കാരണങ്ങളും...


കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56560 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്ന് 520 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 65 രൂപ താഴ്ന്ന് 7070 എന്ന നിരക്കിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 5840 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 95 രൂപയിലെത്തി.




കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 58280 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ന് 1720 രൂപയുടെ കുറവുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2600 ഡോളറിന് താഴേക്ക് വീണ ശേഷം അല്‍പ്പം കയറി. നിലവില്‍ 2610 ഡോളറാണ് ഔണ്‍സ് വില. ബിറ്റ് കോയിന്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചിരുന്നു എങ്കിലും ഇന്ന് 101169 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.


ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 25 ബേസിസ് പോയന്റ് കുറവ് വരുത്താനാണ് തീരുമാനിച്ചത്. ഇത് നേരത്തെ പ്രതീക്ഷിച്ചതായതിനാല്‍ വലിയ മാറ്റം വിപണിയില്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം പലിശ നിരക്കില്‍ അടിക്കടി മാറ്റമുണ്ടാകില്ലെന്ന് ഫെഡ് റിസര്‍വ് സൂചിപ്പിച്ചതാണ് വിപണിയെ തകിടം മറിച്ചത്.




2015ല്‍ നാല് തവണയായി പലിശ നിരക്ക് കുറയ്ക്കുമെന്നാണ് നേരത്തെ നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണ മാത്രമേ മാറ്റം വരുത്തൂ എന്നാണ് പുതിയ വിവരം. ഇതോടെ കമ്ബനികള്‍ക്ക് പ്രതീക്ഷിത ലാഭമുണ്ടാകില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഫെഡ് റിസര്‍വിന്റെ തീരുമാനം വന്ന പിന്നാലെ ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചു. ഡോളര്‍ സൂചിക 108.09 എന്ന നിരക്കിലെത്തി.


ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ സൂചിക ഇത്രയും ഉയര്‍ന്ന നിരക്കിലെത്തുന്നത്. ഇതോടെ മറ്റു കറന്‍സികളെല്ലാം താഴ്ന്നു. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറഞ്ഞു. ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 85 ല്‍ താഴേക്ക് പോയി. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ഇനം ബാരലിന് 73 ഡോളറില്‍ നില്‍ക്കുകയാണ്. വരുംദിവസങ്ങളില്‍ വിപണി സ്ഥിരത കൈവരിക്കുമെന്നാണ് കരുതുന്നത്.







ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തില്‍പ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തില്‍ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് റിപ്പോർട്ടുകള്‍. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. അസര്‍ബൈജാന്‍ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര...