ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തണ്ണിമത്തനോ ജ്യൂസുകളോ അല്ല , വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് പ്രിയം മറ്റൊന്ന്, ഒന്നിന് വില 50 രൂപവരെ, പക്ഷേ സാധനം കിട്ടാനില്ല

പാലക്കാട്: കനത്ത വേനലിന് കുളിർമയേകി കഴിഞ്ഞ രണ്ടുദിവസമായി മഴപെയ്തെങ്കിലും ചൂടിന് കുറവൊന്നുമില്ല. ഇതോടെ ദാഹം ശമിപ്പിക്കാൻ നെട്ടോട്ടമോടുകാണ് ജനം.

തണ്ണിമത്തൻ, നൊങ്ക്, വിവിധ തരം ജ്യൂസുകളുമുണ്ടെങ്കിലും ആളുകള്‍ക്ക് പ്രിയം ഇളനീരാണ്. എന്നാല്‍, ആവശ്യത്തിന് ഇളനീർ കിട്ടാനില്ലാത്തത് പ്രതിസന്ധിയാകുന്നതായി കച്ചവടക്കാർ പറയുന്നു. ഡിസംബർ, ജനുവരി മാസങ്ങളില്‍ ഒരു ഇളനീരിന് 40 രൂപയായിരുന്നത് ഫെബ്രുവരിയായതോടെ പത്തു രൂപ വർദ്ധിച്ച്‌ ഹാഫ് സെഞ്ച്വറി തൊട്ടിരുന്നു. മാർച്ച്‌ ആരംഭിച്ചതോടെ അത് 60 ലേക്കും ഉയർന്നു. എന്നാല്‍ ഇളനീർ കിട്ടാനില്ലാത്തതിനാല്‍ പലപ്പോഴും കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലായെന്നു ചെറുകിട കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കു വില വർദ്ധിച്ചതോടെ കർഷകർ കച്ചവടക്കാർക്ക് ഇളനീർ കൊടുക്കാതായതാണു പ്രതിസന്ധിക്കു കാരണം. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ ഇളനീരിന്റെ വരവ് ഗണ്യമായി കുറഞ്ഞു.



തേങ്ങയ്ക്ക് മികച്ച വില

തെങ്ങില്‍ നില്‍ക്കുന്ന തേങ്ങ ഒന്നിന് 28 രൂപയാണ് കച്ചവടക്കാർ നല്‍കുന്ന വില. തേങ്ങ പറിച്ച്‌ കൊണ്ടുപോകുന്നതുള്‍പ്പെടെ ഒരു ചെലവും കർഷകൻ അറിയേണ്ടതില്ല. തേങ്ങ കിലോഗ്രാമിന് 65 മുതല്‍ 75 രൂപ വരെയാണു വിപണി വില. ഏറ്റവും മികച്ച വിലയാണ് ഇപ്പോള്‍ തേങ്ങയ്ക്കു ലഭിക്കുന്നത്. അതേസമയം ഇളനീരിനു 24 രൂപ മാത്രമാണു കർഷകനു ലഭിക്കുന്നത്. രണ്ടാഴ്ച അധികം നിർത്തിയാല്‍ 4 രൂപ അധികം ലഭിക്കുമെന്നതിനാല്‍ കർഷകർ ഇളനീർ കൊടുക്കാൻ മടിക്കുകയാണ്.


 കഴിഞ്ഞമാസം വരെ ഒരു പിക്‌അപ് വാനില്‍ 3,000 ഇളനീർ വരെ കൊണ്ടുവന്നിരുന്നതാണ്. പലപ്പോഴും ഒന്നോ രണ്ടോ കർഷകരുടെ തോട്ടത്തില്‍ നിന്നുതന്നെ ഇത്രയും ഇളനീർ കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് 1500 ഇളനീർ കിട്ടാൻ നാലും അഞ്ചും കർഷകരുടെ തോട്ടത്തില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. കൂടാതെ ചോദിക്കുന്ന തുക മുൻകൂറായി നല്‍കി തേങ്ങ കച്ചവടക്കാർ കർഷകരെ പിടിച്ചുവച്ചിരിക്കുന്ന സ്ഥിതിയാണ്.


ഇളനീരില്‍ വെള്ളത്തിന്റെ അളവ് കുറ‌ഞ്ഞു

നിലവില്‍ തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, പൊള്ളാച്ചി എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള തോട്ടങ്ങളില്‍ നിന്നാണ് ഇളനീർ കൊണ്ടുവരുന്നത്. കൂടാതെ ചൂട് കൂടിയതോടെ ഇളനീരില്‍ വെള്ളത്തിന്റെ അളവും നല്ലപോലെ കുറഞ്ഞിട്ടുണ്ടെന്നാണു കച്ചവടക്കാർ പറയുന്നത്. മുൻപ് 400 മുതല്‍ 500 മില്ലി ലീറ്റർ വരെ വെള്ളമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 300 മില്ലി ലീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇത് പലപ്പോഴും ഇളനീർ കുടിക്കാനെത്തുന്നവരെ നിരാശരാക്കുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു.






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉപയോഗിച്ച ഡയപ്പറുകള്‍ എങ്ങനെ സംസ്കരിക്കാം? അറിയാം ലളിതമായ വഴികള്‍

ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാല്‍ ഡയപ്പറുകള്‍ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകള്‍ മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകള്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്. കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളില്‍ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യല്‍. ചില ആളുകള്‍ രാത്രിയുടെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകള്‍ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ വരാം. ഡയപ്പറ...

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.  ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ. പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാ...

പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ

പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ബദാം പാൽ, സോയ പാൽ, ഓട്സ് പാൽ എന്നിവ നമ്മുക്കെല്ലാവർക്കും അറിയാവുന്നതാണ്. അവ സസ്യാഹാരികൾക്ക് ശുപാർശ ചെയ്യുന്ന കാൽസ്യം കഴിക്കുന്നതിനുള്ള മികച്ച ഓപ്ഷനുകളും കൂടിയാണ്. പോഷകഗുണമുള്ള മറ്റൊന്നാണ് കശുവണ്ടിപ്പാൽ. പാലിൽ കശുവണ്ടി പൊടിച്ച് ചേർത്ത് കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു കശുവണ്ടി പാൽ പുഡ്ഡിംഗ്, സ്മൂത്തികൾ, സൂപ്പ് എന്നിവയിൽ ചേർക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. പൂരിത കൊഴുപ്പ് കുറഞ്ഞതും മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെയുള്ള അപൂരിത കൊഴുപ്പുകൾ കൂടുതലും ഉള്ളതിനാൽ കശുവണ്ടിപ്പാൽ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. ഈ കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കശുവണ്ടിയിൽ കോപ്പറും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തക്കുഴലുകളുടെ പ്രവർത്തനത്തിന് നല്ലതാണ്. ഇതിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ, അതിന്റെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീര...

കോളിഫ്ലവറിന്റെ ആരോഗ്യ ഗുണങ്ങൾ

കോളിഫ്ലവറിന്റെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം കോളിഫ്‌ളവർ ഗുണകരമാണ്. ഈ പച്ചക്കറി നൽകുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുൾപ്പെടെ മറ്റ് നിരവധി പോഷകങ്ങളാലും കോളിഫ്‌ളവർ സമ്പന്നമാണ്. കോളിഫ്ലളവറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്‌ളവറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവറിലെ ഉയർന്ന ഫൈബർ അടങ്ങിയതും അത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായകവുമാണ്. കോളിഫ്ലവറിൽ ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു.  കോളിഫ്ലവറിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഒരു ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റായി പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ക്യാൻസർ, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു. കോളിന്റെ ഒരു സമ്പുഷ്ടമായ സ്രോതസ്സാണ് കോളിഫ്ലവർ. മാനസികാവസ്ഥയ്ക്കും ഓർമ്മയ്ക്കും നമുക്ക് ആവശ്യമായ ഒരു പോ...

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

മോട്ടിവേഷൻ ചിന്തകൾ

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. കുടുംബം, സുഹൃത്തുക്കൾ തുടങ്ങി നാം ഇടപെടുന്ന എല്ലാ സാഹചര്യങ്ങളും നമ്മളിൽ അറിഞ്ഞും, അറിയാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളിൽ ആത്മാർത്ഥതയും, സത്യസന്ധതയും നിലനിർത്തുന്നത് നമ്മെ പോസിറ്റിവിറ്റിയുള്ള വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാൻ സഹായിക്കും. മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്കു എന്തെങ്കിലും പ്രാധാന്യമുണ്ടോ ? എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്. ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അത...

അടുക്കളയിൽ വളരെയധികം ഉപകാരപ്രദമാകുന്ന ചില പൊടിക്കൈകൾ

അടുക്കളയിൽ വളരെയധികം ഉപകാരപ്രദമാകുന്ന ചില പൊടിക്കൈകൾ ഇന്ന് നമ്മൾ ഇവിടെ പറയുന്നത് അടുക്കളയിൽ വളരെ ഉപകാരപ്രദമാകുന്ന ചില പൊടിക്കൈകൾ ആണ്. ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ ജോലിഭാരം വളരെ കുറച്ചെടുക്കാൻ സാധിക്കുന്നതാണ്. അങ്ങനെ ഒരുപാട് സമയം നമുക്ക് ലാഭിക്കാൻ സാധിക്കും. ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടമാണ് അടുക്കള എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പല വീട്ടമമ്മാര്‍ക്കും പലപ്പോഴും തലവേദന സൃഷ്ടിക്കുന്നതും അടുക്കള തന്നെയാണ് എന്നതാണ് സത്യം. അടുക്കളജോലിയില്‍ ഏറ്റവും സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. ഇത് ആരോഗ്യത്തേയും സഹായിക്കും മാത്രമല്ല സമയവും ലാഭിയ്ക്കാന്‍ കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം. കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. മാംസവിഭവങ...

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.?

നിങ്ങളിലെ പോരായ്മകളെ കുറിച്ചു മാത്രമാണോ ചിന്തിക്കുന്നത്.? എന്തെങ്കിലും രോഗം വന്നു പോകുമോ എന്ന പേടി നിങ്ങളെ എപ്പോഴും അലട്ടുന്നുവോ ? നിങ്ങൾ കുറ്റപ്പെടുത്തലുകളെ എപ്പോഴും പേടിക്കുന്നയാളാണോ ? നിങ്ങളെ ആരും സ്നേഹിക്കുന്നില്ലായെന്നു തോന്നുന്നുവോ ? നിങ്ങളുടെ കഴിവില്ലായ്മയും കുറിച്ച് മാത്രം ചിന്തിക്കുന്നുവോ ?. ഇങ്ങനെ ശുഭാപ്തിവിശ്വാസം തീരെയില്ലാത്ത ചിന്തകളാൽ വലഞ്ഞിരിക്കുകയാണോ നിങ്ങൾ ?. ഇത്തരത്തിലുള്ള അശുഭ ചിന്തകൾ അല്ലെങ്കിൽ നെഗറ്റീവ് ചിന്തകൾ മനസ്സിൽ വർദ്ധിച്ചാൽ പിരിമുറുക്കം വർദ്ധിച്ച് വിഷാദാവസ്ഥയിലേക്ക് കടന്നേക്കാം. ശാരീരിക മാനസീക പ്രശ്നങ്ങൾ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . നെഗറ്റീവ് ചിന്തകൾ, , തലവേദനയും കഴുത്ത് വേദനയും ഉണ്ടാക്കും. രോഗപ്രതിരോധശേഷി കുറയാനും ക്ഷീണം ഉണ്ടാകുവാനും ലൈംഗികമായി താൽപര്യക്കുറവുണ്ടാകുവാനും ,നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങിയത് എങ്ങനെയാണ്.ഇങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിച്ചത്,ഏതു രീതിയിലാണ് ജീവിതത്തിലേയ്ക്ക് കടന്നുവരാൻ ഇടയായത് എന്നു തിരിചറിയുക. നമ്മെ ഏറ്റവും കൂടുതൽ വിഷമപ്പെടുത്തുന്നതു എന്തെല്ലാമെന്നു തിരിച്ചറിയ...

പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ?

പരദൂഷണം നല്ല വ്യക്തിത്വമുള്ളവർക്കു ചേർന്നതാണോ? രണ്ടു മലയാളികൾ തമ്മിലുള്ള സംസാരത്തിൽ മിക്കപ്പോഴും മൂന്നാമതൊരാളെ വിമർശിക്കുന്ന വാക്കുകളാകാം ഉണ്ടാകാനിടയുള്ളത്. വിമർശനം മലയാളിയുടെ മനസ്സിൽ അലിഞ്ഞു ചേർന്നതാണ്.  എനിക്കൊരു കുറവുമില്ല മറ്റുള്ളവരെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ഞാൻ അവരെ പോലെ അല്ലായെന്ന സ്വാർത്ഥ ചിന്തയാണ് പരദൂഷണത്തിന്റെ പിന്നിൽ. കുറ്റം ആരോപിക്കുന്നവർ സ്വന്തം കുറ്റങ്ങളും കുറവുകളും മൂടിവെക്കുകയാണ്.  പലരും ദുഷ് ചിന്തകൾ സദാ മനസ്സിൽ കൊണ്ടു നടക്കുന്നു. യഥാർത്ഥത്തിൽ തൻറെ മനസ്സിലെ ദുഃഖങ്ങളാണ് മറ്റുള്ളവരെ താറടിച്ചു കാണിക്കുന്ന പിന്നിലെന്ന് ഇവർ അറിയുന്നുമില്ല.  പരദൂഷണം മറ്റുള്ളവരോടു മാത്രമല്ല ജീവിത പങ്കാളിയോടും വേണ്ടപ്പെട്ടവരോടും പ്രയോഗിച്ചെന്നും വരാം. മറ്റുള്ളവരുടെ നേട്ടങ്ങളിൽ സംശയവും അർഹതയില്ലായ്മയും ചൂണ്ടിക്കാണിച്ചേക്കാം. എത്ര അടുപ്പമുണ്ടെങ്കിലും മറ്റൊരാളുടെ വളർച്ചയിൽ സന്തോഷിക്കുന്നവർ 20 ശതമാനമേയുള്ളു. ബാക്കി 80 ശതമാനവും വളർച്ചയെ നിസംഗതയോടെ നോക്കി കാണുന്നവരാണ്. അസൂയയും പരദു ഷണവും പല രീതികളിലാകും പ്രകടമാകുന്നത്. നാം ചിന്തിക്കാത്ത തലത്തിലെക്കു മാറി പോയേക്കാം....