ഒരു സൂചി കുത്തി നിങ്ങൾ എല്ലാ രോഗവും മാറ്റുമോ?
ലോകത്ത് അലോപ്പതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടക്കുന്ന ചികിത്സയാണ് അക്യുപങ്ചർ. 5000 വർഷത്തിൽ അധികം പഴക്കം ചെന്ന ഈ ചികിത്സ ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമാണ്.
എന്നാൽ അക്യുപങ്ചർ ചികിത്സയുടെ പല റിസർച്ചുകളും പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പല രീതിയിലും അക്യുപങ്ചർ ചികിത്സ പ്രാക്ടീസ് ചെയ്യുന്നവരും, എല്ലാം കൂടെ കൂട്ടി കലർത്തി ചെയ്യുന്നവരും ഉണ്ട്.
ഈ ചികിത്സ തള്ളിക്കളയാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം അതിൻ്റെ റിസൾട്ട് തന്നെയാണ്.
അക്യുപങ്ചർ ചികിത്സ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുമോ?
ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, തൈറോയിഡ് എന്നിങ്ങനെ നീണ്ട നിരയാണ് ആളുകളുടെ സംശയങ്ങൾ 😇.
ഞാൻ ആദ്യമേ പറയട്ടെ ഇതൊക്കെ ഒരു ജീവിത ശൈലി രോഗം ആണെന്നും ഒരൽപ്പം ശ്രദ്ധിച്ചാൽ ഏത് പ്രായക്കാർക്കും ഒരു മരുന്നിന്റെ പോലും ആവശ്യം ഇല്ലാതെ തന്നെ മാറ്റി എടുക്കാൻ കഴിയുമെന്ന് ഏതൊരു ഡോക്ടറും കുറച്ചു നാൾ മുന്നേ വരെ പറയുന്നത് കേട്ടിട്ടുണ്ട്.
ഇന്ന് ആ അവസ്ഥ മാറി മറിഞ്ഞിട്ടില്ലേ എന്ന് സ്വയം വിലയിരുത്തുക.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് തുടക്കം മുതൽ ഈ അവസ്ഥയിൽ നിങ്ങൾക്കുള്ള ആരോഗ്യ പ്രശ്നങ്ങൾക്കാണ് അക്യുപങ്ചർ ചികിത്സ ലഭിക്കുന്നത്. അല്ലാതെ ഒരു കാരണ വശാലും ആ അളവുകളെ നേരെ ആക്കാൻ അക്യുപങ്ചർ ചികിത്സ നൽകുന്നില്ല.
നിങ്ങളുടെ ആരോഗ്യ പ്രശ്നമായ വേദന, അമിത ദാഹം, കടച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകളെ ചികിത്സിച്ചു നേരെ ആക്കാൻ എളുപ്പം ആയി സാധിക്കും.
എന്നാൽ ഇത് ജീവിത ശൈലികളെ കൃത്യം ആയി നിയന്ത്രിച്ചു പോവാൻ സഹായിക്കുന്ന ഒരു ചികിത്സ കൂടി ആയതിനാൽ, ആ മാറ്റം നിങ്ങളുടെ റിസൾട്ടുകളെ കൂടി നോർമൽ ആക്കാൻ നിങ്ങളെ കൂടുതൽ സഹായിക്കും എന്നാണ് അനുഭവം.
എന്നാൽ ഇത് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മരുന്നുകൾ ധാരാളം ഉപയോഗിക്കുകയും ചെയ്ത ശേഷമുള്ള ചികിത്സയ്ക്ക് അതിൻ്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവാം, ഇല്ലാതിരിക്കാം.
അവസാന ഘട്ടം പരീക്ഷണം ആയി അക്യുപങ്ചർ ചെയ്യുന്നവരും ഉണ്ട്. അതിലെ റിസ്ക്ക് കൂടുതലാണ്.
കാൻസർ ലാസ്റ്റ് സ്റ്റേജ്, നിങ്ങൾ എന്ത് ചെയ്യും,
കിഡ്നി ഫൈലിയർ എന്ത് ചെയ്യും തുടങ്ങിയ ചോദ്യങ്ങൾക്ക് ഒരേ ഒരു ഉത്തരമേ ഉള്ളൂ
ഇതുവരെ അവർ എന്ത് ചെയ്യുകയായിരുന്നു. ഏത് ചികിത്സയിൽ ആയിരുന്നു. പിന്നീട് എന്തിന് ഒരു മരുന്നില്ലാ ചികിത്സ സ്വീകരിക്കണം എന്ന് അവർക്ക് തോന്നി?
ഉത്തരം ഓരോരുത്തരും ആലോചിച്ചാൽ മതി.
അപ്പോഴും പല ഹോസ്പിറ്റലുകളിലും ലാസ്റ്റ് സ്റ്റേജുകളിൽ അക്യുപങ്ചർ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് മനസിലാക്കിയാൽ നല്ലത്.
അപ്പോൾ അപകടം, പാമ്പ്, പട്ടി, പഴുതാര കടിച്ചാൽ എന്ത് ചെയ്യും തുടങ്ങി ചോദ്യങ്ങൾ അങ്ങനെ കിടക്കുകയാണ് 🙄.
ഇതൊക്കെ ഒരു രോഗം ആയി കണക്കാക്കാൻ ആകില്ല. its an emergency situation.
അതുകൊണ്ട് എപ്പോഴും നമ്മൾ എളുപ്പം കിട്ടുന്ന മാർഗം നോക്കൽ ആവും നല്ലത്, അക്യുപങ്ചർ ചികിത്സ ഉപയോഗപ്പെടുത്തിയ അനുഭവങ്ങൾ ഒരുപാട് ഉണ്ടെങ്കിലും. അതിനുള്ള ഒരു സജ്ജീകരണങ്ങളും acu home കളിൽ ലഭ്യമല്ല.
Head, rib back born fracture കൾ സാധാരണ ആയി പ്ലാസ്റ്റർ ചെയ്യാൻ പറ്റാത്ത case റെസ്റ്റ് എടുക്കാൻ ആണ് സാധാരണ ഹോസ്പിറ്റലുകാർ നൽകുന്ന നിർദ്ദേശം. ചില സമയം pain killar use ചെയ്താൽ പോലും മാറാൻ പറ്റാത്ത pain, അക്യുപങ്ചർ ചികിത്സയിലൂടെ മാറിയ അനുഭവം എനിക്ക് തന്നെ നേരിട്ടുണ്ട്. 🙏🏻
ഏതൊരു ചികിത്സയും പരീക്ഷിച്ചു നോക്കി അവസാനം മാത്രം പ്രതീക്ഷ ഇല്ലാത്ത പരീക്ഷണം ആണ് പലപ്പോഴും അക്യുപങ്ചർ ചികിത്സ.
അതുകൊണ്ട് തന്നെ അതിൽ നിന്ന് ലഭിക്കുന്ന റിസൾട്ട് ആളുകളിൽ അത്ഭുതം ഉണ്ടാകുന്നു എന്നത് സത്യം.
ലോകത്ത് ഏറ്റവും വലിയ ചികിത്സ വരെ പരീക്ഷിച്ചു വന്നവർ ഇതിൽ ഉണ്ട് എന്നതാണ് സത്യം.
ഇനി ഒരു ജീവിതം ഇല്ലെന്ന് വഴി മുട്ടി നിൽക്കുമ്പോൾ കിട്ടാവുന്ന എല്ലാ ചികിത്സയും പരീക്ഷിച്ചു രോഗം അധികരിച്ചു വന്നവർ വെറും ഒരു സൂചി കൊണ്ട് അനുഭവിച്ച അറിഞ്ഞ ആ സുഖം സമാധാനം അവരെ അത്ഭുദപ്പെടുത്താതെ ഇരിക്കുമോ?
ഇതൊരു placebo എഫക്ട് ആണ് എന്ന് ഇതിൻ്റെ സയൻസ് അറിയാതെ പറയുന്നവരുമുണ്ട്.
ഏറെ വിശ്വാസത്തോടെ, പ്രതീക്ഷയോടെ പോയ മറ്റുസ്ഥലങ്ങളിൽ നിന്ന് ലഭിക്കാത്ത എന്താണ് ഒരു വിശ്വാസം ഇല്ലാതെ വന്ന ഇവിടെ നിന്ന് കിട്ടിയത്.?
ഈ ചികിത്സ മനസിലാക്കാൻ വെറുതെ പഠിച്ചത് കൊണ്ട് ഒരു കാര്യം ഇല്ല എന്നതാണ് വസ്തുത. ഒന്നാം rank വാങ്ങിയ ആൾ ആണെങ്കിലും കുറഞ്ഞത് 3വർഷത്തെ practice ഉണ്ടെങ്കിലേ എന്തെകിലും ഒരു ബോധ്യം അയാൾക്ക് ഉണ്ടാവൂ. 🙏🏻
വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ ഈ വിഷയത്തിൽ ഉണ്ടാവാം. ഇത് തികച്ചും സ്വന്തം അഭിപ്രായം മാത്രം. 🍃
ഒരു കാര്യം കൂടി ചേർത്ത് പറയാൻ ആഗ്രഹിക്കുകയാണ്.
ചികിത്സയിൽ മറ്റൊരാളുടെ റിസൾട്ട് കണ്ട് തനിക്കും അതേപോലെ സംഭവിക്കും എന്ന് ഒരു കാരണവശാലും ചിന്തിക്കേണ്ട ആവശ്യം ഇല്ല.
എല്ലാവരും ഒരേപോലെ ജീവിക്കുന്നവരും അല്ല, എല്ലാവർക്കും ഒരുപോലെ അല്ല റിസൾട്ടുകളും.
അതുകൊണ്ട് കഴിയില്ല എന്ന് തോന്നിയാൽ രോഗി മറ്റൊരുചികിത്സ സ്വീകരിക്കാൻ പലപ്പോഴും മടിക്കാറുണ്ട് ഇവിടെ. അവസാനം വന്ന ഒരു പ്രതീക്ഷ നൽകിയ ഇടം വിട്ടുപോവാൻ അവരെ മനസ് അനുവദിക്കുന്നില്ല എന്നതാണ് അതിൻ്റെ കാരണം അല്ലാതെ ഇവിടെ ബ്ലാക്ക് മാജിക് ഒന്നും നടക്കുന്നില്ല എന്നത് കൂടി ഓർമപ്പെടുത്തി നിർത്തട്ടെ 🤍
⭕⭕⭕⭕⭕⭕⭕⭕⭕
അക്യുപങ്ചർ പഠനവും നിലവിലെ നിയമവും.
ആരോപണങ്ങൾക് മറുപടി.
The National Commission for Allied and Healthcare Professions Act, 2021 (NCAHP Act)
ഈ ആക്ടിൽ 03/10/2024 അക്യുപങ്ചറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിൻ്റെ അടിസ്ഥാനത്തിൽ 2000 മണിക്കൂർ പൂർത്തിയാക്കിയവർക്കു മാത്രമേ പ്രാക്ടീസ് ചെയ്യാൻ പാടുള്ളൂ എന്നതാണ് അതിൻ്റെ നിയമം പ്രാബല്യത്തിൽ വന്നാൽ ഉണ്ടാവുക.
ഇതുവരെ ഈ ആക്ട് ഉൾപ്പെടുത്തി എന്നല്ലാതെ അതിൻ്റെ രൂപരേഖ അവതരിപ്പിച്ചില്ല.
അതിനാൽ അക്യുപങ്ചർ ഒരു പ്രൊഫഷനായി തുടരുന്നവർക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ 2 വർഷം പഠിച്ചിരിക്കൽ അത്യാവശ്യം ആയി വന്നിട്ടുണ്ട്.
പുതുതായി പഠിക്കുന്ന വിദ്യാർഥികളുടെ
യോഗ്യത: +2
കാലാവധി:- Diploma in Acupuncture Science ഒന്നാം വർഷവും
Advance Diploma in Acupuncture Science രണ്ടാം വർഷവും
ആയിരിക്കും പഠിക്കാൻ പോകുന്നത്.
അക്യുപങ്ചറിൻ്റെ ജന്മ നാട് ആയ
ചൈനയിൽ അക്യുപങ്ചർ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത
✅ 1. Recognized Degree
Bachelor’s Degree in Acupuncture / TCM (5 year including 1 year internship)
University must be recognized by Chinese Ministry of Education
✅ 2. Internship
1 year mandatory clinical internship (approved hospital/college)
✅ 3. License Exam
Attend the Chinese Medical Licensing Examination and get a pass score to practice Acupuncture in China.
5 വർഷം പഠനം + ഒരു വർഷം ക്ലിനിക്കൽ ഇൻ്റേൺഷിപ്പ് (clinical internship) അങ്ങനെ 6 വർഷത്തെ പഠനത്തിന് ശേഷമാണ് ഒരാൾക്ക് അക്യൂപങ്ചറിസ്റ്റായി ചികിത്സിക്കാൻ കഴിയുന്നത് എന്നതാണ് അവിടെ ഉള്ള നിയമം.
ഇന്ത്യയിൽ അതിന് ഒരു കൺസിലോ മറ്റു സിലബസുകളോ ഇത് വരെ നിലവിൽ ഉണ്ടായിട്ടില്ല.
അക്യുപങ്ചർ പഠിച്ചവർക്ക് പ്രാക്ടീസ് ചെയ്യാം എന്നും ഇതൊരു Drugless Treatment ആയത് കൊണ്ട് തന്നെ
TCMC Act ഉം | Kerala State Council ഉം അക്യുപങ്ചറിസ്റ്റുകൾക്ക് നിലവിൽ ബാധകമുള്ളതല്ല.
ഇത്തരം സാഹചര്യത്തിൽ അവിടേം ഇവിടേം ഉള്ള നിയമങൾ നമ്മുടെ നാട്ടിൽ പാലിക്കപ്പെടാൻ ഒരു സാഹചര്യവും നിലവിൽ ഇല്ല.
പഴയ കാലത്ത് ആയുർവേദം, ഹോമിയോ ചികിത്സകൾ ഒരു വർഷ ഡിപ്ലോമകൾ ആയിട്ടാണ് നടന്നിരുന്നത് എന്ന് അനേഷിച്ചപ്പോൾ മനസ്സിലായി. കൗൺസിൽ വരുന്നത്തോട് കൂടി നിലവിൽ ഉള്ളവരെ താനെ അംഗീകരിച്ചു കൊണ്ടാണ് ഇന്ന് കാണുന്ന സിലബസുകളിലേക്കും ഒക്കെ ചികിത്സ പഠനം മാറിയത്.
അതുപോലെ തന്നെ അക്യുപങ്ചർ ചികിത്സക്ക് ഒരു കൗൺസിൽ നിലവിൽ വന്നാൽ ഇത് തന്നെ ആവർത്തിക്കുകയോ ഒരു eligibility ടെസ്റ്റ് ലൂടെ അംഗീകാരം നൽകുകയോ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഏതായാലും 4 വർഷം പഠിക്കാൻ/പഠിപ്പിക്കാൻ ഇന്ത്യയിൽ നിലവിൽ ഒരു സാഹചര്യം ഇല്ല. ആയതു കൊണ്ട് ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ആണ് വിശദമായി ഇത് എഴുതുന്നത്. 🙏🏻
2 മാസം പഠിച്ചാണ് അക്യുപങ്ചർ പ്രാക്ടീസ് ചെയ്യുന്നത് എന്ന തെറ്റായ പ്രചരണം നിർത്താൻ ഇനിയെങ്കിലും സമയം ആവേണ്ടതുണ്ട്.
കൂടാതെ 10 class വിദ്യാഭ്യാസം പോലും ഇല്ലാത്തവർ ആണ് acupuncturist കൾ എന്ന് പറയുന്നത് കേൾക്കുന്നു.+2 വിദ്യാഭ്യാസം ഇല്ലാത്ത ആർക്കും ഈ ചികിത്സ പ്രാക്ടീസ് ചെയ്യാൻ ആവില്ല എന്ന് കൂടി ഓർമിപ്പിക്കുന്നു.
പിന്നീടുള്ളത് സയൻസ് ഗ്രുപ്പ് ആണ്. ഇതുവരെ +2 എന്നല്ലാതെ ഏത് ഗ്രുപ്പ് വേണം എന്നും നിലവിലെ അവസ്ഥയിൽ അക്യുപങ്ചർ പഠിക്കാൻ പ്രത്യേക പരാമർശം ഇല്ല.
പിന്നീടുള്ള എന്ത് മാറ്റം ഇവിടെ കൊണ്ടു വരുന്നത് ഒരു കൗൺസിലിന് മാത്രം സാധിക്കുന്ന കാര്യമാണ്.
ഗവൺമെൻ്റ് എത്രയും പെട്ടെന്ന് നിയമ നടപടികൾ കൊണ്ട് വരുന്നതാണ് നിലവിൽ അക്യുപങ്ചർ ചികിത്സകർക്ക് നല്ലത്.
ഇതര ചകിത്സകളെ കുറിച്ച് ബോധ്യം ഇല്ലാത്ത മിഡിയകൾ, മറ്റു ഉദ്യോഗസ്ഥർ അടക്കം ഉള്ളവർ കുതിര കേറാതെ ഇരിക്കാൻ അത് സഹായിക്കും. 🙏🏻
✍️Ruvaytha Faisal