കോഴിക്കോട്: ഒരു മാസത്തോളമായി കനത്ത ശൈത്യത്തിൽ തണുത്തുവിറയ്ക്കുകയാണ് കേരളം, വൃശ്ചികം പിറന്നതിനു പിന്നാലെയാണ് തണുപ്പും അരിച്ചെത്തിയത്. കുറച്ചു വർഷങ്ങളായി ഡിസംബർ അവസാനം മാത്രമേ സംസ്ഥാനത്ത് തണുപ്പുകാലം തുടങ്ങാറുള്ളൂ. ഇത്ത വണ നവംബർ മധ്യത്തോടെ മഞ്ഞും തണുപ്പും ഒരുമിച്ചെത്തി. ഫെബ്രുവരി വരെ ശൈ ത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
പ്രാദേശിക, ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ദൈ ർഘ്യമേറിയ കടുത്തശൈത്യ ത്തിനുപിന്നിൽ പതിവായി ഇടുക്കിയും വയനാടുമാണ് കൊടുംതണുപ്പിൽ വിറയ്ക്കാറ്. ഇത്തവണ മറ്റു ജില്ലകളെയുംശൈത്യം ആഞ്ഞുപുൽകി. തിരു വനന്തപുരത്തും കൊല്ലത്തും, മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ മുമ്പ് അനുഭവപ്പെടാത്തവിധം കുളിരായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ രണ്ടു ദിവസമായി കണ്ണൂർ, കാസർകോട് ഒഴി കെയുള്ള ജില്ലകളിൽ തണുപ്പിന് കാഠിന്യം കുറവായിരുന്നു. അന്തരീക്ഷം മേഘാവൃതമായതും തെക്കൻ ജില്ലകളിൽ ചി ലയിടങ്ങളിൽ മഴ പെയ്തതുമാണ് കുളിരുകുറയാൻ കാരണം. പൂർവാധികം കരുത്തോടെ ശൈത്യം തിരിച്ചുവരുമെന്നാണ് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകൻ കെ.ജംഷാദ് പറയുന്നത്.
തെളിഞ്ഞ അന്തരീക്ഷമാ ണ് കുളിരുകൂടാൻ ഉത്തമം. മലയോര മേഖലകളിലാണ് ഇത്ത വണ കൊടുംതണുപ്പ് അനുഭവ പ്പെട്ടത്. മൂന്നാറിൽ അഞ്ച് ഡിഗ്രിസെൽഷ്യസിൽ താഴെയായി രുന്നു കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് വയനാ സെൽഷ്യസ് വരെയും. മറ്റു ജില്ലകളിൽ രാത്രികാല ഊഷ്ടാവ് 20-15 ഡിഗ്രി സെൽഷ്യസ് വരെ യും രേഖപ്പെടുത്തി. ഇത്തവണ തുലാവർഷം ദുർബലമായതും അതിശൈത്യത്തിന് അനുകൂ ലമായി.
സാധാരണ ഡിസംബർ അവ സാനം വരെയായിരുന്നു തുലാ മഴയുടെ ദൈർഘ്യം. വടക്കേ ഇന്ത്യയിൽനിന്നുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റ്, പസഫിക് സമുദ്രത്തിൽ നിലനിൽക്കു ന്ന ലാനിന പ്രതിഭാസം, പ്രാദേശിക അന്തരീക്ഷ സ്ഥിതി ഇവ യൊക്കെയാണ് ഇത്തവണ തണുപ്പിന് അനുകൂലമായതെന്ന് കാലവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറയുന്നു.
ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക



