ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

28/07/2024, ഞായർ, ഇന്നത്തെ വിപണി നിലവാരം...

28/07/2024, ഞായർ, ഇന്നത്തെ വിപണി നിലവാരം...   സ്വർണ്ണം :  ഗ്രാം : 6325 രൂപ പവൻ : 50,600 രൂപ    വെള്ളി :  ഗ്രാം : 89.00രൂപ കിലോ : 89,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.72 യൂറൊ : 90.98 ബ്രിട്ടീഷ്‌ പൗണ്ട്‌ : 107.76   ഓസ്ട്രേലിയൻ ഡോളർ : 54.82 കനേഡിയൻ ഡോളർ :60.51     സിംഗപ്പൂർ . : 62.37   ബഹറിൻ ദിനാർ : 222.79 മലേഷ്യൻ റിംഗിറ്റ്‌ : 17.97   സൗദി റിയാൽ : 22.32   ഖത്തർ റിയാൽ : 23.00 യു എ ഇ ദിർഹം : 22.79 കുവൈറ്റ്‌ ദിനാർ : 272 .97   ഒമാനി റിയാൽ. : 217.39 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 105.93- 94.93 എറണാകുളം : 105.72 - 94.70 തിരുവനന്തപുരം : 107.56 - 96.43 കോട്ടയം : 105.65 - 94.64 മലപ്പുറം : 106.56 - 95.49 തൃശൂർ : 106.35 - 95.29 കണ്ണൂർ : 105.83 - 94.83

വ്യാജ മുട്ട എങ്ങനെ തിരിച്ചറിയാം സാദിക്കും

മുട്ടയിലുമുണ്ട് വ്യാജന്മാര്‍:എങ്ങനെയാണ് തിരിച്ചറിയുക? ഇന്ന് എന്തിലും വ്യാജന്‍ കണ്ടെത്താന്‍ സാധിക്കും. അതുപോലെ മുട്ടയിലും വ്യാജനുണ്ട്. മുട്ടയിലെ വ്യാജനെ തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം. സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്ബോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ സാധ്യതയുണ്ട്. സാധാരണ മുട്ട കുലുക്കുമ്ബോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍, കൃത്രിമ മുട്ട കുലുക്കുമ്ബോള്‍ ഉള്ളില്‍ ഫ്ലൂയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാന്‍ സാധിക്കും. സാധാരണ മുട്ട പൊട്ടിയ്ക്കുമ്ബോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍, കൃത്രിമ മുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും. വിരലുകള്‍ കൊണ്ട് മുട്ടയുടെ പുറംഭാഗത്തു പതുക്കെ തടവി നോക്കുക. ഇത് മിനുസമുള്ളതെങ്കില്‍ വ്യാജമുട്ടയല്ല എന്ന് മനസിലാക്കാം. വ്യാജമുട്ടയുടെ പുറംഭാഗം മിനുസമുള്ളതാകില്ല.

തൈര് കഴിച്ചാൽ ലഭിക്കും നമ്മുടെ ശരീരത്തിന് ഈ ഗുണങ്ങൾ

തൈര് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ ഗുണങ്ങൾ അനവധിയാണ്.ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം.  നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് തൈര് എന്ന് വേണമെങ്കിൽ പറയാം അല്ലെ? ഇത് നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭാവമായി തന്നെ തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മിൽ പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്. ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും കഴിക്കുന്ന രീതി ഇതിനെ അനാരോഗ്യകരമാക്കിയേക്കാം. നാം ചിലപ്പോൾ അധികം പ്രാധാന്യം നൽകാത്ത ചില ഭക്ഷണങ്ങളാകും വലിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. ഇത്തരത്തിൽ ഒന്നാണ് തൈര്. വേനല്‍ക്കാലത്ത് ദിവസവും തൈര് കഴിക്കുന്നതിന് പകരം മോരാക്കി കഴിക്കാവുന്നതാണ്. മോരില്‍ ഉപ്പ്, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തും കുടിക്കാവുന്നതാണ്. തൈരില്‍ വെള്ളം കലര്‍ത്തുമ്പോള്‍ അത് തൈരിന്റെ ചൂടുള്ള സ്വഭാവത്തെ സന്തുലിതമാക്കുന്നു. അതിനാല്‍ തൈരില്‍ വെള്ളം ചേര്‍ത്ത് മോരാക്കി കുടി...

മോട്ടിവേഷൻ ചിന്തകൾ

പ്രമുഖ അമേരിക്കൻ വ്യവസായിയും ഫോർഡ് കോർപറേഷൻ ചെയർമാനുമായിരുന്ന ഹെൻട്രി ഫോർഡിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. തെറ്റു കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുക. പരാതിപ്പെടുവാൻ ആർക്കും സാധിക്കും.വിജയകരമായ മുന്നേറ്റത്തിന് ജീവിത സമീപനവും നിലപാടുകളും എങ്ങനെയായിരിക്കണമെന്നാണ് ഈ വാചകം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. പലപ്പോഴും വ്യവസ്ഥിതിയെ പഴി ചാരി രക്ഷപ്പെടുകയാണ് മനുഷ്യന്റെ സ്വഭാവം. ഇതിനൊരു മാറ്റം അനിവാര്യമാണെന്നും ഓരോരുത്തരുടെയും മനസ്ഥിതി മാറുമ്പോൾ വ്യവസ്ഥിതി താനേ മാറുമെന്നും നാം തിരിച്ചറിയുക. സമൂഹത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റം നിങ്ങൾ തന്നെയാവുക എന്ന ഗാന്ധിജിയുടെ ഉദ്ധരണിയും ഇവിടെ പ്രസക്തമാണ്. നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയിൽ പല മാറ്റങ്ങളും നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട്. മാറ്റം എവിടെ നിന്നാരംഭിക്കണമെന്ന വിഷയത്തിൽ മാത്രം പലപ്പോഴും ഏകാഭിപ്രായമുണ്ടാവാറില്ല. മറ്റുള്ളവരിലേക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകളൊക്കെ നമ്മിലേക്കാണ് തിരിയുന്നത്. മൗലികമായ ഈ തിരിച്ചറിവാണ് മാറ്റത്തിന്റെ ഗതി നിർണയിക്കുക. 'മനോഭാവം അതാണ് എല്ലാം' എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ ജെഫ് കെല്ലർ തന്റെ ...

മറക്കാനും പൊറുക്കാനും കഴിയാത്ത കാര്യങ്ങൾ, പങ്കാളിയുടെ കുറ്റമായി പറയുമ്പോഴാണ് ദാമ്പത്യ കലഹങ്ങൾക്ക് കാരണമാകുന്നത്

പലപ്പോഴും ചിലർ  ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ്  വിവേകത്തോടെ സംസാരിക്കുക എന്നത്. ആദ്യം മുതല്‍ പങ്കാളിയെ അവഗണിക്കാന്‍ തുടങ്ങിയാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ നമ്മുടെ പങ്കാളിയോട്  വിവേകത്തോടെ സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ബന്ധം പോലും വഷളാക്കിയേക്കാം.  നല്ലതും ചീത്തയും തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഭാര്യയെ ബോഡിഷെയിം ചെയ്യുക, വേദനിപ്പിക്കുന്ന തമാശകള്‍ പറയുക, ഞാന്‍ പറഞ്ഞത് തമാശയാണെന്ന് പറഞ്ഞ് ന്യായീകരിക്കുക. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. എപ്പോഴും വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്ത് സംസാരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇതെല്ലാം. ഒരു തരത്തിലും ഭാര്യയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഇടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭാര്യയുടെ കുറ്റം പോലും മറ്റൊരാളോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ തിരിച്ചറിഞ്ഞ് തുറന്ന് സംസാരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത് ജീവിതത്തിൽ സംഭവിച്ച അസുഖകരമായ സംഭവങ്ങൾ, മറക്കാനും പൊറുക്കാനും കഴിയാത...

കിടന്നിട്ട് ഉറക്കം വരുന്നില്ലേ? നന്നായി ഉറങ്ങാനുള്ള മാർഗങ്ങളറിയാം

കിടന്നിട്ട് ഉറക്കം വരുന്നില്ലേ? നന്നായി ഉറങ്ങാനുള്ള മാർഗങ്ങളറിയാം പ്രായത്തിനനുസരിച്ച്​ നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത്​ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉറക്കമില്ലായ്മ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ആരോഗ്യ പ്ര്ശ്‌നം തന്നെയാണ് എന്ന് നമുക്കറിയാം. പലപ്പോഴും എത്രത്തോളം അത് ആരോഗ്യത്തെ ബാധിക്കുന്നു എന്ന കാര്യം പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉറക്കം എന്നത് അനിവാര്യമായി വേണ്ടതാണ്. എന്തുകൊണ്ടും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് കൃത്യമായ ഉറക്കവും ഭക്ഷണവും അത്യന്താപേക്ഷിതമാണ്. എന്നാല്‍ നിങ്ങളുടെ ഉറക്കത്തിന്റെ രീതിയെ തടസ്സപ്പെടുത്തുന്ന ചില ഘടകങ്ങളുണ്ട്. ദീർഘകാലത്തെ ഉറക്കപ്രശ്നങ്ങൾ വ്യക്തികളെ പലതരത്തിലുള്ള ​രോഗാവസ്ഥകളിലേക്ക്​ നയിക്കുമെന്ന്​ പഠനങ്ങൾ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​. ഉറക്കവുമായി ബന്ധപ്പെട്ട്​ എലികളിൽ നടത്തിയ ഗവേഷണങ്ങൾ ഇതിന്​ തെളിവാണ്​. സാധാരണയായി മൂന്നുവർഷംവരെ ആയുസ്സുള്ള എലികളെ പരീക്ഷണശാലകളിൽ കൊണ്ടുവന്ന്​ അവയുടെ ഉറക്കം നിരന്തരം തടസ്സപ്പെടുത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഫലങ്ങളാണ്. ശരിയായി ഉറങ്ങാൻ കഴിയാത...

9 വർഷം മുന്നേ കാണാതായ വളർത്തുനായ കണ്ടെത്തി :ഉടമയ്ക്കരികിലേക്ക് ഓടിയെത്തി നായയെ കണ്ട് കരച്ചിലടക്കാനാകാതെ കുടുംബം

മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗമാണ് നായ്ക്കള്‍. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ഭൂരിഭാഗം പേരും നായ്ക്കളെ കാണുന്നത്.വളരെ സ്നേഹത്തോടെ ഓമനിച്ചാണ് വീട്ടിൽ നായ വളർത്തുന്നത്. എന്നാല്‍ പെട്ടന്നൊരു ദിവസം നാം ഏറെ സ്‌നേഹത്തോടെ വളര്‍ത്തിയ നായയെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? നമ്മുക്കത് ഒരിക്കലും താങ്ങാന്‍ കഴിയില്ലെന്ന മാത്രമല്ല കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയായിരിക്കും നമ്മുക്കുണ്ടാകുന്നത്.  ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുപോലെ, ഏറെക്കുറെ ഒരു പതിറ്റാണ്ട് മുമ്ബ് കാണാതായ വളര്‍ത്തുനായയെ കുടുംബത്തിന് തിരികെ കിട്ടിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ഒമ്ബത് വര്‍ഷം മുന്‍പാണ് ലാസ് വെഗാസിലെ താമസക്കാരിയായ ജൂഡിത്ത് മൊണാറെസിന്റെ വളര്‍ത്തുനായ ഗിസ്മോയെ കാണാതായത്. 2015 ഫെബ്രുവരിയില്‍ വീട്ടുമുറ്റത്ത് ആ വീട്ടിലെ തന്നെ മറ്റ് രണ്ട് നായ്ക്കളുമായി കളിക്കുന്നതിനിടെയാണ് ഗിസ്‌മോ ആ വീട്ടില്‍ നിന്നും അപ്രത്യക്ഷനായത്. ആ സമയത്ത് അവന്‍ കോളറും ധരിച്ചിരുന്നില്ല. അന്ന് കൂടെയുണ്ടായിരുന്ന രണ്ട് നായ്ക്കളെ ഒരു അയ...