ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറുംകോഴിക്കോട് ജില്ലയിൽ നാളെ

സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും കോഴിക്കോട് ജില്ലയിൽ നാളെ  തീയ്യതി - നാളെ (13 മെയ്‌ 2025) സ്ഥലം: NSS College, പുതിയ പാലം, ചാലപ്പുറം ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു. അതിനോടൊപ്പം NDA , Military Nursing, CDS, OTA, AFMC, Paramilitary, Indian Armed Force എന്നി മേഖലകളെകുറിച്ച് ബോധവത്കരണ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്. സേനകളിൽ നിന്നും റിട്ടയറായ സൈനികർ നേരിട്ട് പങ്കെടുക്കും. 13 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.  കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്‌ സുവർണ്ണാവസരം. ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 12 മെയ്‌ 2025 വൈകുന്നേരം 5 മണിക്ക് മുൻപായി സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. Contact : 9778800 944                  9778800945  Click Wh...

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും  ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന്   കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. കഴുത്ത് വേദനയുടെയും നടുവേദനയുടെയും പ്രധാന കാരണങ്ങൾ... മോശം പോസ്ചറിങ്ങും  ഉദാസീനമായ ജീവിതശൈലിയുമാണ്  കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ  പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം  പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന്  സ്‌ട്രെയിൻ  താങ്ങാൻപറ്റാതെ  വരുന്നു. ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്ന...

ഈ നിയമങ്ങള്‍ അറിയില്ലേ? നായയെ വളര്‍ത്തുമ്ബോള്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്

വീട്ടില്‍ നായ്ക്കളെ വളർത്താത്തവർ കുറവായിരിക്കും. സ്നേഹം തരാനും സംരക്ഷിക്കാനുമൊക്കെ വീട്ടില്‍ ഒരു നായയുണ്ടെങ്കില്‍ അത് സന്തോഷം നല്‍കുന്ന കാര്യമാണ്. മൃഗങ്ങളെ വളർത്തുമ്ബോള്‍ അവരെ നന്നായി പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. വീട്ടില്‍ നായയെ വളർത്തുന്നതിന് ചില നിയമങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം. 1. വീട്ടില്‍ നായയെ വളർത്തുമ്ബോള്‍ എല്ലാ വർഷവും പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുമ്ബോള്‍ അത് നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലൈസൻസ് എടുക്കേണ്ടതുണ്ട്. ഓരോ വർഷവും ലൈസൻസ് പുതുക്കാനും മറക്കരുത്. 2. നായയെ വീട്ടില്‍ വളർത്തുമ്ബോള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ വളർത്തുന്നത് കുറ്റകരമാണ്. ഇത് 2024 ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 291 പ്രകാരം 6 മാസം തടവും 5000 രൂപ പിഴയും ലഭിക്കാൻ കാരണമാകുന്നു. ഫ്ലാറ്റില്‍ വളർത്തുമ്ബോഴും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന വിധത്തില്‍ വളർത്താൻ പാടുള്ളതല്ല. 3. നായ്ക്കളില്‍ സൗന്ദര്യവർധക ശസ്ത്രക്രിയകള്‍ ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. കേന...

മോട്ടിവേഷൻ ചിന്തകൾ

കയ്യിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ലഭിക്കുന്നത്‌ വരെ മാത്രമേ ആളുകൾക്ക്‌ കയ്യിൽ ഉള്ളതിനോട്‌ താൽപര്യം ഉണ്ടാകൂ. നിലവിൽ ലഭിക്കുന്ന എന്തെങ്കിലും നിർവൃതിയെക്കാൾ വലുതായി മറ്റൊന്ന് വരുമ്പോൾ മിക്കവരും അതിന്റെ പിറകെ പോകും. മറ്റുള്ളവരുടെ ആദരം ലഭിക്കുക എന്നത്‌ എല്ലാവർക്കും ഇഷ്ടമുള്ള കാര്യം ആണ്‌. ചിലർക്ക്‌ അവരുടെ ചില കഴിവുകളും നന്മകളും കൊണ്ട്‌ ആദരം ലഭിക്കാറുമുണ്ട്‌.. എന്നാൽ ചിലരുടെ കാര്യത്തിൽ മറ്റുള്ളവരുടെ ആദരം എപ്പോഴും ആപേക്ഷികം മാത്രം ആയിരിക്കും. നമുക്ക്‌ അധികാരം ഉണ്ടെങ്കിലൊ നമ്മിൽ നിന്ന് എന്തെങ്കിലും സഹായമോ ഗുണമോ ലഭിക്കും എന്ന് വരികിലോ മറ്റുള്ളവർ നമ്മെ ആദരിക്കുകയും നമുക്ക്‌ മുന്നിൽ വിനീതനായി നിൽക്കുകയും ചെയ്തേക്കാം . എന്നാൽ അത്‌ നമ്മുടെ അധികാരം നഷ്ടപ്പെടുന്നത്‌ വരെയോ സഹായിക്കാനുള്ള നമ്മുടെ കഴിവ്‌ കുറയുന്നത്‌ വരെയോ ആയിരിക്കും. എല്ലാ കാലത്തും എല്ലാവരാലും ആദരിക്കപ്പെട്ടവർ ആരും ഉണ്ടാവില്ല. ആൾക്കൂട്ടം കൽപ്പിക്കുന്ന വിലക്ക്‌ അനുസരിച്ച്‌ ആർക്കും ഉയരാനൊ വളരാനൊ ആവില്ല .ആരാധകരുടെ ലക്ഷ്യം ആരാധിക്കുന്നവരെ പിന്തുടരുകയോ അനുകരിക്കുകയോ ആവണം എന്നില്ല . പ്രശസ്തരെ പിന്തുടരുന്നതിലൂടെ അവർക...

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ  മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ  ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി  ഒരുപാട് നാളുകളായി  നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ  മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു. മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.  ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില്‌ അടങ്ങിയിരിക്കുന്നു.‌ മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക...

മോട്ടിവേഷൻ ചിന്തകൾ

ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. അയൽക്കാരന്റെ പ്രൌഢഗംഭീരമായ മോടി പിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകർത്താൻ പാടുപെടുമ്പോഴാണ് ജീവിതം സങ്കീർണമാകുന്നത്. ഇന്നത്തെ സമ്പദ്ഘടന രൂപപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ ഈ ദുഷ്പ്രവണതയെ മുതലെടുത്തു കൊണ്ടാണ്. ഈ പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്തോറും, സമൂഹം കൂടുതൽ അശാന്തവും അക്രമാസക്തവുമാകും,  ആത്മഹത്യയുടെ തോത് വർധിക്കും, ഭ്രാന്തന്മാരുടെ എണ്ണം കൂടും, മനുഷ്യമനസ്സുകളിൽ വിഷാദവും നിരാശയും വന്നു കുമിയും. ഇതിനെല്ലാറ്റിനും കാരണം ജീവിതത്തിന്റെ ലാളിത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ആർക്കും ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത സ്ഥിതി. ആരോ പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുകയാണ്.  സ്കൂളിൽ പോയില്ലെങ്കിൽ, നല്ല മാർക്കു വാങ്ങിയില്ലെങ്കിൽ, നല്ല ജോലി നേടിയില്ലെങ്കിൽ, നല്ല ശമ്പളം കൈപ്പറ്റിയില്ലെങ്കിൽ, പിന്നെ എന്തിനു കൊള്ളാം? പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ വഴി മാറ്റണമെന്നു തോന്നിയാൽ, അതിനും സാധ്യമല്ല.  വലിയ ചാഞ്ചാട്ടമൊന്നുമു...