ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലകറക്കം; കാരണങ്ങൾ ഇവയാകാം

രാവിലെ എഴുന്നേറ്റാല്‍ തല കറക്കമോ?; കാരണങ്ങൾ ഇവയാകാം


രാവിലെ എഴുന്നേറ്റാല്‍ തല കറക്കമെന്നത് പലരും പരാതി പറയാറുണ്ട്. എന്നാല്‍, പലര്‍ക്കും ഇതിന്റെ കാരണവും അറിയുന്നുണ്ടാകില്ല. ചിലര്‍ക്ക് ഇതിനൊപ്പം നടക്കുമ്പോള്‍ ബാലന്‍സ് പോകുന്നതും കാണാറുണ്ട്. പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് തല കറക്കം എന്നത്

രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നും. മുറിയുടെ ഭിത്തിയും അവിടെയുള്ള ചിത്രങ്ങളും കറങ്ങുന്നതുപോലെ തോന്നും മുറിയാകെ ഇരുട്ടുപോലെ തോന്നിക്കും. ഓക്കാനം അനുഭവപ്പെടുന്നു. നീണ്ടു നിവർന്നു കിടന്ന് കണ്ണടച്ചു കിടക്കും. വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കാനും കഴിയില്ല. കുറെ സമയം കഴിയുമ്പോൾ അസ്വസ്ഥത മാറും. ഇത് എന്തെങ്കിലും സുഖക്കേടാണോ? എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?

ചെവി സംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരം തല കറക്കത്തിന് കാരണമാകുന്നുചെവിക്കായം പോലുള്ള അവസ്ഥകള്‍ വരെ ചിലപ്പോള്‍ ഇത്തരം തല കറക്കത്തിന് കാരണമാകുന്നു. ചെവിയുടെ ഉള്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാര്‍ ഭാഗം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പനിയെത്തുടര്‍ന്നുണ്ടാകുന്ന നീര്‍വീക്കം വെസ്റ്റിബുലാര്‍ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം. ഇതിന് കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. കേള്‍വിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലന്‍സ് നഷ്ടപ്പെടലും നില്‍ക്കാം.കുറേ നാള്‍ നീണ്ടു നിന്നെന്നും വരാം. തലച്ചോറിലെ തകരാര്‍ മൂലം തലകറക്കമുണ്ടാകുമ്പോള്‍ കേള്‍വിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ മററു പല ലക്ഷണങ്ങള്‍ കൂടി കണ്ടു വരുന്നു

രക്തം ശരീരത്തിലെവിടെയും ചുറ്റിക്കറങ്ങുമ്പോൾ വേണ്ടസ്ഥാനത്ത് വേണ്ടത്ര അളവിൽ എപ്പോഴും രക്തം എത്തിച്ചുകൊണ്ടിരിക്കണം. രക്തം തികയാതെ വന്നാൽ ആ അവയവം ശരിയായി പ്രവർത്തിക്കുകയില്ല. കുറെ നേരം കിടക്കുന്ന വ്യക്തി പെട്ടെന്നു ചാടി എഴുന്നേറ്റാൽ ഒരു നിമിഷം തലച്ചോറിലേക്ക് രക്തയോട്ടം തികയാതെ പോകാൻ സാധ്യതയുണ്ട്. ഇത് പ്രായമായവരിൽ തലകറക്കം വരാൻ ഒരു പ്രധാനകാരണമാണ്.

വെര്‍ട്ടിഗോ എന്ന അവസ്ഥ പലരേയും അലട്ടുന്ന ഒന്നാണ്. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. തലകറക്കത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് പൊസിഷണല്‍ വെര്‍ട്ടിഗോ. തല ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുമ്പോഴോ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാകാം. തല കറക്കത്തിനൊപ്പം ശരീരത്തിന്റെ ബാലന്‍സ് കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരിക, ഒരു വശത്തേക്ക് വീഴുക, ഓക്കാനം, ഛര്‍ദ്ദി, കണ്ണിന് മങ്ങല്‍, ചെവിയില്‍ ഒരു തരം മുഴക്കം, തലവേദന എന്നിവയെല്ലാം തന്നെ ഇതിനൊപ്പം ഉണ്ടാകാം. നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുവെങ്കില്‍ അത് വെര്‍ടിഗോയുടെ ലക്ഷണമാണ്. സാധാരണമായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയാണ് പതിവ്.


സമതല ബാലൻസ് നിലനിർത്തുന്ന മസ്തിഷ്കത്തിലെ ഇരുവശത്തുമുള്ള അവയവത്തിലേക്കുള്ള രക്തയോട്ടം തികയാതെ പോകുന്നതായിരിക്കും മുറി ആകെ വട്ടത്തിൽ കറങ്ങുന്നതായി തോന്നുന്നത്. തല ഒരു വശത്തേക്ക് കുറേ നേരം വലിച്ചു പിടിച്ചാലും മറുവശം രക്തക്കുഴൽ വലിഞ്ഞ് ഇങ്ങനെ സംഭവിക്കാം. ചുറ്റുപാടിൽ ഒരു സ്ഥാനത്തെ മാത്രം സാധനങ്ങൾ മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നെങ്കിൽ ഗുരുതരമാകാറില്ല. 

കിടക്കയില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിയുകയുമരുത്. ചാടിയെഴുന്നേല്‍ക്കുന്നതും നല്ലതല്ല. ശരീരത്തിന്, ബ്രെയിന് അതിനുളള സമയം നല്‍കിയ ശേഷം എഴുന്നേല്‍ക്കുക.കട്ടിലില്‍ കുറേനേരം ഇരുന്നതിനുശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ.രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉറക്കക്കുറവിനുമുള്ള മരുന്ന് കഴിക്കുന്നവര്‍ സാവധാനം മാത്രം എഴുന്നേല്‍ക്കുകയും ബാലന്‍സ് നഷ്ടപ്പെടാതിരിക്കുകയും പ്രത്യേകിച്ചും ശ്രദ്ധിയ്ക്കണം.

​ബാലന്‍സ് നഷ്ടപ്പെടുന്നതിന്
ബാലന്‍സ് നഷ്ടപ്പെടുന്നതിന് പരിഹാരമായി ചെയ്യാവുന്ന ചില വ്യായാമങ്ങളുമുണ്ട്. ഇവ ചെയ്യുന്നത് ഒരു പരിധി വരെ ഗുണം നല്‍കും.കൈകാലുകള്‍ക്കും കഴുത്തിനും വഴക്കവും ബലവും നല്‍കുന്ന വ്യായാമങ്ങളിലേര്‍പ്പെടുന്നതും ബാലന്‍സ് നഷ്ടപ്പെടുന്നതിന് പരിഹാരമായി സഹായിക്കും. സ്റ്റൂളില്‍ ഇരുന്നും എഴുന്നേറ്റും ചെയ്യുന്ന വ്യായാമം, കണ്ണിനും തലച്ചോറിനും ചെയ്യാവുന്ന വ്യായാമം, അതായത് കണ്ണുകള്‍ ചലിപ്പിച്ചു ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിവ ബാലന്‍സ് തെറ്റാതിരിക്കാന്‍ സഹായിക്കും.

കിടന്നിട്ട് എഴുന്നേൽക്കുന്ന സമയത്തു ചാടി എഴുന്നേൽക്കാതെ ഒന്നു രണ്ടു മിനിറ്റ് സമയം ഇരുന്നതിനുശേഷം എഴുന്നേൽക്കുന്നതാണു നല്ലത്. ഒരു നല്ല ചികിത്സകനെ സമീപിച്ച് ഉപദേശം തേടുക. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others.

Realizations are real truths. Those truths purify us from mistakes and guide us to goodness. Liberation from mistakes is possible only through self-realization.. If mistakes are pointed out, the knowledgeable will correct themselves. Human life itself is a journey from wrong to right. Mistakes will happen. There must be an effort on our part to correct and improve ourselves. Be careful that thoughts, words and actions are full of goodness. That is the ultimate path to success. The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others. It is wrong not only to do what should not be done but also not to do it when it should be done. This is one of the biggest problems of mankind. They can easily understand that others are on the wrong path, but he can never understand that he is also on the same path. We become problematic because we do not recognize our own strength. We should adopt the li...

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി :  ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.69 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.84   ഓസ്ട്രേലിയൻ ഡോളർ : 54.05 കനേഡിയൻ ഡോളർ :61.64   സിംഗപ്പൂർ . : 62.75 ബഹറിൻ ദിനാർ : 220.19 മലേഷ്യൻ റിംഗിറ്റ്‌ : 17.59   സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.81 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...