ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ന് നമുക്ക്‌ അൽപ്പം വെറൈറ്റിവായിട്ടുള്ള മസാല ഓംലെറ്റ് ഉണ്ടാക്കി നോക്കാം


ഓംലെറ്റ് കഴിക്കാത്തവർ ഉണ്ടാവില്ല.... എന്നും ഒരേ രീതിയിൽ ഉള്ള ഓംലെറ്റ് കഴിച്ച്‌ മടുത്തവർക്കായി ഇന്ന് നമുക്ക്‌ അൽപ്പം വെറൈറ്റിവായിട്ടുള്ള ഒരടിപൊളി ഓംലെറ്റ് ഉണ്ടാക്കി നോക്കാം. മസാല ഓംലെറ്റ് .

ചേരുവകൾ

മുട്ട - നാല് 

സവാള - ഒന്ന്

പച്ചമുളക് - രണ്ട്

തക്കാളി - ഒന്ന് 

കാപ്‌സിക്കം - പകുതി 

മുളകുപൊടി - അര ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി - മുക്കാൽ ടീ സ്പൂൺ

ഗരം മസാല - മുക്കാൽ ടീ സ്പൂൺ

ഉപ്പ് - പാകത്തിന്

മല്ലിയില - പാകത്തിന്

തയ്യാർ ആക്കുന്ന വിധം

മുട്ട ,ഉപ്പ് ചേർത്ത് ബീറ്റ്‌ ചെയ്യുക.

പാനിൽ എണ്ണ ഒഴിച്ച് സവാള ,പച്ചമുളക് , കാപ്‌സിക്കം , തക്കാളി, മല്ലിയില ,ഇത്രയും ചെറുതായി അരിഞ്ഞ് വഴറ്റുക.

മുളകുപൊടി ,മഞ്ഞൾപ്പൊടി ,ഗരം മസാല എന്നിവ ഇതിലേക്ക്‌ ചേർത്ത് ഇളക്കുക.

ഈ മിക്സ്‌ മുട്ടയിലേക്ക് ഇട്ട് ഇളക്കി പാനിൽ എണ്ണ ഒഴിച്ച്‌ ഓംലെറ്റ്‌. ആക്കി എടുക്കുക.
 
സോസ്‌ വേണ്ടവർ അത്‌ ചേർത്തും നല്ല സ്വാദിഷ്ടമായ മസാല ഓംലെറ്റ് കഴിക്കാം.
 വൈകുന്നേരത്തെ ചായയോടൊപ്പം  പ്രഭാത ഭക്ഷണത്തിന്റെ കൂടെയും ഇത് കഴിക്കാവുന്നതാണ്.