ഇന്ന് 2023 ഫെബ്രുവരി 12 (1198 മകരം 29)(റജബ് 20) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
📝📝📝📝📝📝📝📝
കലണ്ടർ പ്രകാരം ഫെബ്രുവരി 12 വർഷത്തിലെ 43-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 322 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 323).
📝📝📝📝📝📝📝📝
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
ലോക വിവാഹദിനം
ലോക ചോലാഞ്ചിയോകാർസിനോമ ദിനം
അന്താരാഷ്ട്ര ഡാർവിൻ ദിനം
അക്രമാസക്തമായ തീവ്രവാദം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം
ഹഗ് ഡേ
മനുഷ്യ ദിനം
സേഫ്റ്റി പപ്പ് ഡേ
പോൾ ബന്യൻ ഡേ
റെഡ് ഹാൻഡ് ഡേ
ഒഗ്ലെതോർപ്പ് ദിനം
ഓട്ടിസം ഞായറാഴ്ച
സൂപ്പർ ബൗൾ ഞായറാഴ്ച
സൂപ്പർ ചിക്കൻ വിംഗ് ഡേ
ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ അവബോധ ദിനം
നാഷണൽ ലോസ്റ്റ് പെന്നി ഡേ
മാതൃദിനം (നോർവേ)
യൂണിയൻ ദിനം (മ്യാൻമർ)
ജോർജിയ ദിനം( യുഎസ്എ)
യുവജന ദിനം (വെനിസ്വേല)
ദേശീയ പ്ലം പുഡ്ഡിംഗ് ദിനം (യുഎസ്എ)
വിവാഹത്തിനുള്ള ദേശീയ സ്വാതന്ത്ര്യ ദിനം ( യുഎസ്എ)
1990-ലെ ദുഷാൻബെ കലാപത്തിന്റെ സ്മാരക ദിനം (താജിക്കിസ്ഥാൻ)
ചരിത്ര സംഭവങ്ങൾ
1719 നെതർലാൻഡിലെ നിലവിലുള്ള ഏറ്റവും പഴയ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഓൻഡർലിംഗ് വാൻ സ്ഥാപിതമായി.
1818 ലാറ്റിനമേരിക്കൻ രാജ്യമായ ചിലി സ്വതന്ത്രമായി.
1912 ചൈനയിൽ ഗ്രിഗോറിയൻ കലണ്ടർ സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചു.
1915 വാഷിംഗ്‌ടൺ ഡിസിയിൽ ലിങ്കൺ മെമ്മോറിയലിന്റെ ആദ്യ കല്ല് സ്ഥാപിച്ചു .
1921 ന്യൂഡൽഹി പാർലമെൻറ് മന്ദിരത്തിന് തറക്കല്ലിട്ടു.
1922 ചൗരി ചൗരാ സംഭവത്തിൽ പ്രതിഷേധിച്ച് മഹാത്മജി നിസ്സഹകരണ സമരം പിൻവലിച്ചു.
1928 സർദാർ പട്ടേൽ ബർദോളി സമരം തുടങ്ങി.. ഈ സമരത്തോടെ ആണ് വല്ലഭായ് പട്ടേലിന് “സർദാർ” എന്ന വിശേഷണം ലഭിച്ചത്.
1976 ഇടുക്കി ജലവൈദ്യുതപദ്ധതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചു.
1983 ചമ്പൽ കൊള്ളക്കാരി ഫൂലൻദേവി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അർജുൻസിംഗിനു മുമ്പിൽ കീഴടങ്ങി.
1990 കാർമെൻ ലോറൻസ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ആദ്യ വനിതാ പ്രീമിയർ ആയിതീർന്നു.
1991 ലിത്വാനിയയുടെ സ്വാതന്ത്ര്യം ഐസ്‌ലൻഡ് അംഗീകരിച്ചു.
1992 മംഗോളിയയുടെ ഇപ്പോഴത്തെ ഭരണഘടന നിലവിൽ വന്നു.
2010 സച്ചിൻ തെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി. ഗോളിയോറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 200 റൺ നേടി.
2013 ഉത്തരകൊറിയ മൂന്നാമത്തെ ആണവപരീക്ഷണം നടത്തി.
2016 യുഎൻ കാലാവസ്ഥാ കരാർ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമായി ഫിജി മാറി.
2018 കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാർ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മാധവ് കൗശിക്കാണു വൈസ് പ്രസിഡന്റ്. കവി പ്രഭാവർമ എക്സിക്യൂട്ടീവ് കൗൺസില്‍ അംഗമായി.