ചപ്പാത്തിക്കും ചോറിനൊപ്പവും കഴിക്കാൻ നല്ല കിടുക്കാച്ചി മട്ടണ്‍ വരട്ടിയത്
ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ട, അപ്പം, ദോശ തുടങ്ങിയ എല്ലാ വിഭവങ്ങൾക്കൊപ്പവും കഴിക്കാനായി സ്വാദിഷ്ടമായ മട്ടൻ വരട്ടിയത് ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍ -ഒരു കിലോ
സവാള -അരിഞ്ഞത് ഒരു കപ്പ്
തക്കാളി -(കൊത്തി അരിഞ്ഞത്) രണ്ട് കപ്പ്
വെളുത്തുള്ളി -ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില -കുറച്ച്
മഞ്ഞള്‍പൊടി -അര ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ -നാല് ടേബിള്‍ സ്പൂണ്‍
ഗരം മസാല -ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ മട്ടനില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് ഒരു കുക്കറില്‍ നന്നായി വേവിക്കുക. ഒരു ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില, തക്കാളി എന്നിവ ക്രമമായി ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന മട്ടണ്‍ ഫ്രയിങ് പാനില്‍ ഇട്ട് നന്നായി വഴറ്റി എടുക്കുക.