ഫോണുകള്‍ വെള്ളത്തില്‍ വീണുപോയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്തെല്ലാമാണ്?
ഫോൺ മേശയിൻമേൽ വെക്കുമ്പോയോ മറ്റോ ചായയോ വെള്ളമോ തട്ടി മറിഞ്ഞും, ചിലപ്പോൾ മഴ നനഞ്ഞോ, അല്ലെങ്കിൽ കുനിയുമ്പോൾ പോക്കറ്റിൽ നിന്ന് താഴെ വീണോ അങ്ങനെ പല രീതിയിലും ഫോണിൽ വെള്ളം ആകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് കൂടുതലും. വെള്ളത്തിൽ വീണഫോൺ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്...
1. വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ തന്നെ ഓണാക്കാൻ പാടില്ല, അത് ഓഫാക്കി വയ്ക്കുക.
2. ഫോണ്‍ കുലുക്കുക, ബട്ടണുകള്‍ അമര്‍ത്തുക എന്നിവ ചെയ്യാതിരിക്കുക.
3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.
4. വെള്ളം കളയാന്‍ ഫോണിന്‍റെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളില്‍ ജലം ഉണ്ടെങ്കില്‍ അത് പടരാനെ കാരണമാകൂ.
5. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക.
6. ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാന്‍ ശ്രമിക്കരുത്, ചൂട് വെള്ളത്തില്‍ വീണാല്‍ ഫ്രീസറിലും വയ്ക്കരുത്.
7. വളരെ ആഴത്തില്‍ മുങ്ങിയ ഫോണ്‍ ആണെങ്കില്‍ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
8. നനവില്ലാത്ത സ്ഥലത്ത് ഫോണ്‍ വച്ച് ഉണക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന അരിയിട്ട് വെച്ച പാത്രത്തിൽ ഫോൺ ഇറക്കി വെക്കുക. ഇങ്ങനെ അരിക്കുള്ളിൽ ഫോൺ പൊത്തി വെക്കുകയാണ് അതിനുള്ള വെള്ളം അരി വലിച്ചെടുക്കുന്നതാണ്. വരെ ചെയ്യുമ്പോൾ ചുരുങ്ങിതുരുത്തി ഫോൺ അരിയിൽ വയ്ക്കേണ്ടതാണ്.
9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൊബൈല്‍ ടെക്നീഷ്യനെ സമീപിക്കാം.
10. ഫോണ്‍ ഓണായാല്‍ ഓഡിയോ, ക്യാമറ, ചാര്‍ജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.
⭕️ അതുപോലെ നമ്മുടെ ഫോൺ ഉപ്പുവെള്ളത്തിൽ വീഴാതെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ബീച്ചിലോ മറ്റോ ഉപ്പുവെള്ളമുള്ള ഭാഗങ്ങളിൽ വീണു കഴിഞ്ഞാൽ ഫോൺ തീർത്തും ഉപയോഗശൂന്യമാകാൻ സാധ്യത കൂടുതലാണ്. കാരണം ഉപ്പിന്റെ അംശം ഫോണിലെ ഇലക്ട്രിക് വസ്തുക്കൾ തുരുമ്പിക്കുന്നതിന് കാരണമായേക്കാം. അതുപോലെ നല്ല ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുക എന്നുള്ളതും അസാധ്യമാണല്ലോ.