ആരോഗ്യവാന്‍മാരായി ജീവിക്കാന്‍ കരളിനേയും കരള്‍ രോഗത്തെ കുറിച്ചും അറിയേണ്ടതെല്ലാം
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ അവയവമാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായാണ് കരളിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന കരളിന് അനേകം ജോലികളുണ്ട്. നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു.
ശരീരത്തിന് ആവശ്യമായ തോതില്‍ കൊളസ്‌ട്രോള്‍ നിര്‍മ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാര്‍ത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നു. രക്തം കട്ടി പിടിക്കാനാവശ്യമായ കൊയാഗുലേഷന്‍ ഫാക്ടേഴ്‌സ് കരളാണ് നിര്‍മ്മിക്കുന്നത്. കരള്‍ ഒരു കലവറ കൂടിയാണ്. ഗ്ലൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരള്‍ കരുതിവയ്‌ക്കുന്നു.
കരള്‍ രോഗം എന്നത് കരളിനെ ബാധിക്കുകയും കേടുവരുത്തുകയും ചെയ്യുന്ന നിരവധി അവസ്ഥകളെ സൂചിപ്പിക്കുന്നതാണ്. ചെറിയ കരള്‍ രോഗങ്ങള്‍വരെ കാലക്രമേണ ലിവര്‍ സിറോസിസിന് കാരണമാകാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കും. എല്ലായിപ്പോഴും കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അണുബാധകള്‍, മദ്യത്തിന്റെ ഉപയോഗം,ചില മരുന്നുകളുടെ സൈഡിഫക്ട്ട്,അമിതവണ്ണം എന്നിവ മൂലമുണ്ടാകുന്ന പല തരത്തിലുള്ള കരള്‍ രോഗങ്ങളുണ്ട്. കരള്‍ രോഗം കൂടുതല്‍ ഗുരുതരവും സങ്കീര്‍ണവും ആകാറുണ്ട്. വിവിധ കാരണങ്ങളാല്‍ വിവിധ തരത്തിലുള്ള കരള്‍ രോഗങ്ങള്‍ ഉണ്ടാകും .
ഫാറ്റി ലിവര്‍ (കരളിലെ കൊഴുപ്പുരോഗം)
സാധാരണയായി ചെറിയ അളവില്‍ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോള്‍ ക്രമാതീതമായി കൊഴുപ്പ് കരളില്‍ അടിയുന്നു. ഇതിനെയാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാണ് ഇതിനു കാരണം. അല്ലെങ്കില്‍ വന്നുചേര്‍ന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാന്‍ കരളിനു സാധിക്കാത്തതിനാലുമാകാം. ചിലപ്പോള്‍ ഈ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തില്‍ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവര്‍ രോഗം എന്നു പറയുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികള്‍ അല്ലാത്തവര്‍ക്കും ഈ രോഗം ധാരാളമായി കാണുന്നു. അമിത വണ്ണം അതായത് പൊണ്ണത്തടി, രക്തത്തില്‍ അധികം കൊളസ്‌ട്രോള്‍, പ്രമേഹം, പെട്ടെന്നുള്ള ശരീരം മെലച്ചില്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലം, എന്നിവയാണ് ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങള്‍.
ഫാറ്റി ലിവർ രോഗം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്യത്യമായ വ്യയാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫാറ്റി ലിവർ രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനും സഹായിക്കുന്നു. കരളിലെ കൊഴുപ്പ് കുറയ്ക്കാൻ ആഴ്ചയിൽ 150 മിനിറ്റ് എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് ചില ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം സഹായകമാകുമെന്നും മുമ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികൾ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്നും പറയുന്നുണ്ട്.
ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള ശരിയായ പ്രതിവിധി കണ്ടെത്തുന്നതിന്, അതുമായി ബന്ധപ്പെട്ട അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും വ്യായാമത്തിലൂടെയും ഫാറ്റി ലിവറിന്റെ അവസ്ഥ നിയന്ത്രിക്കാം. ഫാറ്റി ലിവറിന്റെ അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുകയും അതിന് ശരിയായ പ്രതിവിധി കണ്ടെത്തുകയും വേണം. ശരീരഭാരം കുറയ്ക്കാൻ കരളിലെ കൊഴുപ്പ്, വീക്കം, ഫൈബ്രോസിസ് എന്നിവ കുറയ്ക്കാൻ കഴിയും. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഫാറ്റി ലിവർ കണ്ടുപിടിക്കുക പ്രയാസമാണ്. എന്നിരുന്നാലും, നിങ്ങൾക്ക് വയറുവേദന അനുഭവപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുന്നുവെങ്കിൽ ഫാറ്റി ലിവർ പരിശോധനയ്ക്ക് വിധേയനാകണം.
കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വെളുത്തുള്ളി
കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങള്‍ക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വേവിച്ച് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. പച്ച വെളുത്തുള്ളിയാണ് കഴിക്കുന്നതെങ്കില്‍ രാവിലെ ഒരു അല്ലി വെളുത്തുള്ളി രാവിലെ കഴിക്കുക. ഒന്നോ രണ്ടോ ടീസ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളിയാണെങ്കില്‍ അത് ദിവസവും കഴിക്കുക. ഇത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
ബ്രോക്കോളി
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും. കരളിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. ഒരു കപ്പ് ബ്രോക്കോളി രണ്ടോ മൂന്നോ തവണയായി ആഴ്ചയില്‍ കഴിക്കാം.
ബീറ്റ്‌റൂട്ട്
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലാണ് ബീറ്റ്‌റൂട്ട്. ദീര്‍ഘകാലത്തെ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ ഡാമേജ് വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവുംഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
കാരറ്റ്
കാരറ്റാണ് കരളിനെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്ലതാണ്.
മഞ്ഞള്‍
മഞ്ഞള്‍ സര്‍വ്വ രോദ വിനാശകാരിയാണ്. ഭക്ഷണത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും എന്നും മുന്നിലാണ് മഞ്ഞള്‍. ആന്റി ബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. കരള്‍ രോഗത്തെ എന്തുകൊണ്ടും ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നാണ് മഞ്ഞള്‍. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കി ശരീരത്തിന് നവോന്‍മേഷം പകരാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഇത് ലിവര്‍ സിറോസിസ് പോലുള്ള മാരകമായ അവസ്ഥകളെ വളരെയധികം കൈകാര്യം ചെയ്യുന്നു
ആപ്പിള്‍
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം. ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍. ഇത് കരളിനെ ബാധിക്കുന്ന പല രോഗങ്ങളേയും രോഗാവസ്ഥയേയും ഇല്ലാതാക്കുന്നു. അതിലുപരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് അതുകൊണ്ട് തന്നെ ആരോഗ്യത്തിന് നല്ലതാണ്.
ഒലീവ് ഓയില്‍
ഒലീവ് ഓയിലിന് വിലയല്‍പ്പം കൂടുതലാണെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ കഴിയാവുന്ന ഒന്നാണ് ഒലീവ് ഓയില്‍. അനാരോഗ്യകരമായ ജീവിതശൈലി കൊണ്ട് പ്രശ്‌നമുണ്ടാകുന്ന പല രോഗങ്ങളേയും ഇല്ലാതാക്കാനും ആരോഗ്യമുള്ള കരളിനെ സമ്മാനിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ദിവസവും അഞ്ച് മുതല്‍ 10 സ്പൂണ്‍ വരെ ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
കരള്‍ രോഗത്തിന്റെ ചികിത്സ
നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന് അറിയപ്പെടുന്ന വസ്തുക്കള്‍, എണ്ണയില്‍ കുതിര്‍ത്തുണ്ടാക്കുന്നത് എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിച്ചാല്‍ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളില്‍ കുറഞ്ഞ അളവില്‍ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാല്‍ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിര്‍ത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി
ശരീരത്തിന് അമിത ഭാരമുണ്ടെങ്കില്‍ അത് ക്രമേണ കുറയ്‌ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്‌ക്കുന്നതും കരളിന് നല്ലതല്ല. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നല്‍കുന്നു. ദിവസവും 30-40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യുക.കരളിനു ദോഷം ചെയ്യുന്ന മരുന്നുകള്‍ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോള്‍ പോലും അധികമായാല്‍ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാക്കാം. കരളിന് സ്വയം കേടുപാട് തീര്‍ക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരള്‍ രോഗത്തില്‍ നിന്ന് മോചനം കിട്ടുവാന്‍ ഉള്ള ഏറ്റവും സുഗമമായ മാര്‍ഗ്ഗം.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.