ആരോഗ്യത്തെയും രോഗത്തെയും നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുമ്പോള്‍ പലപ്പോഴും വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാത്ത ഘടകമാണ് വ്യക്തി അനുഭവിക്കുന്ന മാനസികസമ്മര്‍ദം.
അമിതമായ പഠനഭാരവും മത്സരവും കാരണം സമ്മര്‍ദം അനുഭവിക്കേണ്ടിവരുന്ന ബാല്യ-കൗമാരങ്ങള്‍തൊട്ട് ജോലിഭാരവും കുടുംബപ്രശ്നങ്ങളും കാരണം സമ്മര്‍ദത്തിന് അടിമപ്പെടുന്ന യൗവനവും ഏകാന്തതയും രോഗപീഡകളും അലട്ടുന്ന വാര്‍ധക്യവുംവരെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മനോസംഘര്‍ഷം അനുഭവിക്കാത്തവര്‍ വിരളമാണ്.
ഓരോ വ്യക്തിയും ഏറിയും കുറഞ്ഞും ഏതെങ്കിലും തരത്തിലുള്ള മാനസികസംഘര്‍ഷങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അനുഭവിച്ചിരിക്കാം എന്നതിനാല്‍ ഇത്തരം അവസ്ഥകളെ മറികടക്കാന്‍ സ്വയം സ്വീകാര്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ് നല്ലത്.
അവനവനെ നിയന്ത്രിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാനസിക സമ്മർദ്ദം കുറക്കാനുള്ള ചില ലളിതമായ കാര്യങ്ങൾപറയാം.
. വീട്ടിലും സുഹൃത്തുക്കൾക്കിടയിലും തുറന്നു മനസ്സോടെ പെരുമാറുക.
.എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക.
∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക.
∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ഒഴിവാക്കാം.
∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്.
∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട.
∙ ആവശ്യമുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ കുറയ്ക്കും.
∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു മനസ്സിനോടു പറയാം.
മാനസികസമ്മർദം ഉണ്ടോ ? എങ്കില്‍
∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ പറയാൻ പഠിക്കുക.
∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും.
∙ മാനസിക സമർദമുണ്ടാക്കുന്ന സാഹചര്യവും വ്യക്തിയുമായി പൊരുത്തപ്പെടുക. നമ്മുടെ മനോഭാവത്തിനാണ് ഇവിടെ പ്രാധാന്യം.
∙ നിയന്ത്രിക്കാനും മാറ്റാനും ആകാത്ത കാര്യങ്ങളുണ്ട് എന്നറിഞ്ഞ് അതിനെ സ്വീകരിക്കുക. ടെൻഷനുണ്ടാക്കുന്ന സാഹചര്യങ്ങളെ ജീവിത പാഠങ്ങളാക്കുക.
പിരിമുറുക്കം കൂടിയാൽ
ഹൃദ്രോഗം, ആസ്മ, അമിതവണ്ണം, പ്രമേഹം, തലവേദന, വിഷാദം, ഗ്യാസ്ട്രോ, ഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ, അൽസ്ഹൈമേഴ്സ് ഡിസീസ് എന്നിവയെല്ലാം മാനസികസമ്മർദവുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ്.
. റിലാക്സേഷൻ ടെക്നിക്കുകൾ
∙ നിവർന്നിരിക്കുക കണ്ണുകളടയ്ക്കുക. ‘ഞാൻ ശാന്തിയനുഭവിക്കുന്നു’. ‘ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു’ എന്നീ മന്ത്രങ്ങൾ നിശ്ശബ്ദമായോ ഉച്ചത്തിലോ ഉരുവിടുക.
∙ ആഴത്തിൽ ശ്വസിക്കുക. സാവധാനം മൂക്കിലൂടെ ശ്വാസം വലിച്ചെടുക്കുക. ശ്വാസം അടിവയറിൽ നിന്നാരംഭിച്ച് ശിരസ്സിൽ എത്തിയതായി അനുഭവപ്പെടുന്നു. വായിലൂടെ ശ്വാസം കളയുക.
∙ മറ്റുള്ളവരോടു സംസാരിക്കുക. മുഖാഭിമുഖം സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. കഴിയുന്നില്ലെങ്കിൽ ഫോൺ സംഭാഷണമെങ്കിലും നടത്തണം.
∙ ശരീരത്തിൽ ഏതു ഭാഗങ്ങളിലാണ് മുറുക്കം അല്ലെങ്കിൽ അയവ് തോന്നുന്നത് എന്നു ശ്രദ്ധിക്കുക. ആഴത്തിൽ ശ്വാസമെടുക്കുക. ആഴത്തിലുള്ള ഓരോ ശ്വാസവും ആ ഭാഗങ്ങളിലേക്ക് ഒഴുകുകയാണെന്നു സങ്കൽപിക്കാം. ഇത് ആവർത്തിക്കുക.
∙ കഴുത്തിനും തോളുകൾക്കും ചുറ്റുമായി പത്തുമിനിറ്റ് ചെറു ചൂടുള്ള തുണി കൊണ്ടു പൊതിയുക.
∙ ഒരു ടെന്നീസ് ബോൾ പുറം ഭാഗത്തിനും ഭിത്തിക്കും ഇടയിൽ വച്ച് 15 സെക്കൻഡു നേരം വരെ മൃദുവായി അമർത്തുക.
∙ പാട്ടു കേൾക്കുന്നതു സമ്മർദം കുറയ്ക്കും. കുറച്ചു നേരം തനിച്ചിരുന്ന് സംഗീതം ശ്രവിക്കാം.
. ടെൻഷനകറ്റാൻ ഈ ശീലങ്ങൾ വേണ്ട
∙ പുകവലി
∙ റിലാക്സ് ചെയ്യാനായി ഉപയോഗിക്കുന്ന ഡ്രഗുകൾ
∙ അമിത മദ്യപാനം
∙ അമിത ഉറക്കം
∙ ജങ്ക് ഫുഡ്
∙ മൊബൈൽ ഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്നത്....
. പെട്ടെന്ന് മാനസിക സമ്മർദമകറ്റാൻ ഭക്ഷണം
∙ പച്ചിലക്കറികൾ ഫോളേറ്റിനാൽ സമ്പന്നമാണ്. അവ മൂഡ് റെഗുലേറ്റിങ് ന്യൂറോട്രാൻസ്മിറ്ററുകളായ സെറോടോണിനും ഡോപ്പമിനും ഉത്പാദിപ്പിക്കുന്നു. എല്ലാ നിറങ്ങളിലുള്ള പച്ചക്കറികളും കഴിക്കാം.
∙ ഓറഞ്ച് ∙ യോഗർട്ട് പോലുള്ള ഫെമെന്റഡ് ഫൂഡ്സ് ∙ .ചൂര, അയല എന്നീ മത്സ്യങ്ങൾ ∙ ബദാം പോലുള്ളവ എന്നിവ പെട്ടെന്നു മാനസിക സമ്മർദം അകറ്റും.
ടെൻഷനുള്ളപ്പോൾ താഴെ പറയുന്നവ കഴിക്കേണ്ട
∙ ഗ്ലൂട്ടൻ അടങ്ങിയ വെളുത്ത ബ്രഡും പേസ്ട്രികളും ∙ പഞ്ചസാര ചേർന്ന വിഭവങ്ങള്‍, ∙ ചായയും കാപ്പിയും ∙ സ്പൈസി ഫുഡ് ∙ ഉപ്പും കൊഴുപ്പും കൃത്രിമ ചേരുവകളുമടങ്ങിയ പ്രോസസ്ഡ് ജങ്ക് ഫൂഡുകൾ...
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.