കളിപ്പാട്ടങ്ങൾ വിറ്റ് പ്രതിമാസം 1.1 കോടി രൂപ സമ്പാദിക്കുന്ന പതിനൊന്നുകാരി വിരമിക്കാൻ തീരുമാനിച്ചു.
പ്രതിമാസം 1.1 കോടി വരുമാനമുള്ള തൻറെ കമ്പനിയിൽ നിന്നും 11-കാരിയായ ഉടമ വിരമിക്കാൻ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം. പിക്‌സി കർട്ടിസ് എന്ന കുട്ടിയാണ് തൻറെ കമ്പനി ജീവിതത്തിന് താത്കാലിക വിരാമമിടുന്നത്. ഹെയർ ബോയും ഹെഡ്‌ബാൻഡും അടക്കം ടോയ്സുകളെല്ലാം വിൽക്കുന്ന ഓൺലൈൻ കമ്പനിയുടെ ഉടമയാണ് കക്ഷി.
പിക്‌സ് എന്ന കമ്പനിയുടെ മാസ വരുമാനം ആകട്ടെ ഏതാണ്ട് 133,000 ഡോളർ. കുട്ടിയുടെ മാതാവും ഓസ്‌ട്രേലിയയിലെ ബിസിനസുകാരിയായ റോക്‌സി ജാസെങ്കോയാണ് ബിസിനിസിന് പിക്‌സിയെ പ്രോത്സാഹിപ്പിച്ചത്. ഇത് മെച്ചപ്പെട്ടു 77 ലക്ഷത്തിൽ നിന്ന് കോടിയിലേക്ക് വരുമാനം എത്തി.തൻറെ ഇൻസ്റ്റഗ്രാമാണ് സാധനങ്ങൾ വിൽക്കാൻ പിക്സി ഉപയോഗിച്ചത്. നിലവിൽ 1 ലക്ഷത്തോളം ഫോളോവേഴ്സാണ് പിക്സിക്ക് സ്വന്തമായുള്ളത്.
പാൻഡമിക് കാലത്ത് ആരംഭിച്ച ബിസിനസ് ഇപ്പോൾ വമ്പൻ ലാഭത്തിലാണ്. ഹൈസ്കൂൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിക്സിയുടെ താത്കാലിക വിരമിക്കൽ. അതിനിടയിൽ ഏതാണ്ട് 48 ലക്ഷം വില വരുന്ന മെഴ്സിഡസ് ബെൻസ് ജിഐയും പിക്സി സ്വന്തമാക്കി.
ക്രിസ്മസ് കാലയളവിൽ, ക്രിസ്മസ് സമ്മാനങ്ങൾക്കുള്ള ഓർഡറായി കമ്പനി ഏകദേശം 60,000 ഡോളർ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു.
അമ്മയുടെ സഹായത്തോടെ കഴിഞ്ഞ വർഷം മേയിലാണ് പിക്‌സി തന്റെ കളിപ്പാട്ട കമ്പനിയായ പിക്‌സി ഫിഡ്‌ജറ്റ്‌സ് ആരംഭിച്ചത്. ബ്രാൻഡ് വളരെ വിജയകരമായിരുന്നു, 48 മണിക്കൂറിനുള്ളിൽ മുഴുവൻ സ്റ്റോക്കും വിറ്റുതീർന്നു. സ്രോതസ്സുകൾ പ്രകാരം, അതിന്റെ ആദ്യ മാസത്തിൽ, കമ്പനി (ഏകദേശം US $ 143,000) ലാഭം നേടി.
രണ്ട് ബിസിനസ്സുകളും പിക്‌സിയുടെ അമ്മ റോക്‌സി ജാസെങ്കോ ആരംഭിച്ചതാണ്, മകൾ പിക്‌സിയുടെ പേരിലാണ് ഇത്. റോക്സി 100 വയസ്സ് വരെ ജോലി ചെയ്യുമെന്നും പിക്സി 15 വയസ്സിൽ വിരമിക്കുമെന്നും അവളുടെ കുടുംബം കളിയാക്കാറുണ്ടായിരുന്നു
തൻറെ 11-ാം വയസ്സിൻറെ പിറന്നാൾ പാർട്ടിക്ക് മാത്രം പിക്സി ചിലവാക്കിയത് 23 ലക്ഷം രൂപയാണത്രെ. എന്തായാലും കൊച്ചു കോടീശ്വരി മാധ്യമങ്ങളിലും വൈറലാണ്.