നിങ്ങളുപയോഗിക്കുന്ന ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളേക്കുറിച്ചോ പരാതിയുണ്ടെങ്കില്‍ ഇനി ഓടിനടന്ന് പരിഹരിക്കേണ്ടതില്ല. വിരല്‍തുമ്പിലുണ്ട് പോംവഴി. ഉപയോക്താക്കളുടെ പരാതികള്‍ ഇനി വാട്‌സ് ആപ്പിലൂടെയും അറിയിക്കാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ
നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈന്‍ സംവിധാനം ഇനിമുതല്‍ വാട്‌സ് ആപ്പിലും ലഭ്യമാണ്. ചേയ്യേണ്ടതിങ്ങനെ ഇനി ഇങ്ങനെ പരാതികള്‍ അയക്കുന്നതിന് 8800001915 എന്ന നമ്പര്‍ വാട്‌സാപ്പില്‍ സേവ് ചെയ്യുക.
പിന്നീട് സേവ് ചെയ്ത നമ്പറിലേക്ക് ‘hi’ മെസേജ് അയക്കുക. അതില്‍ ‘രജിസ്റ്റര്‍ ഗ്രീവന്‍സ്’ (Register Grievance) തിരഞ്ഞെടുത്ത് പേര്, ലിംഗഭേദം, സംസ്ഥാനം, നഗരം എന്നിവ നല്‍കി മുന്നോട്ടുപോകാം. ശേഷം ‘ഇന്‍ഡസ്ട്രി’ (Indutsry) എന്നതിനു കീഴില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തിരഞ്ഞെടുക്കാം.തുടര്‍ന്ന് സ്ഥാപനങ്ങളുടെ
സ്ഥാപനങ്ങളുടെ പേരും കാണാം. പരാതി ഫയല്‍ ചെയ്ത ശേഷം ‘ഗ്രീവന്‍സ് സ്റ്റാറ്റസ്’ (Grievance Status) തുറന്നാല്‍ പരാതിയുടെ തല്‍സ്ഥിതി പരിശോധിക്കാം.