1- ക്യാമറയുടെ ബ്രാൻഡുകൾ മാറുന്നതിന് അനുസരിച്ച് വിലയിലും മാറ്റം വരും ( UNV, Hikvision,CP Plus, DAHUA etc)
2- ഒരേ ബ്രാൻഡിൽ തന്നെയുള്ള വിവിധ മോഡലുകൾ മാറുമ്പോഴും വിലയിൽ മാറ്റം വരും. കാണുമ്പോൾ അവ ഒരേപോലെ തോന്നാമെങ്കിലും. Eg: Hikvision 2line സീരീസിലുള്ള 4MP ക്യാമറയും 1 line സീരീസിലുള്ള 4MP ക്യാമറയും തമ്മിൽ ഏകദേശം രണ്ടായിരം രൂപയുടെ വ്യത്യാസമുണ്ട്.
സ്പെസിഫിക്കേഷനിലെ മാറ്റം മനസ്സിലാക്കാനുള്ള അറിവൊന്നും ഒരു സാധാരണ കസ്റ്റമർക്ക് ഉണ്ടാകണമെന്നില്ല
3- വീടിനുള്ളിൽ വെക്കുന്ന ക്യാമറയും വീടിന് പുറത്തുവക്കുന്ന ക്യാമറയും ഒരേ പോലെയല്ല. വിലയിലും നല്ല വ്യത്യാസമുണ്ട്.
അതുകൊണ്ടുതന്നെ, ഒരു സൈറ്റ് വിസിറ്റ് നടത്താതെ, നാലു ക്യാമറ വെക്കാൻ എത്ര വരും, അഞ്ചു ക്യാമറ വെക്കാൻ എത്ര വരും എന്നിങ്ങനെയുള്ള വെറും ക്യാമറകളുടെ എണ്ണം മാത്രം ഫോണിലൂടെ ചർച്ച ചെയ്തു കിട്ടുന്ന ക്വട്ടേഷനുകൾ സ്വീകരിക്കാതിരിക്കലാണ് അഭികാമ്യം.
4- ഓരോ സ്ഥലത്തും എത്ര മെഗാ പിക്സൽ ക്യാമറ, ഏതു മോഡൽ ക്യാമറ, എത്ര എം.എം ലെൻസ് വേണം എന്നതൊക്കെ കൃത്യമായി കസ്റ്റമർക്കു പറഞ്ഞു കൊടുക്കണം. ചില സ്ഥലത്ത് വൈഡ് ഡൈനാമിക് റേഞ്ച് (WDR) ക്യാമറകൾ തന്നെ ആവശ്യമായി വരും. അവിടെയുള്ള വെളിച്ചത്തിന് അനുസരിച്ചാണ് അത് തീരുമാനിക്കുന്നത്. ചിലയിടത്ത് ഡാർക്ക് ഫൈറ്റർ ക്യാമറ വേണ്ടിവരും.
ഇങ്ങനെ ഏത് സ്ഥലത്ത് ഏത് ക്യാമറ വേണമെന്ന് കൃത്യമായി തീരുമാനിക്കുമ്പോൾ മാത്രമേ നമുക്ക് കൃത്യമായ റിസൾട്ടും സെക്യൂരിറ്റിയും ലഭിക്കുന്നുള്ളൂ.
5- രണ്ടുതരം സിസിടിവി ക്യാമറകളാണ് പ്രധാനമായും ഉള്ളത്. HD അഥവാ അനലോഗ് ക്യാമറകളും IP ക്യാമറകളും ആണവ. IP ക്യാമറകളുടെ ഏകദേശം പകുതി വില മാത്രമേ HD അഥവാ അനലോഗ് ക്യാമറകൾക്കുള്ളൂ. ക്വാളിറ്റിയിൽ അതിൻറെതായ വ്യത്യാസങ്ങളും ഉണ്ട്. IP ക്യാമറകളാണ് ശരിയായ ഡിജിറ്റൽ ക്യാമറകൾ.
6- ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഉപകരണത്തിന് പറയുന്ന പേരാണ് ഡി.വി.ആർ / എൻ.വി.ആർ. നമ്മുടെ നാട്ടിൽ ഏറ്റവും അധികം വഞ്ചന നടക്കുന്ന മേഖലയാണിത്. ക്വട്ടേഷനുകളിൽ വിലകുറച്ചു കാണിക്കാനായി 5MP ക്യാമറകൾക്ക് 2MP ഡി.വി.ആർ നൽകും. അതോടുകൂടി, ഫലത്തിൽ 5MP ക്യാമറ 2MP ക്ലാരിറ്റിയായി ചുരുങ്ങും. ക്വട്ടേഷനുകൾ താരതമ്യം ചെയ്യുമ്പോൾ, ഒരു കസ്റ്റമർ ഇത് ശ്രദ്ധിച്ചു കൊള്ളണമെന്നില്ല. ഡി.വി.ആർ / എൻ.വി.ആർ കളുടെ മോഡൽ നമ്പർ ഒരു പ്രധാന വിഷയമാണ്.
7- ഇനി IP ക്യാമറകൾക്കായി ഉപയോഗിക്കുന്ന എൻ.വി.ആർ കളുടെ കാര്യമെടുക്കുകയാണെങ്കിൽ, അതിൽ പല ബാൻഡ് വിഡ്ത്തുകളുള്ളവ ഉണ്ട്. ഒരു 4MP ക്യാമറക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് ഉള്ള എൻ.വി.ആർ അല്ല നൽകുന്നത് എങ്കിൽ അത് പണം പാഴാക്കുന്നതിന് തുല്യമാണ്.
8- കസ്റ്റമർ കബളിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് സ്റ്റോറേജിനായി ഉപയോഗിക്കുന്ന ഹാർഡ് ഡിസ്കുകൾ. One Month റെക്കോർഡിങ് കിട്ടും എന്നൊക്കെയാണ് സാധാരണ പറയുക. അതങ്ങനെയല്ല. അതിന് കൃത്യമായ കാൽക്കുലേഷനുകൾ ഉണ്ട്. ഒരു ഉദാഹരണത്തിന് 24X7 രാത്രിയും പകലും Motion Recording ഇല്ലാതെ ദൃശ്യം പകർത്തുന്ന ഒരു 2MP ക്യാമറയ്ക്ക് എങ്ങനെ കംപ്രസ് ചെയ്താലും 25 GB മെമ്മറി വേണ്ടി വരും.
അതുകൊണ്ടുതന്നെ, നമുക്ക് എത്ര ദിവസത്തെ റെക്കോർഡിങ് ആവശ്യമുണ്ട് എന്ന് കൃത്യമായി കാൽക്കുലേറ്റ് ചെയ്ത ശേഷമാണ് എത്ര ടെറാബൈറ്റ് (TB) ഹാർഡ് ഡിസ്ക് വേണമെന്ന് തീരുമാനിക്കേണ്ടത്. ചിലർക്ക് രണ്ട് ആഴ്ചത്തേക്ക് മതിയാകും. ചിലർക്കത് ഒരു മാസം വേണമായിരിക്കാം. ക്വട്ടേഷനുകളിലെ വിലയെ നിയന്ത്രിക്കുന്ന വലിയ ഒരു ഘടകമാണിത്.
9- പിന്നെ വരുന്നത് ഹാർഡ് ഡിസ്കുകളുടെ ബ്രാൻഡുകളാണ്. WD യുടെ ഹാർഡ് ഡിസ്കും Bluefeather പോലെയുള്ള വീട് ഹാർഡ് ഡിസ്കുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വിലയിൽ കാര്യമായ വ്യത്യാസം വരും.
10- മറ്റൊരു ഏരിയ ആണ് എച്ച് ഡി ക്യാമറകൾക്ക് ഉപയോഗിക്കുന്ന പവർ സപ്ലൈ. നിരവധി ലോക്കൽ ബ്രാൻഡുകൾ ഇതിനായി ലഭ്യമാണ്. നല്ല ബ്രാൻഡും ലോക്കൽ ബ്രാൻഡും തമ്മിൽ വലിയ വില വ്യത്യാസമുണ്ട്.
11- മറ്റൊന്ന് കണക്ടറുകൾ ആണ്. സിസിടിവി ഇൻസ്റ്റലേഷനുകളിലെ ഏറ്റവും മർമ്മപ്രധാനമായ ഒരു ഭാഗമാണ് BNC DC കണക്ടേഴ്സ്. കോപ്പർ കണക്ടറുകളാണ് പൊതുവേ ഞങ്ങൾ ഉപയോഗിക്കുന്നത്. നല്ല ബ്രാൻഡും നല്ല ക്വാളിറ്റിയും ഉള്ള കണക്ടേഴ്സ് അല്ലെങ്കിൽ ക്യാമറകൾ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. തുടക്കത്തിൽ നല്ല ക്ലാരിറ്റി ഒക്കെ ലഭിക്കുമെങ്കിലും, പോകെ പോകെ അതിനെയെല്ലാം ക്വാളിറ്റി ഇല്ലാത്ത കണക്ടറുകൾ ബാധിക്കും.
12- ഒരു സാധാരണ ഇലക്ട്രീഷ്യൻ ചെയ്യുന്ന സിസിടിവി ഇൻസ്റ്റലേഷനും പരിശീലനം ലഭിച്ച ഒരു സിസിടിവി ടെക്നീഷ്യൻ ചെയ്യുന്ന ഇൻസ്റ്റലേഷനും തമ്മിൽ അജഗജാന്തരം ഉണ്ട്. ചിലർ ശരിയായ രീതിയിൽ കേബിളുകൾ പഞ്ച് ചെയ്യില്ല. ഇങ്ങനെയുള്ള നിരവധിയായ മേഖലകളിലെ ശ്രദ്ധ സാധാരണ ഇലക്ട്രീഷ്യൻ ചെയ്യുന്ന സിസിടിവി ഇൻസ്റ്റലേഷനിൽ കിട്ടില്ല.
13- വിലയിൽ വലിയ വ്യത്യാസം കാണിക്കാനാവുന്ന മറ്റൊരു ഏരിയയാണ് കേബിളിങ്. ശരിയാ കോപ്പർ കേബിളിങ്ങിന് പകരം പലതും ഉപയോഗിക്കാം. മറ്റൊന്നാണ് പൈപ്പിംഗ്. അണ്ടർഗ്രൗണ്ട് കേബിൾ ചെയ്യുമ്പോൾ കറുത്ത പ്ലാസ്റ്റിക് പൈപ്പുകൾ ഉപയോഗിക്കാൻ പാടില്ല. കേബിളുകൾ പെട്ടെന്ന് കേടാകും.
സ്ക്രൂ ഉപയോഗിക്കുന്നതിനുപകരം ആണികൾ ഉപയോഗിച്ച് വില കുറക്കാം. പക്ഷേ പിന്നീട് മെയിൻറനൻസ് വളരെ ബുദ്ധിമുട്ടേറിയ ഒന്നായി മാറും. ഒരു പൈപ്പിന് നാല് ക്ലാമ്പ് അടിക്കണം എന്നാണ് നിയമം. അത് രണ്ടാക്കി മാറ്റാം. അങ്ങനെ ലേബർ സമയം കുറച്ച് ലാഭം വർദ്ധിപ്പിക്കാം.
സർവീസ് & വാറന്റി
1. സെക്യൂരിറ്റി സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ പ്ലാൻ ചെയ്യുമ്പോൾത്തന്നെ നല്ലൊരു കമ്പനിയേയോ ടെക്നിഷ്യൻനെയോ കണ്ടു അഭിപ്രായം ചോദിച്ചറിയുക. അവർ തരുന്ന പ്രൊഡക്ട് ഡീറ്റൈൽ ശരിയായി തന്നെ ചോദിച്ചു മനസിലാക്കുക. പലരും ഇതിൽ കമ്പളിക്കപെടുന്ന സാഹചര്യം കണ്ടു വരുന്നുണ്ട്.
2. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ വാറന്റിയും സർവീസും കൃത്യമായി ചോദിച്ചു മേടിക്കുക.
3. പൈസ കുറച്ചു കൂടിയാലും കഴിവതും പുതിയ മോഡൽ തന്നെ വയ്ക്കാൻ ശ്രമിക്കുക. അമിത ലാഭം നോക്കി ചെയ്യുമ്പോൾ പ്രതീക്ഷിച്ച ഫലം കിട്ടിയെന്നുവരില്ല.