റസാന്‍ വ്രതം ആരംഭിച്ചിരിക്കുന്ന സമയമാണിത്. വേനലാണെങ്കില്‍ കടുത്തുവരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വ്രതമെടുക്കുന്നത് പതിവിലേറെ പ്രയാസമാണ് വിശ്വാസികള്‍ക്കുണ്ടാക്കുക.
വ്രതമെടുക്കുന്നവരെ സംബന്ധിച്ച് അവര്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ചില ഭക്ഷണ-പാനീയങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
1.കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളാണ് വ്രതമെടുക്കുന്നവര്‍ നിയന്ത്രിക്കേണ്ട ഒരു വിഭാഗം ഭക്ഷണം. ചിലർക്ക് ദഹനപ്രശ്നമുണ്ടാക്കുമെന്നതിനാലാണിത്. പൂരി, ഫ്രഞ്ച് ഫ്രൈസ്, ചിപിസ്, മൈദ ഭക്ഷണങ്ങള്‍, തുടങ്ങിയ ഭക്ഷണങ്ങളാണ് കഴിയുന്നതും നിയന്ത്രിക്കേണ്ടതും മാറ്റിവയ്ക്കേണ്ടതും.
2.കാനിലടച്ച് വരുന്ന ഭക്ഷണങ്ങളും ഈ സമയത്ത് കഴിയുന്നതും ഒഴിവാക്കുക. കാരണം ഇവയില്‍ കാര്യമായ അളവില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ത്തിട്ടുണ്ടായിരിക്കും. അതുപോലെ കൃത്രിമമധുരവും. ഇവ കണ്ടും തന്നെ ആരോഗ്യത്തിന് പൊതുവെ നല്ലതല്ല. വ്രതത്തില്‍ കൂടിയാകുമ്ബോള്‍ ഇവ പെട്ടെന്ന് ആരോഗ്യത്തെ മോശമായി ബാധിക്കാം.
3.വ്രതം അവസാനിപ്പിക്കുമ്ബോള്‍ അത്രയും നേരം പിടിച്ചുനിര്‍ത്തിയ ദാഹം ശമിപ്പിക്കാന്‍ തണുത്ത പാനീയങ്ങളിലേക്ക് കൂടുതല്‍ ആകൃഷ്ടരാകാം. എന്നാല്‍ ഈ അവസരത്തില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക.ശുദ്ധമായ വെള്ളം തന്നെ ആദ്യം ഉപയോഗിക്കുക.വീട്ടില്‍ തന്നെ തയ്യാറാക്കുന്ന തേൻ വെള്ളം, ചെറുനാരങ്ങ വെള്ളം,വിവിധ തരം ജ്യൂസുകള്‍ എന്നിവയെല്ലാം ഇതിനായി ആശ്രയിക്കുക. കാരണം കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കഴിക്കുമ്ബോള്‍ നല്‍കുന്നൊരു ആശ്വാസം മാത്രമേയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ കടുത്ത ദഹനപ്രശ്നങ്ങള്‍ ആണ് ഇത് സൃഷ്ടിക്കുക. മറ്റ് പലവിധ ആരോഗ്യപ്രശ്നങ്ങളും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ക്രമേണ സൃഷ്ടിക്കുന്നുണ്ട്.
4. നോമ്പ് തുറന്ന ഉടനെ തന്നെ എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് അത്ര നല്ലതല്ല. ആദ്യം തന്നെ വെള്ളവും ഫ്രൂട്ട്സും എല്ലാം കഴിക്കുന്നതാണ് നല്ലത്. ശേഷം കുറഞ്ഞ അളവിൽ മാത്രം എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ കഴിക്കാം.
5. രാത്രിയിൽ ഉറങ്ങുന്നതിനു മുന്നേ അമിതമായി ഭക്ഷണം കഴിച്ചു കിടക്കുന്നതും ഒരിക്കലും നല്ലതല്ല. ഏറ്റവും കുറഞ്ഞത് ഉറങ്ങുന്നതിന്റെ ഒരു മണിക്കൂർ മുന്നേ എങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ചു ഉടനെ കിടക്കുന്നത് നല്ലതല്ല.