ന്യൂഡല്‍ഹി :രാജ്യ തലസ്ഥാനത്ത് വീണ്ടും നടുക്കുന്ന കൂട്ട ബലാത്സംഗം. ദില്ലിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്നാണ് കൂട്ട ബലാത്സംഗം ചെയ്തത്.
എം സി ഡി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉത്തര്‍പ്രദേശ് ജൗന്‍പൂര്‍ സ്വദേശിയായ 54 കാരനായ അജയ് എന്ന പ്യൂണും സംഘവുമാണ് അഞ്ചാം ക്ലാസുകാരിയോട് ക്രൂരത കാണിച്ചത്.
അജയ് യെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സ്‌കൂളില്‍ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം കൂട്ടാളികളുമായി ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇരയെഎല്‍ബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംങ്ങിനും വിധേയമാക്കി." ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമൃത ഗുഗുലോത്ത് പറഞ്ഞു.