🍳🥘🫕🍳🥘🫕🍳🥘🫕
എള്ളുണ്ട
⭕️⭕️⭕️⭕️
മധുരമൊക്കെ പാകത്തിന് ചേര്‍ത്ത എള്ളുണ്ട കഴിക്കണമെന്ന് തോന്നുന്നുണ്ടോ..?
എങ്കില്‍ ഒട്ടും സമയം കളയണ്ട....
വളരെ എളുപ്പത്തില്‍ കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് തന്നെ എളളുണ്ട തയാറാക്കാവുന്നതേയുള്ളൂ.
ആവശ്യമായ ചേരുവകള്‍
എള്ള്- 4 ടീ കപ്പ്
ശര്‍ക്കര - 1
ഏലയ്ക്ക പൊടി - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
എള്ള് ഒരു പാനില്‍ ഇട്ടു വറുത്ത് വയ്ക്കുക. ശര്‍ക്കര പാനിയാക്കി അരിച്ച് വയ് ക്കുക.
പാന്‍ അടുപ്പത്ത് വച്ച് പാനി ഒഴിച്ച് ചൂടാക്കി കുറുകാന്‍ തുടങ്ങുമ്ബോള്‍ എള്ളും ,ഏലക്ക പൊടിയും ചേര്‍ത്ത് ഇളക്കുക.
നന്നായി തുടരെ ഇളക്കി കുറുകി കഴിഞ്ഞ് തീ ഓഫ് ചെയ്യാം.ചെറിയ ചൂടില്‍ തന്നെ ഉരുള ആക്കി എടുക്കുക. തണുത്ത ശേഷം ഉപയോഗിക്കാം. കുപ്പിയിലാക്കി സൂക്ഷിക്കുകയുമാകാം.