കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് അതിജീവിതയുടെ പരാതി. പ്രതിയുടെ സഹപ്രവർത്തകർ വാർഡിൽ എത്തി സമ്മർദ്ദം ചെലുത്തി എന്നതാണ് അതിജീവിതയുടെ പരാതി. പ്രതിയുടെ സഹപ്രവർത്തകർ പണം വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നുണ്ട്.
ഇതേത്തുടർന്ന് വാർഡിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തി മെഡിക്കൽ കോളേജ് സൂപ്രണ്ട് സർക്കുലർ പുറത്തിറക്കി. ചുമതലപ്പെട്ട ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അല്ലാതെ ചികിത്സിക്കുന്ന മുറിയിലേക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷക്കായി പ്രത്യേക വനിതാ ജീവനക്കാരെ ചികിത്സിക്കുന്ന മുറിക്ക് പുറത്ത് നിയോഗിച്ചു.