വിധിച്ചത് കിട്ടാതെ ആരും മരിക്കുകയും ഇല്ല , വിധിക്കാത്തത് കിട്ടി ആരും ജീവിക്കുകയും ഇല്ല ഇത് അലംഘനീയമായ നമ്മുടെ പ്രകൃതി നിയമമാണ് പടച്ചവൻ നമുക്ക് വിധിച്ചത് എന്ത് തന്നെയാകിലും ആർക്കും തടയാനാകില്ല. അത് പോലെ നമുക്ക് നിഷേധിച്ചത് എന്ത് തന്നെയായാലും ആർക്കും അത് നേടിത്തരാനുമാകില്ല.
എത്ര അലകത്തിൽ ആയിരുന്നാൽ കൂടി , നമുക്ക് വിധിച്ചതാണെൽ അത് നമ്മെ തേടിയെത്തുക തന്നെ ചെയ്യും.. എന്നാൽ ആഗ്രഹിച്ചത് തൊട്ടടുത്ത് നിന്നു പോലും ചിലപ്പോൾ നഷ്ടമമായി പോകാം.നമുക്ക് വിധിച്ചതേ നമുക്ക് കിട്ടു. അത് ഒരു പക്ഷേ നമ്മൾ ആഗ്രഹിച്ചതിനെക്കാൾ മികച്ചതായിരിക്കും ചെയ്യും.
ജീവിതമാണ് പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാകും , അതെല്ലാം തരണം ചെയ്ത് മുന്നേറുകയാണ് നാം ചെയ്യേണ്ടത് .തോൽക്കാനുള്ള മനസ്സുമായിട്ടായിരിക്കണം ജീവിതം എന്ന മത്സരം കളിക്കാൻ ഇറങ്ങേണ്ടതും.. അവിടെ ജയവും സംഭവിക്കും, പരാജയവും സംഭവിക്കും... പരാജയത്തിൽ തളർന്നും പോകരുത് , വിജയത്തിൽ അഹങ്കരിക്കുകയും ചെയ്യരുത്.
സത്യസന്ധമായ സ്നേഹം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് ആദരിക്കേണ്ട വികാരം തന്നെയാണ്.നമ്മൾ എത്ര കണ്ട് വിനയം, ബഹുമാനം മറ്റുള്ളവരോട്, കാണിക്കുന്നുവോ അത്രകണ്ട് നമ്മൾ ബഹുമാനിക്കപ്പെടുന്നു.
എല്ലാ ദൂരവും അളന്നു തിട്ടപ്പെടുത്താനാകില്ല. അടുത്തിരിക്കുന്നവർ തമ്മിലുള്ള അകലവും അകന്ന് ഇരിക്കുന്നവർ തമ്മിലുള്ള അടുപ്പവും അളക്കാൻ കഴിയില്ല. അടുപ്പവും സ്നേഹവും വേണ്ടത് മനസ്സിലാണ്, ബാഹ്യപ്രകടനങ്ങളിലല്ല.
ജീവിതത്തിൽ സംഭവിക്കുന്നത് നല്ല തോ , ചീത്തയോ ആകട്ടെ ഏത് കാര്യങ്ങളിലും നല്ലത് കാണുവാൻ മാത്രം മനസ്സിനെ ശീലിപ്പിക്കണം.. കണ്ണിൽ കണ്ട കാഴ്ചകളും, കാതിൽ കേട്ട വാക്കുകളും മറക്കണം. എന്നാൽ കണ്ണു നനച്ച വരെയും , കണ്ണുതുടച്ചവരെയും ഒരിക്കലും മറക്കുകയും അരുത്.
നമുക്ക് കിട്ടുന്ന നഷ്ടങ്ങളും വേദനകളും കാലത്തിന്റെ ഓർമപ്പെടുത്തലുകളായി കാണണം..ജീവിത ചക്രം എന്നത് തിരിഞ്ഞ് കൊണ്ടേയിരിക്കും.. അതിനിടയിൽ നാം എന്ത് ചെയ്യണം എന്നോർത്ത് നിശ്ചലരായി നിൽക്കാതെ, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് , ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കണം.അങ്ങനെയായാൽ മാത്രമേ ജീവിത വിജയം നമുക്ക് സാധ്യമാകു.