ROOHAFZA - ചൂടു കുറയ്ക്കാൻ ഉത്തമ പാനീയം
പൊള്ളുന്ന ചൂടിൽ അകം തണുപ്പിക്കാൻ പാരമ്പര്യമായി ഉത്തരേന്ത്യക്കാർ ഉപയോഗിക്കുന്ന സർബത് ആണ് roohafzaമലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും ഇന്ന് നോമ്പ് കാലത്ത് ധാരാളം മലയാളികൾ റൂഹഫ്സ ശീലമാക്കുന്നുണ്ട്. എന്നാൽ ഇതിന്റെ ഏറ്റവും പ്രധാന ഉപയോഗം ഉഷ്ണകാലത്താണ് എന്ന് പലർക്കും അറിയില്ല.
ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ മാത്രമല്ല, ആവശ്യത്തിന് ജീവകങ്ങൾ ലഭിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന തരത്തിൽ പഴങ്ങളുടെയും പൂക്കളുടെയും സത്ത് ഉപയോഗിച്ചാണ് ROOHAFZA 🍷തയ്യാറാക്കിയിട്ടുള്ളത്.
1906 ലാണ് നൂറ്റാണ്ടു പഴക്കമുള്ള roohafza സര്ബത്ത് ഡൽഹിയിലെ hamdard ദാവാക്കാനാ യിൽ ഒരു ചൂട് കാലത്ത് പിറവിയെടുക്കുന്നത്. പിന്നീട് ഇത് ഉത്തരേന്ധ്യൻ വീടുകളിൽ ഒരു സ്ഥിരം ഇനമായി മാറി. ഇന്ന് തികച്ചാൽ തികയാത്ത വിധം ആയിരക്കണക്കിന് ലോഡുകളാണ് ഡൽഹി യിലെ hamdard ഈ സീസണുകളിൽ റൂഹഫ്സ നിർമ്മിക്കുന്നത്. നോമ്പു കാലത്തു ഒരിക്കലും ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാവാറില്ല.
ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടു സ്പൂൺ റൂഹഫ്സയും, ഇത്തിരി ചെറുനാരങ്ങ നീരും ആവശ്യത്തിന് (വേണമെങ്കിൽ) മധുരവും തണുപ്പും ചേർത്താൽ റൂഹഫ്സ കുടിക്കാൻ റെഡി. വെറുതെ വെള്ളത്തിൽ ഒഴിച്ച് കുടിക്കുകയും ആവാം.