ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


ആർത്തിയുടെ അധികഭാരങ്ങളെല്ലാം ഇറക്കി വെച്ച്‌ സ്വസ്ഥരാകുന്നവർ ഭാഗ്യവാന്മാർ. പാടം നിറയെ നെല്ലുണ്ടെങ്കിലും ഒറ്റ രാത്രിക്ക്‌ ആവശ്യമുള്ളത്‌ മാത്രമെടുത്ത്‌ പറക്കുന്ന വയൽക്കിളി പോലെ ചില മനുഷ്യർ. അവരെന്തു മാത്രം ശാന്തരാണ്‌.

നിറഞ്ഞ സന്തോഷത്തിൽ കഴിയുക എന്നത്‌ തന്നെ ആണ്‌, പത്തായം നിറയെ അരിയുണ്ടാവുക എന്നതിനേക്കാൾ ശ്രേഷ്ഠകരം .സന്തോഷം ആണ്‌ എല്ലാവരുടെയും ലക്ഷ്യം. അതിനാണ്‌ പണവും സമ്പത്തും എല്ലാം തന്നെ.പക്ഷേ ലക്ഷ്യത്തേക്കാൾ മാർഗത്തിന്‌ പ്രാധാന്യം നാം കൊടുക്കുമ്പോൾ ലക്ഷ്യം എപ്പോഴും അപ്രാപ്യമായിരിക്കും.

ശരിക്കും അൽഭുതം എന്നാൽ എന്താണ്‌. താജ്മഹൽ ഒരു അൽഭുതം ആണൊ. അല്ലെങ്കിൽ മാന്ത്രികനെ പോലെ ആകാശത്തിലൂടെയും വെള്ളത്തിലൂടെയും നടക്കുന്നതാണൊ അൽഭുതം ? പക്ഷേ ഇത്തരം കാര്യങ്ങളേക്കാൾ മഹത്തരമായ ചില അൽഭുതങ്ങളുണ്ട്‌.അത്‌ സ്വയം നിയന്ത്രണം തന്നെ ആവണം.അസൂയ, അഹങ്കാരം , വെറുപ്പ്‌ ഇവയെ ഒക്കെ നിയന്ത്രണത്തിൽ കൊണ്ട്‌ വരാൻ കഴിഞ്ഞാൽ അത്‌ തന്നെ ആണ്‌ അൽഭുതങ്ങൾ.

അഫ്രിക്കയിലെ ആദിവാസീ സമൂഹത്തിൽക്കണ്ട നല്ല ഒരു അനുഭവത്തെക്കുറിച്ച്‌‌ ഒരു മഹാൻ എഴുതിയിട്ടുണ്ട്‌ ; അതിങ്ങനെ ; ഒരു ദിവസം അവിടുത്തെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂട്ടി അദ്ദേഹം‌ പല മത്സരങ്ങൾ കൊടുത്തു. അതിലൊന്ന് ഇങ്ങനെ ആയിരുന്നു..; മിഠായി നിറച്ചൊരു പെട്ടി മരച്ചുവട്ടിൽ വെച്ചു. കുട്ടികളെയെല്ലാം നൂറു മീറ്റർ അകലെ‌ നിർത്തി. വിസിലൂതുമ്പോൾ ആദ്യം ഓടിയെത്തുന്നയാൾക്ക്‌ മുഴുവൻ മിഠായിയും സ്വന്തമാക്കാം.

കുട്ടികളെല്ലാം ആകാംക്ഷയോടെ കാതുകൂർപ്പിച്ചു. വിസിൽ മുഴങ്ങി. അപ്പോൾ അവിടെ അതീവഭംഗിയുള്ളൊരു കാഴ്ചയുണ്ടായി. മുഴുവൻ കുട്ടികളും കൈകൾ കോർത്തുപിടിച്ചു. എന്നിട്ടോ; അവരെല്ലാം ഒരേ വേഗതയിൽ മരച്ചുവട്ടിലേക്ക്‌‌ നടന്നു. ആരും ഓടിയില്ല. .ആർക്കും ജയിക്കേണ്ട.ഒന്നിച്ചുവന്ന് മിഠായികൾ പങ്കിട്ടെടുത്തു. കൗതുകത്തോടെ ആ കാഴ്ചയിൽ മുഴുകിയ അയാൾക്കവർ പറഞ്ഞുകൊടുത്തു: ‘മത്സരങ്ങൾക്കെല്ലാം ഒരു കുഴപ്പമുണ്ട്‌. അതിൽ ഒരാളേ സന്തോഷിക്കൂ. ബാക്കിയെല്ലാരും സങ്കടപ്പെടും. ഞങ്ങളത്‌ ചെയ്യാറില്ല. കണ്ടില്ലേ, ഞങ്ങളെല്ലാരും ഒരുമിച്ചു ജയിച്ചു. കുറേപ്പേരെ സങ്കടത്തിലാക്കി ഒരാൾക്ക്‌ മാത്രം എങ്ങനെ സന്തോഷിക്കാനാകും ?'

മനുഷ്യനെ അറിയാൻ ലോകം ചുറ്റുന്ന അയാൾക്ക്‌ മുന്നിൽ, പേനയും പേപ്പറും കണ്ടിട്ടില്ലാത്ത ആ ആദിവാസിക്കുഞ്ഞുങ്ങൾ ഒറ്റനിമിഷംകൊണ്ട്‌ ഗുരുനാഥന്മാരായി.

സത്യത്തിൽ വെറുപ്പ്‌, പക, വിദ്വേഷം തുടങ്ങിയ വികാരങ്ങൾ ഒരു വ്യക്തിയോട്‌ വച്ച്‌ പുലർത്തുന്ന നാം നമ്മുടെ തന്നെ ജീവിതമാണ്‌ ദുരിതപൂർണ്ണതയിൽ ആക്കുന്നത്.ചെറിയ പക ആയിരുന്നാൽ പോലും മറ്റൊരാളോട്‌ നാം പുലർത്തുന്ന പക നമ്മുടെ എല്ലാ നന്മകളെയും കാർന്നു തിന്നും.

പക മൂലം നമ്മുടെ ജീവിതത്തിന്റെ പല ലക്ഷ്യങ്ങളും നമുക്ക്‌ നേടാൻ കഴിയാതെ പോകാറുണ്ട്‌, നേട്ടങ്ങൾ സാമ്പത്തികമായോ മറ്റോ ഉണ്ടായാൽ പോലും ഒരിക്കലും മാനസികമായ സംതൃപ്തിയും സമാധാനവും നമുക്ക്‌ ആസ്വദിക്കാൻ സാധിക്കില്ല.
തെറ്റ്‌ പറ്റുക എന്നത്‌ മനുഷ്യ സഹജമാണ്‌ . അത്‌ പൊറുത്ത്‌ കൊടുക്കുക എന്നത്‌ ദൈവീകഗുണങ്ങളിൽ പെട്ടതും.

ആർത്തിയുടെ അധികഭാരങ്ങളെല്ലാം ഇറക്കിവെച്ച്‌ സ്വസ്ഥരാകുന്നവർ ഭാഗ്യവാന്മാർ. പാടം നിറയെ നെല്ലുണ്ടെങ്കിലും ഒറ്റരാത്രിക്ക്‌ ആവശ്യമുള്ളത്‌ മാത്രമെടുത്ത്‌ പറക്കുന്ന വയൽക്കിളിപോലെ ചില മനുഷ്യർ. അവരെന്തുമാത്രം ശാന്തരാണ്‌.
വെള്ളത്തിനു മുകളിലൂടെ നടക്കുമെന്നോ ആകാശത്തിലൂടെ പറക്കുമെന്നോ ഒക്കെ ആരെപ്പറ്റിയെങ്കിലും ആത്ഭുതം കേട്ടാൽ നിങ്ങളോർക്കണം, ഉണങ്ങിയൊരു പുൽക്കൊടിക്കും ചെറിയൊരു പക്ഷിക്കും സാധിക്കുന്ന കാര്യങ്ങളാണ്‌ അതൊക്കെ. സ്വന്തം അത്യാഗ്രഹങ്ങളെ നിയന്ത്രിക്കലും, അസൂയയും അഹങ്കാരവും വെറുപ്പുമില്ലാതെ ജീവിക്കലുമാണ്‌ ശരിക്കും അദ്ഭുതം. അതിനായിരിക്കണം നിങ്ങളുടെ മത്സരം.'

നിറഞ്ഞ സന്തോഷത്തിൽ കഴിയുക എന്നത്‌ തന്നെ ആണ്‌, പത്തായം നിറയെ അരിയുണ്ടാവുക എന്നതിനേക്കാൾ ശ്രേഷ്ഠകരം .സന്തോഷം ആണ്‌ എല്ലാവരുടെയും ലക്ഷ്യം. അതിനാണ്‌ പണവും സമ്പത്തും എല്ലാം തന്നെ....പക്ഷേ ലക്ഷ്യത്തേക്കാൾ മാർഗത്തിന്‌ പ്രാധാന്യം നാം കൊടുക്കുമ്പോൾ ലക്ഷ്യം എപ്പോഴും അപ്രാപ്യമായിരിക്കും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാൻ റെഡ് ക്രെസന്റ് അധികൃതർ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്തുവന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തില്‍പ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്ന സാഹചര്യത്തില്‍ തുർക്കി സൈന്യത്തിന്റെ ആളില്ലാവിമാനമാണ് അപകടസ്ഥലം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തില്‍ മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍.പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്റ്ററെന്നാണ് റിപ്പോർട്ടുകള്‍. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തുണ്ട്. അസര്‍ബൈജാന്‍ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...