ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിങ്ങളുടെ കുട്ടി ഒമ്പത് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്:മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാൻ ഉറക്കം അത്യന്താപേക്ഷിതമാണ്

നിങ്ങളുടെ കുട്ടി ഒമ്പത് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്





മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാൻ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികൾ കൂടുതൽ ഉറങ്ങണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രായം കൂടിവരുമ്പോൾ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. 


ഒരു ദിവസം ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ബുദ്ധിമാന്ദ്യം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് പുതിയ പഠനം പറയുന്നു. ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഓർമ്മക്കുറവിന് കാരണമാകാം. ഒമ്പത് മുതൽ 12 മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. 


ഉറക്കക്കുറവുള്ളവരിൽ വിഷാദം, ഉത്കണ്ഠ, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്നും അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ വ്യക്തമാക്കി.

അഡോളസെന്റ് ബ്രെയിൻ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് (എബിസിഡി) പഠനത്തിൽ എൻറോൾ ചെയ്ത 9 മുതൽ 10 വയസ്സുവരെയുള്ള 8,300-ലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഗവേഷകർ പരിശോധിച്ചു. യുഎസിലെ മസ്തിഷ്ക വികസനത്തെയും കുട്ടികളുടെ ആരോഗ്യത്തെയും കുറിച്ചുള്ള ഏറ്റവും വലിയ ദീർഘകാല പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു.


ആരോഗ്യകരമായ ഉറക്കമുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര ഉറക്കമില്ലാത്ത രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കുട്ടികൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്...' - പ്രൊഫസർ സെ വാങ് പറഞ്ഞു. 

കുട്ടികളിലെ ന്യൂറോകോഗ്നിറ്റീവ് വികസനത്തിൽ ഉറക്കമില്ലായ്മയുടെ ദീർഘകാല ആഘാതം തെളിയിക്കുന്ന ആദ്യ കണ്ടെത്തലുകളിൽ ഒന്നാണിത്. ഞങ്ങളുടെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പ്രൊഫ.സെ പറഞ്ഞു.

കുട്ടികളിൽ നല്ല ഉറക്ക ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളെ ലഘു വ്യായാമങ്ങൽ ശീലമാക്കുക , സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്‌ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിൽ ഉറക്കം എത്രത്തോളം പ്രധാനമാണെന്നതിനെ കുറിച്ച് ദീർഘകാല പഠനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക പഠനമാണിത്...- യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷകരിലൊരാളായ ആൽബർട്ട് റീസ് പറഞ്ഞു.

ഒരു കുട്ടി പകൽ എത്ര സമയം ഉറങ്ങുന്നുവെന്നതുമായി ബന്ധപ്പെട്ടായിരിക്കും അവരുടെ രാത്രിയുറക്കം. പല കുട്ടികളും അഞ്ച് വയസോട് കൂടി പകലുറക്കത്തിൽ നിന്ന് പിൻവാങ്ങുന്നത് കാണാം. അങ്ങനെയുള്ളവർക്ക് രാത്രി നേരത്തെയുള്ള ഉറക്കം ഉറപ്പാക്കുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. ചെറിയ കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കാൻ രക്ഷിതാക്കളുടെ സഹായം പ്രധാനമാണ്.

നേർത്ത മെത്ത ഉറക്കത്തിനായി കുട്ടികൾക്ക് ഉറപ്പാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. മറ്റ് അനാവശ്യ ശബ്ദങ്ങൾ ഇല്ലാത്ത മുറി തന്നെ ഉറക്കത്തിന് വേണ്ടി തിരഞ്ഞെടുക്കാം. വൃത്തിയുള്ള ബെഡ് ഷീറ്റുകൾക്കും തലയണ കവറുകൾക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ബെഡ്ഷീറ്റുകളും തലയണ കവറുകളും അലക്കുന്നതും നല്ല ഉറക്കം പ്രധാനം ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.

കമഴ്ന്നുകിടന്ന് ഉറങ്ങാറുണ്ടോ? അറിയാം ഉറക്കത്തെ പറ്റി ചില കൗതുകകരമായ വസ്തുതകള്‍.   രാത്രി ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരുത്താന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍? അതോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഉറക്കം വെടിയുന്നവരാണോ? നിങ്ങളുടെ ഉറക്കം എന്നത്, നിങ്ങളുടെ പ്രായത്തെയും ജീവിതസാഹചര്യത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും എന്നത് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഇഷ്ടപ്രൊഡസ്റ്റുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക സാധാരണരീതിയില്‍, പ്രായപൂര്‍ത്തി ആയവര്‍ ഏഴര മുതല്‍ എട്ട് മണിക്കൂര്‍ വരെയും, കുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയില്‍ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീര്‍ഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ… ഉറക്കം കുറഞ്ഞാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ… കണ്ണിന്‍റെ ചുറ്റും കറുപ്പും നീരും,അമിതവണ്ണം, ലൈംഗിക പ്രശ്നങ്ങള്‍,ഹോര്‍മോണ്...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ശീലങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ദുശ്ശീലങ്ങൾ മാറ്റിയെടുക്കാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, അവ രണ്ടും ഒരു രാത്രി കൊണ്ട് നേടിയെടുക്കാൻ സാധിക്കുന്നതല്ല. നല്ല ശീലങ്ങൾ ചര്യയാക്കുന്നതിനും ദുശ്ശീലങ്ങൾ വിപാടനം ചെയ്യുന്നതിനും ദീർഘനാളത്തെ നിതാന്ത ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്. അത്യുത്സാഹത്തോടെ ആരംഭിക്കുന്ന പല കാര്യങ്ങളും പാതിവഴിയിൽ നിലച്ചുപോകുന്നതിന്റെ പ്രധാന കാരണം നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുമില്ലാത്തതാണ്. “ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴമക്കാരുടെ ചൊല്ലിന് വലിയ അർഥതലങ്ങളുണ്ട്. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം’ എന്ന മലയാളത്തിന്റെ ജനകീയ കവി കുഞ്ചൻ നമ്പ്യാരുടെ വരികൾ വളരെ പ്രസക്തമാണ്. കുട്ടിക്കാലത്തെ പല ശീലങ്ങളും മരണം വരെ തുടരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആകയാൽ ചെറുപ്പം മുതൽ തന്നെ സൽസ്വഭാവത്തിന്റെയും സദ്ഗുണത്തിന്റെയും അനേകം നല്ല പാഠങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ മാത്രമെ വൃത്തിയും അർഥവുമുള്ള ഭാവി ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടം ബുദ്ധിയിൽ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

മോട്ടിവേഷൻ ചിന്തകൾ

സഹതാപം, ദയ എന്ന വികാരങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങുമ്പോഴാണ് അതിന്‍റെ വിപരീതമായ അസൂയയും ഈര്‍ഷ്യയുമൊക്കെ മനസ്സില്‍ ഉളവാകുന്നത്. അവനവന്‍റെ കുറവുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമുള്ള അപകര്‍ഷതാബോധം, അതാണ് അസൂയക്കു വഴിയൊരുക്കുന്നത്.  നിങ്ങള്‍ക്കെല്ലാ സുഖസൌകര്യങ്ങളുമുണ്ടെങ്കില്‍ നിങ്ങള്‍ക്കവരോട് ഒരസൂയയും തോന്നുകയില്ല. ഇനിയൊരാളെ നമ്മളേക്കാള്‍ മെച്ചപ്പെട്ട ഒരവസ്ഥയില്‍ കാണുമ്പോഴാണ് നമ്മുടെ മനസ്സില്‍ അസൂയ നാമ്പെടുക്കുന്നത്. അങ്ങനെയൊരാള്‍ നമ്മുടെ കണ്‍വെട്ടത്തില്ലെങ്കില്‍ നമ്മുടെ മനസ്സില്‍ അസൂയയുണ്ടാവാനുമിടയില്ല. നമ്മള്‍ എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടതു നന്മയെയാണ്. ലോകം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിന്‍റെ കാരണവും അതു തന്നെയാണ്. കൊള്ളരുതായ്മകളെ ഒരുകാലത്തും പ്രോത്സാഹിപ്പിക്കുവാന്‍ ഇടകൊടുക്കരുത്. നല്ലമനുഷ്യരെ വാര്‍ത്തെടുക്കുന്നതിലാണ് സമൂഹം എക്കാലത്തും ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ചിലര്‍ ശുദ്ധരും സാത്വികരുമാണെന്ന് സ്വയം ഭാവിക്കും. എന്നാലങ്ങിനെ വിശ്വസിക്കുന്നവരോടൊപ്പം കഴിച്ചുകൂട്ടുന്നതു തന്നെ ബദ്ധിമുട്ടുള്ള കാര്യമാണ്. നല്ലവരായിരിക്കും, പക്ഷെ അവരുടെ പെരുമാറ്റം നമുക്കസഹനീയമായി ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി. "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും". "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി.  ക്ഷണികമായ ഈ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.. ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്. നിങ്ങളുടെ ഇഷ്ടപ്രൊഡുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും അമിനോആസിഡ് ആയ ട്രിപ്റ്റോഫാൻ, സെറോടോണിൻ ആയി തലച്ചോർ മാറ്റുന്നു. ഇത് മെലാടോണിൻ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇൻസോമ്നിയയിലേക്കും മ...

മോട്ടിവേഷൻ ചിന്തകൾ

മനുഷ്യന്റെ അടിസ്ഥാനമായ സ്ഥായീഭാവം ആണ്‌ ഭയം. അവന്‌ എല്ലാറ്റിനേയും ഭയം ആണ്‌. എന്നോ ഒരു ദിവസം സ്വയം ആഗ്രഹിക്കാതെ തന്നെ അജ്ഞാതമായ ഏതൊ ഗ്രഹത്തിൽ വന്ന് വീണ്‌ അവിടെ കുറച്ചു നാൾ ജീവിച്ച്‌ കഴിഞ്ഞ ശേഷംസ്വയം ആഗ്രഹം ഇല്ലെങ്കിൽ പോലും ഇവിടം വിട്ടു പോകും എന്ന് നൂറു ശതമാനം ഉറപ്പ്‌ ഉള്ളവനാണ്‌ അയാൾ. എന്നിട്ടും എല്ലാറ്റിനെയും അയാൾ ഭയത്തോടെ മാത്രം കാണുന്നു. സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചോ ആണല്ലോ മനുഷ്യര്‍ക്ക് ഭയം. നിലവിലില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭയപ്പെടുന്നത്. സാങ്കല്‍പിക ലോകത്ത് ജീവിക്കുന്നതു കൊണ്ടാണത്. യാഥാര്‍ത്ഥ്യത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നാല്‍ ഒരു ഭാഗം ഓര്‍മ്മയും ഒരു ഭാഗം ഭാവനയുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഭാവന തന്നെ, കാരണം രണ്ടും ഇപ്പോള്‍ നിലവിലുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സങ്കല്പങ്ങളില്‍ ആണ്ടുപോകുന്നു. അതാണ്‌ ഭയത്തിനുള്ള കാരണം. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല. ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്...