കെ എസ് ഇ ബിയുടെ പേരില്‍ വന്ന വ്യാജ കോളിന് മറുപടി നല്‍കിയ യുവാവിന് 19,000 രൂപ നഷ്ട്ടപ്പെട്ടു
വൈദ്യുതി ബില്‍ അടക്കാനാവശ്യപ്പെട്ട് കെ എസ് ഇ ബിയുടെ പേരില്‍ വന്ന വ്യാജ കോളിന് മറുപടി നല്‍കിയ യുവാവിന് 19,000 രൂപ നഷ്ടമായി.ഇതോടൊപ്പം വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എ ടി എം കാര്‍ഡിലെ നമ്പറും ഒ ടി പിയും അയച്ചുകൊടുത്തതോടെയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടത്. കാരത്തൂര്‍ കാളിയാടന്‍ ഷാഹിന്‍ റഹ്‌മാനാണ് പണം നഷ്ടപ്പട്ടത്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മൊബൈലില്‍ വിളിച്ച അജ്ഞാതന്‍ കെ എസ് ഇ ബിയില്‍ നിന്നാണെന്നും താന്‍ അയച്ച മെസ്സേജിലെ ലിങ്കില്‍ കയറി ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.