നമ്മുടെ ലക്ഷ്യം ശക്തമാണെങ്കിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും നമുക്കു മുന്നിൽ ഒരു മാർഗ്ഗം തെളിഞ്ഞുവരും . മുന്നോട്ടുപോകുവാനുള്ള ധൈര്യം മാത്രം ഉണ്ടായാൽ മതി. ആയിരം ആളുകൾ തളർത്താൻ ഉണ്ടായാലും തളരില്ല എന്നുള്ള മനസ്സ് മാത്രം മതി.. വിജയം തീർച്ചയായും നമ്മോടൊപ്പം ഉണ്ടാകും
നേടിയെടുക്കാൻ സാധിക്കാതെ പോയതിനെക്കുറിച്ച് വ്യാകുലപ്പെട്ടിരുന്ന് സമയം പാഴാക്കിയാൽ
കൈവരിക്കാനുള്ള നേട്ടങ്ങൾ കൈ തൊടാതെ അകന്നുപോകും.ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം പിഴച്ചുവെന്ന് തോന്നുമ്പോൾ മാർഗ്ഗമാണ് മാറ്റേണ്ടത് ലക്ഷ്യമല്ല.
ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടുപടികൾ ആയിരിക്കും. ലക്ഷ്യം തെറ്റാതെ മുന്നോട്ടു പോകുമ്പോൾ പരാജയങ്ങൾ അനുഭവങ്ങളായി മാറും .അനുഭവങ്ങളാണല്ലോ യഥാർത്ഥ അധ്യാപകർ .നേടണമെന്ന ലക്ഷ്യം മനസ്സിലുണ്ടെങ്കിൽ തോൽക്കുമെന്ന് ഭയം താനെ പടിയിറങ്ങും
ചിലപ്പോൾ തോൽവികൾ തുടർച്ചയായി സംഭവിച്ചെന്നിരിക്കും. അതിലൊന്നും പിന്മാറാതെ വിജയം നേടിയെടുക്കാൻ വീണ്ടും വീണ്ടും പരിശ്രമിക്കുക .ഒടുവിൽ നമ്മുടെ പരിശ്രമത്തിൻ്റെ ഫലമായി വിജയം നേടുക തന്നെ ചെയ്യും.
ജ്വലിച്ചു നിൽക്കുന്ന
ഒരു സ്വപ്നത്തിനും
അക്ഷീണ പ്രയത്നത്തിന്നും മുന്നിൽ കീഴടങ്ങാത്തതായി യാതൊന്നുമില്ല. ഇന്നലെ വരെ നിങ്ങൾ തീർത്തതല്ല
നാളെ രചിക്കാൻ പോകുന്നതായിരിക്കും യഥാർത്ഥ ഇതിഹാസം .
ഉള്ളിൽ അടങ്ങാത്ത ഉത്കർഷേച്ഛയുണ്ടെങ്കിൽ
മനുഷ്യർ സ്വയം നവീകരിച്ചു കൊണ്ടിരിക്കും. ഇതിഹാസങ്ങൾ തീർക്കാനായ് നിങ്ങൾ നിങ്ങളെ തന്നെ മാറ്റിയെഴുതുക.
വെള്ളമൊഴിച്ചു മാത്രം വളർത്തിയ ചെടികൾ ഒന്നും തന്നെ ഇന്നേവരെ വൻവൃക്ഷങ്ങളായിട്ടില്ല . സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയവ മാത്രമേ വടവൃക്ഷങ്ങളായി പന്തലിച്ച് തണൽ വിരിച്ചിട്ടുള്ളൂ..സ്വന്തം വിജയത്തിനായി സ്വയം പരിശ്രമിക്കുക .
✍🏻: അശോകൻ.സി.ജി.