എല്ലാ വിവേകശൂന്യമായ ചോദ്യങ്ങൾക്കുമുള്ള ഏറ്റവും നല്ല ഉത്തരം നിശ്ശബ്ദതയാണ്.
എല്ലാ നിർണ്ണായക സാഹചര്യങ്ങളിലും ഒരു പുഞ്ചിരിയാണ് ഏറ്റവും മികച്ച പ്രതികരണം .
നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ അവയോട് നിങ്ങളുടെ പ്രതികരണം നിയന്ത്രിക്കൂ. അതിലാണ് നിങ്ങളുടെ ശക്തി .
ഒരു വിഷയത്തോടുള്ള പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും. വികാരത്തിന് പ്രാധാന്യം നൽകുന്നവർ വളരെ വേഗം പ്രതികരിക്കും. എന്നാൽ വിവേകപൂർവ്വം ചിന്തിക്കുന്നവർ സാവധാ നത്തിലായിരിക്കും പ്രതികരിക്കുക. പ്രതികരണം എന്തായിരിക്കും എന്നോർത്ത് വേവലാതിപ്പെടാതെ ആരോടായാലും പറയാനുള്ളത് തക്കസമയത്തു തന്നെ പറയുക .ഒരുപക്ഷേ പിന്നീടത് പറയാൻ ജീവിതത്തിൽ നമുക്ക് അവസരം ലഭിച്ചെന്ന് വരില്ല.
മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് വിചാരിക്കും എന്ന തോന്നലാണ് പല സന്ദർഭങ്ങളിലും നമുക്ക് നാവടക്കേണ്ടി വരുന്നതും പലയിടത്തും നാം തോറ്റു കൊടുക്കുന്നതിൻ്റെ പ്രധാന കാരണവും .
തങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്നവർ
നല്ലവരും ,അല്ലാത്തവർ മോശവും എന്ന പൊതുതത്വമാണ് പല അഭിപ്രായ രൂപീകരണത്തിനും അടിസ്ഥാനം...
വേണ്ട കാര്യങ്ങളിൽ വേണ്ട സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ലെങ്കിലും ആരുടെ മുന്നിലും തലകുനിച്ചു നിൽക്കാതിരിക്കുക. പ്രതികരണം എന്നത് ആർക്കെങ്കിലും നമ്മളെ ഇഷ്ടപ്പെടാൻ വേണ്ടിയല്ല നമ്മുടെ സ്വന്തം നിലപാട് വ്യക്തമാക്കാൻ വേണ്ടിയാണ്.
വികാരങ്ങൾക്ക് നിങ്ങൾ വഴിപ്പെടാതിരുന്നാൽ ചിന്തിക്കാനും പ്രതികരണം വൈകിപ്പിക്കാനും നിങ്ങൾക്ക് കഴിയും .അത് വളരെ സുപ്രധാനമാണ് . എല്ലാ അധിക്ഷേപങ്ങളോടും പ്രതികരിച്ചു നടന്നാൽ സ്വയം വളരാൻ നമ്മൾ മറന്നുപോകും. അതിലൊന്നും തളരാതെ വീണുപോകാതെ തളിരിടണം. നിശബ്ദമായി പുതിയ നാമ്പുകളും വേരുകളും വളരണം.
✍🏻: അശോകൻ.സി.ജി.