മൂന്നാറിൽ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കുതിര കടിച്ചു; പതിനാറുകാരിക്ക് കടിയേറ്റത് കുതിരസവാരി നടത്തുന്നതിനിടെ
മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കുതിര കടിച്ചു. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് കുതിരയുടെ കടിയേറ്റത്. പതിനാറുകാരി കുതിരസവാരി നടത്തുന്നതിനിടെ പിന്നാലെയെത്തിയ മറ്റൊരു കുതിര കടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നാർ – മാട്ടുപ്പെട്ടി റോഡിലെ കെഡിഎച്ച്പി ഇന്ധന പമ്പിനു സമീപമാണു സംഭവം. മാതാപിതാക്കളും ബന്ധുക്കളുമടക്കം ഒൻപതംഗ സംഘം മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. പമ്പിനു സമീപം വാഹനം നിർത്തിയശേഷം പെൺകുട്ടി സവാരി നടത്തുന്നതിനായി കുതിരപ്പുറത്തേറി പോകുന്നതിനിടയിലാണു പിന്നാലെയെത്തിയ മറ്റൊരു കുതിര കുട്ടിയുടെ ഇടുപ്പുഭാഗത്ത് കടിച്ചത്.