മനോഭാവം മാറ്റൂ... ജീവിതത്തിൽ വിജയം നേടൂ...
സ്വന്തം മനസ്സിന്റെ മനോഭാവം അനുസരിച്ചായിരിക്കും നമ്മൾ കാണുന്ന കാഴ്ചകളുടെ ഭംഗി . നമ്മുടെ ലോകം സ്വയം കണ്ടെത്തുക എന്നുള്ളത് നമ്മുടെ കർമ്മമാണ് . അതിനുവേണ്ടി നമ്മളെ സമർപ്പിക്കുക എന്നത് ധർമ്മവും.
വ്യക്തികൾക്കൊ സാഹചര്യങ്ങൾക്കൊ
നമ്മുടെ സ്വസ്ഥതയെ നശിപ്പിക്കാനാകില്ല
മറിച്ച് അവയെക്കുറിച്ചുള്ള
നമ്മുടെ മനോഭാവങ്ങളും
പ്രതികരണങ്ങളുമാണ്
നമ്മെ സ്വസ്ഥമാക്കുന്നതും
അസ്വസ്ഥമാക്കുന്നതും ..
സംഭവങ്ങളോ പ്രശ്നങ്ങളൊ അല്ല അതിനോടു നാം വച്ചു
പുലർത്തുന്ന മനോഭാവമാണ് നമുക്ക്
അതിജീവനത്തിനുള്ള
കരുത്തേകുന്നത്.
അവരില്ലെങ്കിൽ നമ്മൾ
എങ്ങിനെ ജീവിക്കും എന്ന ഭയത്തിൽ നിന്നും ആരില്ലെങ്കിലും നമ്മൾക്ക്
ജീവിച്ചേ മതിയാകൂ എന്ന മനോഭാവത്തിൽ നിന്നു
മാണ് നാം ജീവിതത്തെ
തൊട്ടറിയുന്നത്.
മറ്റാർക്കും വേണ്ടി നമ്മൾക്ക് ചിന്തിക്കാനാവില്ല.
കാരണം നമ്മുടെ മനോഭാവത്തിൻ്റെ നിയന്ത്രണം
നമുക്ക് തന്നെയാണ് ..
നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ ഉടൻ അത് മാറ്റുക. ഇനി
അതിന് കഴിഞ്ഞില്ലെങ്കിൽ
നിങ്ങളുടെ മനോഭാവം മാറ്റുക.
മനോഭാവം ജീവിത വിജയത്തെ നിർണ്ണയിക്കും .
ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് പോസിറ്റിവാണെങ്കിൽ വിജയം എളുപ്പമാകും..
നിങ്ങൾക്ക് ഏതുതരം മനോഭാവമാണ് വേണ്ടത് എന്നുള്ളത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്
ഏറ്റവും മികച്ചതിന് വേണ്ടി മാത്രം നിലകൊള്ളുക..
എല്ലാ കാര്യങ്ങളും ചിട്ടയോടെ നിർവ്വഹിക്കുക..
അത് നിങ്ങളെ ഉയർച്ചയിലെത്തിക്കും..
നിങ്ങൾ കരുതുന്നതിനേക്കാൾ വേഗത്തിൽ .
✍🏻: അശോകൻ സി. ജി