ജൂൺ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണം
ജൂൺ മാസം എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി ഗ്രാം അരിയും മൂന്ന് കി ഗ്രാം ഗോതമ്പും സൗജന്യമായും, രണ്ട് പാക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും.
റാഗി വിതരണം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിൽ ഒന്നുകിൽ എട്ട് രൂപാ നിരക്കിൽ ഒരു പാക്കറ്റ് റാഗിയും രണ്ട് കിലോഗ്രാം ഗോതമ്പും അല്ലെങ്കിൽ മൂന്ന് കിലോഗ്രാം ഗോതമ്പും നൽകും.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരി സൗജന്യമായും ഒരു അംഗമുളള കാർഡിന് ഒരു പാക്കറ്റ് ആട്ടയും രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ടയും, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും, മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട എട്ട് രൂപാ നിരക്കിലും ബാക്കി ഗോതമ്പും ലഭിക്കും.
റാഗി വിതരണം ചെയ്യുന്നതിന് തെരഞ്ഞെടുക്കപ്പെട്ട റേഷൻ കടകളിൽ നാലംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ ഒരു പാക്കറ്റ് റാഗി, അഞ്ചംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, രണ്ട് കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ 10 രൂപാ നിരക്കിൽ ഒരു പാക്കറ്റ് റാഗിയും ഒരു കിലോഗ്രാം ഗോതമ്പും, ആറംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ട, മൂന്ന് കിലോഗ്രാം ഗോതമ്പ് അല്ലെങ്കിൽ ഒരു പാക്കറ്റ് റാഗിയും രണ്ട് കിലോഗ്രാം ഗോതമ്പും ലഭിക്കും
പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും, പരമാവധി രണ്ട് പാക്കറ്റ് ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭ്യതക്കനുസരിച്ച് ലഭിക്കും.
പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് 10 കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും, പരമാവധ രണ്ട് പാക്കറ്റ് ആട്ട കിലോക്ക് 17 രൂപാ നിരക്കിൽ ലഭ്യതക്കനുസരിച്ചും ലഭിക്കും.
പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ഒരു പാക്കറ്റ് ആട്ട 17 രൂപാ നിരക്കിൽ ലഭ്യതക്കനുസരിച്ചും ലഭിക്കും.