ജോലിയോളം പ്രധാനമാണ് ആരോഗ്യവും; ഏറെ നേരം ഇരിക്കുന്നവർ അറിയാൻ
വർക് ഫ്രം ഹോം സംവിധാനമെല്ലാം കൂടുതൽ സജീവമായതോടെ ഇരുന്നുള്ള ജോലിക്കാരുടെ എണ്ണവും കൂടി. പലരും ഇടയ്ക്കൊന്ന് എഴുന്നേൽക്കുകയോ അനങ്ങുകയോ ചെയ്യാതെ മണിക്കൂറുകളോളം ഒരേ ഇരിപ്പിൽ തുടരാറുണ്ട്. ഇത് ശരീരത്തിലൽ പലവിധ രോഗങ്ങൾക്കും കാരണമാകുമെന്നും പഠനങ്ങൾ കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഇരിക്കുന്നവർ ദിവസത്തിൽ എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്ത് മസിലുകളെ ആക്റ്റീവ് ആക്കേണ്ടതാണ് . ജോലി എത്ര തന്നെ പ്രധാനമാണെങ്കിലും ഇതിനായി സമയം കണ്ടെത്തണം.ആരോഗ്യത്തേക്കാൾ പ്രധാനമായത് ഒന്നുമില്ല.
ഒരുപാട്സമയം ഇരുന്നു കഴിഞ്ഞാൽ ഒരു കുറഞ്ഞ സമയമെങ്കിലും എഴുന്നേറ്റ് നടക്കുന്നത് വളരെ നല്ലതാണ്. അതുപോലെ സാധിക്കുമെങ്കിൽ അൽപനേരം കിടക്കുന്നതും നല്ലതാണ്. എന്നിട്ട് വീണ്ടും ജോലി തുടരുക.അതുപോലെ നേരെ ഇരുന്നുകൊണ്ടുവേണം ജോലി ചെയ്യാൻ. ഒരിക്കലും തന്നെ വളഞ്ഞുകൊണ്ട് ഇരുന്ന് ജോലി ചെയ്യാൻ പാടില്ല.
നമ്മൾ ഇരിക്കുന്ന റൂമിനുള്ളിൽ ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. അടച്ചു പൂട്ടിയ റൂമിനുള്ളിൽ ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒരിക്കലും നല്ലതല്ല.