ഷാര്‍ജയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു(35) ആണ് മരിച്ചത്.
എൻജിനീയറായ നീതുവിന് വീട്ടിലെ കുളിമുറിയില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റെന്നാണ് വിവരം. അഞ്ച് വയസുകാരന്‍ നിവേഷ് കൃഷ്ണ മകനാണ്.
ഇവര്‍ താമസിച്ചിരുന്ന വില്ലയുടെ ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇലക്‌ട്രിക്കല്‍ ജോലികള്‍ നടന്നിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് വിശാഖും എൻജിനീയറാണ്.