മൊബൈൽ പൊട്ടിത്തെറിച്ചു; പരാതിയുമായി വിദ്യാർത്ഥി
ഒരു വർഷം മുമ്പ് വാങ്ങിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുവെന്ന പരാതിയുമായി വിദ്യാർത്ഥി രംഗത്ത്. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്ല്യാരുടെ മകൻ സിനാൻ എന്ന വിദ്യാർത്ഥിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോഴായിരുന്നു സംഭവമെന്ന് വിദ്യാർത്ഥി പറയുന്നു. കിടക്കുന്നതിന്റെ അടുത്തുള്ള ജനലിലാണ് ഫോൺ വെച്ചിരുന്നത്. മൊബൈലിൽ നിന്നും അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.- വിദ്യാർത്ഥി വിശദീകരിച്ചു.
ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്നും വാങ്ങിയ റെഡ്മീ 7 നോട്ട് പ്രോ ഫോണാണ് പൊട്ടിതെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.