.
നമ്മൾ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ആഗ്രഹിക്കുന്നു എങ്കിൽ സ്വയം മാറാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇപ്പോൾ നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷം ആണ്.
ചിലരുടെ പെട്ടെന്നുള്ള മാറ്റം നമ്മളെ വേദനിപ്പിക്കും .അത് പക്ഷേ മാറ്റമല്ല .,ഇത്രയും നാൾ അവർ നമുക്ക് മുന്നിൽ അണിഞ്ഞിരുന്ന മുഖംമൂടി അഴിഞ്ഞു വീണു തനിനിറം പുറത്തു വന്നതാണെന്ന് കരുതിയാൽ മതി.
നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾ മറ്റുള്ളവർ പറഞ്ഞു നമ്മൾ അറിയുമ്പോൾ മനസ്സിലാക്കണം , അവർക്ക് നമ്മൾ ഒഴിഞ്ഞു കൊടുക്കേണ്ട സമയമായി എന്ന്.
നമ്മളെ മനസ്സിലാക്കാൻ ശ്രമിക്കാത്തവർക്ക് മുന്നിൽ എത്രയൊക്കെ മനസ്സ് തുറന്ന് കൊടുത്തിട്ടും ഒരു പ്രയോജനവുമില്ല.
മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ്. നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും എന്നാൽ നമ്മളെ മനസ്സിലായിവർ വളരെ ചുരുക്കമായേ കാണൂ.
തെറ്റുകൾ തിരുത്തുക എന്നതും
ബാഹ്യപ്രേരണകൾക്ക് വിധേയരാവുക എന്നതും സ്വാഭാവികം മാത്രമാണ്. എന്നാൽ ശരികളെ കണ്ടെത്താനാവുക എന്നതും മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയുക എന്നതും തികച്ചും അസ്വാഭാവികമാണ്.
✍🏻 :അശോകൻ.സി.ജി.