പ്രിങ്കരമായവ മാത്രം നടന്നാൽ എല്ലാം ക്രമവിരുദ്ധം ആകും . ആകസ്മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ് ജീവിതത്തിന് നിയമവും നിയന്ത്രണവും ഉണ്ടാവുക.
ജീവിതത്തിൽ സ്വാഭാവികമായും സംഭവിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സ്വീകാര്യമാണെങ്കിലും അല്ലെങ്കിലും അവയാണ് ആയുസ്സിന്റെ ഭംഗിയും ഗുണമേന്മയും തീരുമാനിക്കുന്നത്.
എല്ലാറ്റിനെയും ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായെന്ന് വരില്ല . ചിലതിനോട് സമരം ചെയ്യണം . മറ്റ് ചിലതിനോട് സമരസപ്പെടണം .
മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന ആർക്കും മര്യാദക്ക് ജീവിക്കാൻ പോലും ആകില്ല. . വിട വാങ്ങുന്ന സമയത്തെ കുറിച്ച് അറിയില്ല എന്നത് തന്നെയാണ് മനുഷ്യന്റെ സന്തോഷപൂർണ്ണമായ നിലനിൽപ്പിന് തന്നെ കാരണം .
ക്രമമാണ് ആനന്ദം.ക്രമരാഹിത്യം അപകടകരവും . എപ്പോഴും ഇരുളും എപ്പോഴും പ്രകാശവും ആകരുത് .ഉത്തരങ്ങൾ മാത്രമല്ല. ഒരു ഉത്തരവും ഉദാഹരണങ്ങളും ഇല്ലാത്ത ചോദ്യങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കണം
പ്രിങ്കരമായവ മാത്രം നടന്നാൽ എല്ലാം ക്രമവിരുദ്ധം ആകും . ആകസ്മികതയെ കൂടി ഉൾക്കൊള്ളാൻ പഠിക്കുമ്പോഴാണ് ജീവിതത്തിന് നിയമവും നിയന്ത്രണവും ഉണ്ടാവുക .
ആഗ്രഹിച്ചത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നത് ആസൂത്രണ മികവ് ആണെങ്കിൽ അപ്രതീക്ഷിതമായതിനെ അംഗീകരിക്കുന്നത് അതിജീവന മികവ്.
തിരുത്താനുള്ള തയ്യാറെടുപ്പാണു വേണ്ടത്. മറ്റാരേക്കാളും കൂടുതൽ നമുക്ക് പരിചയമുള്ളത് നമ്മെ തന്നെയാണ്.., തിരുത്താനും, പോരായ്‌മകൾ പരിഹരിക്കാനും വേഗം കഴിയുന്നത് സ്വന്തം ജീവിതത്തിൽ തന്നെയാണ്.
സൗന്ദര്യവർധക വസ്തുക്കൾക്ക് വ്യക്തിവൈശിഷ്‌ട്യം സമ്മാനിക്കാനാകില്ല, എത്ര ഒളിപ്പിച്ചാലും നമ്മുടെ ഉള്ളിലുള്ള സ്വഭാവം ഒരിക്കൽ പുറത്തുവരും.അലങ്കാരങ്ങൾ എന്തിനെയും ആകർഷകമാക്കാം, അർത്ഥപൂർണമാക്കണമെന്നില്ല.., വേഷങ്ങൾക്കും വിദ്യകൾക്കും അപ്പുറമാണു നമ്മുടെ വ്യക്തിത്വം.
നമ്മുടെ ഓരോ ദൗർബല്യവും അതിനു പ്രത്യക്ഷപ്പെടാനുള്ള അനുയോജ്യ അവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്.., തിരിച്ചറിയാനും തിരുത്താനുമുള്ള തയ്യാറെടുപ്പാണു വേണ്ടത്.