ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത് വയറിന്റെ അസ്വസ്ഥതകൾക്ക്; ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അപൂർവ രോഗാവസ്ഥ

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുവന്നത് വയറിന്റെ അസ്വസ്ഥതകൾക്ക്; ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അപൂർവ രോഗാവസ്ഥ




പ്രസവ സമയത്ത് കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.
ഏഴ് മാസം പ്രായമുള്ള ആണ്‍ കുട്ടിയുടെ ശരീരത്തില്‍ നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള ഭ്രൂണം പുറത്തെടുത്തു. വയര്‍ വേദനയ്ക്ക് ചികിത്സ തേടിയ കുട്ടിയുടെ വയറിനുള്ളിലാണ് ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുക്കുകയായിരുന്നു.


ഉത്തര്‍പ്രദേശിലെ സരോജിനി നായിഡു ചിന്‍ഡ്രന്‍സ് ഹോസ്‍പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഡി കുമാര്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തില്‍ ഫീറ്റസ് ഇന്‍ ഫീറ്റു എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണിത്. വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന അവസ്ഥയാണിതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.


ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ സ്വദേശിയായ കുട്ടിയുടെ അച്ഛനാണ് ജൂലൈ 24ന് സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലെ ഒ.പി വിഭാഗത്തില്‍ കുട്ടിയെ കൊണ്ടുവന്നത്. കുഞ്ഞിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും വേദനയുമായിരുന്നു ലക്ഷണങ്ങള്‍. പ്രസവ സമയത്ത് കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ കാരണം കണ്ടെത്താനാവാതെ വന്നതോടെ ഡോക്ടര്‍മാര്‍ സിടി സ്കാന്‍ നിര്‍ദേശിച്ചു. ഇതിലാണ് വയറിനുള്ളില്‍ മറ്റൊരു ഭ്രൂണം വളരുന്നുവെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു.


വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭ സമയത്ത് ഇരട്ട കുട്ടികളില്‍ ഒരാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലും രണ്ടാമത്തെയാള്‍ ആദ്യത്തെ കുട്ടിയുടെ വയറിനുള്ളിലുമാവുന്നതാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണം. കുട്ടിയുടെ വയറിനുള്ളില്‍ വളരുന്ന ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്താതെ അവിടെ തന്നെ അവശേഷിക്കുന്നതാണ് പിന്നീട് ഇത്തരത്തില്‍ കണ്ടെത്തുന്നത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ? ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങൾ

ചർമം കണ്ടാൽ പ്രായം തോന്നിക്കുന്നോ ?  ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍... ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കുന്നുണ്ടോ? പ്രായത്തിൽ കൂടിയവർ പോലും നിങ്ങളെ ചേച്ചീ, ആന്റി എന്നൊക്കെ വിളിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടോ? എങ്കിൽ, നിങ്ങളുടെ ചർമം കണ്ടാൽ പ്രായം തോന്നുന്നുണ്ട്. ചുളിവുകളും പാടുകളുമൊക്കെയാകും അതിനു കാരണം. പക്ഷേ ഒട്ടും വിഷമിക്കേണ്ട, ചെറുപ്പം നിലനിർത്താൻ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതനുസരിച്ച് ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനു...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

മോട്ടിവേഷൻ ചിന്തകൾ

ഓരോ പ്രഭാതവും ഒരു പുതിയ ക്യാൻവാസ് ഓരോ സൂര്യോദയവും നമുക്ക് മുന്നിൽ പുതിയൊരു ക്യാൻവാസ് തുറന്നുതരുന്നു. ഇന്നലെ എന്തായിരുന്നാലും, ആ കാനവാസിൽ പുതിയ നിറങ്ങൾ ചാലിക്കാനും മനോഹരമായ ചിത്രങ്ങൾ വരയ്ക്കാനുമുള്ള അവസരം ഇന്നുണ്ട്.  കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളോ ഭാവിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠകളോ ഇല്ലാതെ, ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമുക്ക് ചുറ്റുമുള്ള സൗന്ദര്യങ്ങളെയും സാധ്യതകളെയും തിരിച്ചറിയാൻ സാധിക്കും. മനസ്സിന് ഉന്മേഷം നൽകുന്ന ഒരു പുഞ്ചിരിയോടെ ഈ ദിവസത്തെ വരവേൽക്കാം. പോസിറ്റീവ് ചിന്തകളുടെ ശക്തി നമ്മുടെ ചിന്തകൾക്ക് അതിശയകരമായ ശക്തിയുണ്ട്. പോസിറ്റീവായ ചിന്തകൾക്ക് നമ്മുടെ മനോഭാവത്തെയും ചുറ്റുപാടിനെയും മാറ്റിമറിക്കാൻ കഴിയും. രാവിലെ ഉണരുമ്പോൾ തന്നെ നല്ല ചിന്തകളോടെ തുടങ്ങുന്നത് ആ ദിവസത്തെ മുഴുവൻ ഊർജ്ജസ്വലമാക്കാൻ സഹായിക്കും.  ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും, വെല്ലുവിളികളെ അവസരങ്ങളായി കാണാനും ഇത് നമ്മളെ പ്രേരിപ്പിക്കും. ഓരോ പ്രതിസന്ധിയും നമ്മളെ കൂടുതൽ ശക്തരാക്കാനുള്ള ഒരു പാഠമാണെന്ന് ഓർക്കുക. ലക്ഷ്യബോധമുള്ള ഒരു ദിവസം ഇന്ന് നിങ...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദനവരാത്തവരായിട്ട് ആരും ഉണ്ടാകില്ല

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് പലപ്പോഴും വയറുവേദനയും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. വയറുവേദനയ്ക്കുള്ള പൊതു കാരണം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം അധിക വായുവും വയറിലെത്തുന്നു. അധിക ഭക്ഷണം നിങ്ങളുടെ വയറ്റിൽ എത്തുമ്പോൾ അത് വീക്കത്തിനും ഗ്യാസിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിനെ വലുതാക്കി കാണിക്കുകയും അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. "ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോ തുടങ്ങിയതാ വയറ് വേദന. എന്തോ കഴിച്ചത് അങ്ങ് ഏറ്റില്ലെന്നു തോന്നുന്നു." നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദന വരാത്തവരായിട്ട് ആരും ഉണ്ടാകില്ല. ഒന്ന് ടൌണിൽ പോയി വരുന്ന നേരത്താണ് ഭക്ഷണം കഴിച്ചത്. ശേഷമുള്ള യാത്ര ബസ്സിലാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ.  വയറ്റിലെ അസ്...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...