ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



അറിവിനെക്കാൾ കൃത്യതയാണ് വേണ്ടത്
അറിവ് നിങ്ങളുടെ ഓർമയിലാണ് ഉണ്ടാകേണ്ടത്.


അറിവ് എന്ന് നിങ്ങൾ പറയുന്നത് വിവരങ്ങളുടെ ഒരു സഞ്ചയമാണ്. നിങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്യുവാനും, ഒരു കാർ നിര്‍മ്മിക്കുവാനും, ഒരു കേമമായ കമ്പ്യൂട്ടർ ഉണ്ടാക്കുവാനും, ഒരു കെട്ടിടം പണിയുവാനും ഈ വിവരങ്ങളുടെ സഞ്ചയം ആവശ്യമാണ്.
പാചക പുസ്തകമായാലും, എഞ്ചിനീയറിംഗ് പുസ്തകമായാലും, വൈദ്യ ശാസ്ത്രത്തിന്‍റെ പുസ്തകമായാലും, അതെല്ലാം വിവരങ്ങളുടെ കൂട്ടം മാത്രമാണ്. ഇങ്ങിനെ കൂട്ടിവച്ചിരിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, നിങ്ങൾക്ക് ഓരോ ദിവസവും ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടി വരും. ആയിരം വര്‍ഷങ്ങള്‍ക്കു മുൻപ് കണ്ടുപിടിക്കപ്പെട്ട ഒരു കാര്യം വീണ്ടും കണ്ടുപിടിക്കുവാൻ ഒരു വിഡ്ഢി മാത്രമേ ശ്രമിക്കുകയുള്ളു. ബുദ്ധിമാനായ ഒരുവൻ മുൻപ് കണ്ടുപിടിച്ചതിനെ ഉപയോഗിച്ച് പുതിയതെന്തെങ്കിലും നാളെക്കായി കണ്ടുപിടിക്കുവാൻ ശ്രമിക്കും.


അറിവിനെക്കാൾ കൃത്യതയാണ് വേണ്ടത്.
അറിവ് അത്യാവശ്യമാണ്. എന്തെന്നാൽ ഇതിനെല്ലാം നിങ്ങളുടെ മാത്രമല്ല ഈ ലോകത്തിൽ ജീവിച്ച അനേകായിരം ആളുകളുടെയും, അനേകായിരം തലമുറകളുടെയും അറിവുകൾ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് ഉപയോഗപെടുത്തിയില്ലെങ്കിൽ എല്ലാം പുതുതായി തുടങ്ങണം, അനുഭവിക്കണം. എന്നാൽ ഈ അറിവിനെ നിങ്ങളുടെ വീക്ഷണത്തിന്‍റെ കൃത്യതയിലേക്കു കടന്നു കയറുവാൻ അനുവദിച്ചാൽ നിങ്ങള്‍ക്ക് വസ്തുതകൾ അതിന്‍റെ ശരിയായ രൂപത്തിൽ കാണുവാൻ സാധിക്കുകയില്ല. പഴയ അറിവ് മുമ്പിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. അപ്പോൾ നൂതനമായതൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല.


ഒരിക്കൽ ഒരു സർവകലാശാല വിദ്യാർത്ഥി ഫുട്ബോൾ മാച്ച് കാണുവാൻ പോയി. കൈയിൽ ഒരു കുപ്പി സോഡയും ,പോപ്‌കോണും ഉണ്ടായിരുന്നു. ഒരു പ്രായമായ മനുഷ്യൻ അവിടെ ഇരുന്നിരുന്നു. അയാളുടെ അടുത്ത് ചെന്നിരുന്നിട്ട് അയാൾ പറഞ്ഞു. "നിങ്ങളെ പോലുള്ള വയസ്സന്മാർ, നിങ്ങളുടെ തലമുറയിൽ പെട്ടവർ, എങ്ങിനെ ജീവിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾക്ക് വാസ്തവത്തിൽ ഒന്നും അറിയില്ലായിരുന്നു. ഞങ്ങളുടെ തലമുറയെ നോക്ക്. ഞങ്ങൾ കംപ്യൂട്ടറുകളോടൊപ്പമാണ് വളർന്നത്. ഞങ്ങൾ നാനോ ടെക്‌നോളജി വശമാക്കി. ഞങ്ങൾക്ക് ബഹിരാകാശ വാഹനങ്ങളുണ്ട്. ഇടിമിന്നലിന്‍റെ വേഗത്തിൽ ലോകത്തെവിടെയും ഉള്ളവരുമായി ഞങ്ങൾക്ക് സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യമാണ്. നിങ്ങൾ വാസ്തവത്തിൽ ഒരു പഴഞ്ചൻ ജീവിതമാണ് ജീവിച്ചത്. അതുകൊണ്ട് നിങ്ങൾക്ക് ഞങ്ങളെപ്പോലുള്ള അത്യാധുനിക ആളുകളെ മനസ്സിലാക്കുവാൻ സാധ്യമല്ല. നിങ്ങൾ പഴഞ്ചന്മാരായത്, വളർന്നു വരുമ്പോൾ നിങ്ങൾക്ക് ഈ വസ്തുക്കളൊന്നും ഇല്ലാതിരുന്നതുകൊണ്ടാണ്”. പ്രായമായ ആ മനുഷ്യൻ ഇതെല്ലാം കേട്ടുകൊണ്ടിരുന്നു. എന്നിട്ട്, ചുറ്റുമുള്ളവരെല്ലാം കേൾക്കുന്ന വിധത്തിൽ പറഞ്ഞു. "ശരിയാണ് മകനെ. ഞങ്ങൾ വളർന്നുകൊണ്ടിരുന്ന സമയത്ത് ഇതൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ ഇതെല്ലാം കണ്ടുപിടിച്ചു. എടാ, വിഡ്ഢി, നീ എന്താണ് അടുത്ത തലമുറക്ക് വേണ്ടി ചെയ്യുന്നത്?


മുൻപ് കണ്ടുപിടിച്ചതിനേയും, അറിയപ്പെട്ടിരുന്നതിനേയുമെല്ലാം നമ്മൾ ശേഖരിച്ച്, അറിവാക്കി വെക്കുന്നത് എല്ലാ ദിവസവും ചക്രം വീണ്ടും പിടിക്കേണ്ടി വരുന്നതിൽ നിന്നും രക്ഷപ്പെടാനാണ്. ഒരു വിഡ്ഢിയെപ്പോലെ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കേണ്ടതില്ല. ജീവിതത്തെപ്പറ്റിയുള്ള അറിവ് എന്ന് പറയുമ്പോൾ, ഉദ്ദേശിക്കുന്നത് നിങ്ങളെയാണ്. നിങ്ങൾക്ക് ഈ ജീവിതത്തെപ്പറ്റിയുള്ള അറിവുകൾ കൂട്ടിവക്കുവാൻ സാധ്യമല്ല. എന്തെന്നാൽ ഇങ്ങനെ ശേഖരിച്ചുവെച്ച അറിവിൽ നിന്നും നിങ്ങൾ ജീവിതത്തെക്കുറിച്ചുള്ള ഒരു തീരുമാനത്തിൽ എത്തുകയാണെങ്കിൽ അത് മുൻവിധിയോടെയുള്ള അറിവായിരിക്കും. അത് നിങ്ങളെയൊന്നും അനുഭവിക്കുവാൻ അനുവദിക്കുകയില്ല .


ഒരിക്കൽ ഒരു കാര്യത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ അത് പുതിയതായി അനുഭവിക്കുവാൻ സാധിക്കുകയില്ല. അത് മുൻവിധിയോടെയുള്ള ഒരു തീരുമാനമായി കഴിഞ്ഞു. ശാരീരികമായോ ഭൗതികമായോ എന്തെങ്കിലും ചെയ്യണമെങ്കിൽ അറിവ് ആവശ്യമാണ്. പക്ഷെ ജീവിതം മുമ്പോട്ടു കൊണ്ടുപോകുവാൻ നിങ്ങൾക്കാവശ്യം അറിവല്ല, കൃത്യതയാണ്.
വൈദ്യശാസ്ത്രമോ, എൻജിനീയറിങ്ങോ, സംഗീതമോ അഭ്യസിക്കുവാൻ അറിവ് അത്യാവശ്യമാണ്. എന്തെന്നാൽ ഇതിനെല്ലാം നിങ്ങളുടെ മാത്രമല്ല ഈ ലോകത്തിൽ ജീവിച്ച അനേകായിരം ആളുകളുടെയും, അനേകായിരം തലമുറകളുടെയും അറിവുകൾ കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇത് ഉപയോഗപെടുത്തിയില്ലെങ്കിൽ എല്ലാം പുതുതായി തുടങ്ങണം, അനുഭവിക്കണം. എന്നാൽ ഈ അറിവിനെ നിങ്ങളുടെ വീക്ഷണത്തിന്‍റെ കൃത്യതയിലേക്കു കടന്നു കയറുവാൻ അനുവദിച്ചാൽ നിങ്ങള്‍ക്ക് വസ്തുതകൾ അതിന്‍റെ ശരിയായ രൂപത്തിൽ കാണുവാൻ സാധിക്കുകയില്ല. പഴയ അറിവ് മുമ്പിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. അപ്പോൾ നൂതനമായതൊന്നും നിങ്ങൾക്കു ലഭിക്കുകയില്ല.


അറിവുണ്ടാകുകയും എന്നാൽ അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്യുക, അത് നിങ്ങളുടെ വീക്ഷണത്തെ തടസ്സപ്പെടുത്താതിരിക്കുക എന്നിവയെല്ലാം അത്യധികം പ്രാധാന്യമുള്ളതാണ്. വസ്തുക്കളെ അവയുടെ ശരിയായ രൂപത്തിൽ കാണുന്നതിന് നിങ്ങള്‍ക്ക് അറിവുകൾ ഇല്ലാതിരിക്കുകയാണ് വേണ്ടത്. പണ്ട് എന്തുണ്ടായിരുന്നു എന്നറിയുന്നതിനു അറിവ് വേണം. അതായത് അറിവ് നിങ്ങളുടെ ഓർമയിലാണ് ഉണ്ടാകേണ്ടത്. ശരിയായ കൃത്യത ഉണ്ടെങ്കിൽ, നിങ്ങളുടെ ഓർമയിൽ ഉള്ളതും, മൂർച്ചയേറിയ ബുദ്ധിയിൽ ഉള്ളതും തമ്മിൽ കൃത്യമായ വേർതിരിവ് ഉണ്ടെങ്കിൽ, പ്രശ്നമൊന്നും ഉണ്ടാകുകയില്ല. എന്നാൽ നിങ്ങളുടെ ഓർമ്മകൾ ബുദ്ധിയെ മുഴുവൻ മൂടി ഇരിക്കുകയാണെങ്കിൽ, ബുദ്ധിയുടെ മൂർച്ച കുറയും; ഒരു പ്രശ്നത്തെയും കീറി മുറിക്കുവാൻ സാധ്യമല്ലാതായിത്തീരും. ഈ അർത്ഥത്തിൽ ആണ് അറിവ് ഉപേക്ഷിക്കണം എന്ന് പറയുന്നത്.

ബുദ്ധി ഒരു കത്തിപോലെയാണ്..
മൂർച്ച കൂടുന്തോറും എന്തിനെയും മുറിക്കുവാൻ ഉള്ള ശക്തി നേടും. ആ കത്തിയിന്മേൽ അനേകം സാധനങ്ങൾ പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്കിൽ, അതിനു മൂർച്ചയുണ്ടാകുമോ? അതിന് എന്തിനെയെങ്കിലും മുറിക്കുവാൻ സാധിക്കുമോ? അപ്പോൾ നിങ്ങൾക്ക് ഭൂതകാലത്തെ അവിടെത്തന്നെ നിർത്തിയിട്ട്, ഇപ്പോളുള്ളതിനെ മനസ്സിലാക്കുവാൻ സാധിച്ചാൽ, ആ അറിവ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുകയില്ല. പക്ഷെ നിങ്ങൾ കൃത്യത നേടിയില്ലെങ്കിൽ, കഴിഞ്ഞ കാലത്തു നേടിയതിനെ മാത്രം ആശ്രയിച്ചിരിക്കുകയാണെങ്കിൽ, നിങ്ങൾ അറിവുകളുടെ വെറും ഒരു കൂമ്പാരം മാത്രമാകും. അപ്പോള്‍ അറിവ് ഒരു ഭാരമാകും.


ഈ നിമിഷത്തിൽ ജീവിക്കുകയാണെങ്കില്‍, നമുക്ക് അതിനെക്കുറിച്ചുള്ള അറിവ് ഉണ്ടാവുകയില്ല; എന്തെന്നാൽ ഇത് ജീവിതമാണ്. നിങ്ങൾ അത് ഇപ്പോൾ കാണണം, അറിയണം. വേറൊരാളിൽ കൂടി നിങ്ങൾക്കത് അനുഭവിക്കുവാൻ സാധ്യമല്ല. അവരുടെ അനുഭവം നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ അവരുടെ അവബോധം നിങ്ങള്‍ക്ക് ഉപയോഗിക്കുവാൻ സാധ്യമല്ല. അത് നിങ്ങൾ സ്വയം നേടണം. അതല്ലാതെ വേറെ വഴിയില്ല. ഈ സാഹചര്യത്തിലാണ് അറിവിന്‍റെ ഭാരം ഏറ്റി നടക്കരുത് എന്ന് പറയുന്നത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പണം മിച്ചം വയ്ക്കാന്‍ പ്ലാന്‍ ചെയ്തു മടുത്തോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഞെട്ടിക്കുന്ന രീതിയില്‍ പണം ലാഭിക്കാം

നമ്മുടെ ചിലവുകള്‍ ചുരുക്കി പണം മിച്ചം വയ്ക്കണമെന്നു എത്ര കാലം കൊണ്ട് ചിന്തിക്കുന്നു? കൃത്യമായി നടപ്പിലാക്കാന്‍ കഴിയാറുണ്ടോ. എന്നാല്‍ വ്യക്തമായ ആസൂത്രണമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്.  വരവിനനുസരിച്ച്‌ ചെലവാക്കിയാല്‍ മാത്രം പോരാ, ചെലവാകുന്നതൊക്കെ ആവശ്യാനുസരണം തന്നെയാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. ദിവസേനയുള്ള ചെറിയ ചെലവുകളില്‍ ശ്രദ്ധിച്ചാല്‍ പോലും ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ കാണാന്‍ കഴിയും. സമ്ബാദിക്കുന്ന പണത്തെ മിച്ചം വയ്ക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ ദൈനംദിന ജീവിതശൈലിയില്‍ വരുത്താവുന്ന ചെറുതും വലുതുമായ ചില മാറ്റങ്ങളിലൂടെ സാധ്യമാകും. കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ നൽകുന്നതിനായി   ക്ലിക്ക് ചെയ്യുക പണം മിച്ചം വയ്ക്കുവാന്‍ ചില കുറുക്കു വഴികളുണ്ട്. പരിശോധിക്കാം. 1. മാറ്റിവയ്ക്കാം ഒരു തുക ഓരോ മാസവും സമ്ബാദിക്കുന്ന പണത്തില്‍ നിന്ന് ചെറുതോ വലുതോ ആയ ഒരു തുക കൃത്യമായി മാറ്റി വയ്ക്കാം. മാസവാടക, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കു ശേഷം നിങ്ങളുടെ ചെക്കിംഗ് അക്കൗണ്ടില്‍ നിന്ന് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് കൃത്യമായി ഒരു തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. മാസങ്ങളുടെ ത...

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കി സന്തോഷകരമായി ജീവിക്കാൻ ഇങ്ങനെ ചെയ്തോളൂ

വിവാഹം പൂർണ്ണതയിലെത്തുന്നത് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ വിവാഹം എന്ന മാന്ത്രിക ചരടിലൂടെ ഒന്നാകുമ്പോഴാണ് . രക്തബന്ധമോ കടപ്പാടുകളോ ഇല്ലാതെയുള്ള ബന്ധമാണത് . പക്ഷേ നാളുകൾ കഴിയുന്നതോടെ ചില ദാമ്പത്യ ബന്ധങ്ങൾ വേർപിരിലിലേക്ക് നീങ്ങുന്നു .ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഇനി പറയുന്ന അഞ്ചു സുചനകൾ ജീവിതത്തിൽ പിൻതുടരുക. 1: പരസ്പരം ബഹുമാനിക്കുക. പങ്കാളി തന്റെ സ്വന്തം ആയതിനാൽ എന്തും ഏതും പറയാമെന്നു വിചാരിക്കരുത്. പങ്കാളിയെ നിസ്സാരമായി കാണാതിരിക്കുക . തന്നെ ബഹുമാനിക്കുന്ന ആളെ ഏതൊരാളും ഇഷ്ടപ്പെടും. പങ്കാളി സ്നേഹത്തോടേയും ബഹുമാനത്തോടെയും സംസാരിക്കുമ്പോൾ ഒരു അഭിമാനം തോന്നാറില്ലേ?. അതുപോലെ തന്നെയാണവർക്കും എന്നറിയണം.. പങ്കാളിയിൽ കുറ്റം കണ്ടുപിടിക്കാതെ ബഹുമാനിക്കാൻ അവരിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക.   2:എത്ര ജോലി തിരക്കിനിടക്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു സന്ദർഭോചിതമായി പറയുക. പങ്കാളിയിൽ നിന്ന് നല്ലവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കാത്തവർ കാണാനിടയില്ല. ഇങ്ങനെ പറഞ്ഞു ശീലം ഇല്ലായെങ്കിൽ പരസ്പരം കണ്ണിലെങ്കിലും ഒന്നു നോക്കാമല്ലോ. ഞാൻ പോകട്ടെ എന്നു സ്നേഹ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നല്‍കിയാൽ മതി

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നല്‍കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരില്‍ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.  വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാല്‍മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോള്‍ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്.  വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... കുട്ടികള്‍ക്ക് മുട്ട, ചീര, കൂണ്‍, സാല്‍മണ്‍ മത്സ്യം, പാല്‍, മറ്റ് ക്ഷീര ഉത്പ...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...