ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



അറിവ് എന്നത് ഒരു കെടാവിളക്ക് ആണ്.പകരും തോറും വർധിക്കുന്ന പ്രകാശം. ഒരു തിരിനാളത്തിൽ നിന്ന് ആയിരം തിരി തെളിച്ചാലും തിരികൾ തെളിക്കാൻ ഉപയോഗിച്ച ആദ്യത്തെ ആ തിരിനാളം ഒരു കുറവും വരാതെ കത്തിത്തന്നെ ഇരിക്കും. ആ തിരിനാളത്തിന്റെ പ്രകാശത്തിന് ഒരു കുറവും വരികയില്ല. അതുപോലെ ആണ് അറിവും.
 

മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അറിവ് നേടാനുള്ള അവന്റെ കഴിവ് ആണ്. അറിവ് നേടിയില്ല എങ്കിൽ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ നിരവധി ആണ്.വിവരം, അറിവ്, തിരിച്ചറിവ്, ജ്ഞാനം ഒക്കെ നമുക്ക് നേടാം. ഇവ എല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ വ്യത്യാസവും ഉണ്ട്. വിവരം അല്ല അറിവ്, അറിവ് അല്ല ജ്ഞാനം. ഇംഗ്ലീഷ് അർത്ഥം പോലും വ്യത്യാസം ആണ്. വിവരം എന്നതിനു ഇംഗ്ലീഷിൽ 'ഇൻഫർമേഷൻ' എന്നാണ് പറയുക, പക്ഷേ അത് അറിവ് ആകുമ്പോൾ 'നോളെജ്' ആകുന്നു. അറിവുകൾ പല തരത്തിൽ നമുക്ക് നേടാം. വീട്ടിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന്, സമൂഹത്തിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്. അങ്ങനെ നേടുന്ന അറിവ് തിരിച്ചറിവ് ആകുകയും അങ്ങനെ അറിഞ്ഞറിഞ്ഞു അറിവിന്റെ കൊടുമുടികൾ കയറുമ്പോൾ ജ്ഞാനമാകുകയും ചെയ്യും. 'അവനവനാത്മ സുഖത്തിനായാചരിക്കുന്നവ അപരന് ഗുണത്തിനായി വരേണം' എന്ന് ഓരോരുത്തരും മനസ്സിലാക്കുമ്പോൾ ലോകം തന്നെ അറിവ് കൊണ്ട്, സ്‌നേഹം കൊണ്ട് പ്രകാശിക്കും.അറിയേണ്ടത് അറിയുന്നതാണ് അറിവ്. മനുഷ്യൻ എന്ന നിലയിൽ ഉള്ള നമ്മുടെ ധർമങ്ങളെ അറിയുക. ശാശ്വതമായ മൂല്യങ്ങളെ അറിയുക. ആ അറിവ് മുൻനിർത്തി പ്രവർത്തിക്കുക. ആ അറിവിന്റെ വെളിച്ചത്തിൽ നമ്മുടെ വീടും നാടും ഒക്കെ പ്രകാശിക്കട്ടെ.


അറിവ്‌ അത്‌ എവിടുന്ന് ലഭിക്കുന്നതാണെങ്കിലും സ്വീകരിക്കാൻ നാം തയ്യാറാവേണം. ചിലപ്പോൾ നമ്മേക്കാൾ തീരെ ചെറിയ ഒരു കുട്ടിയിൽ നിന്ന് ആവാം നമുക്ക്‌ പുതിയ അറിവുകൾ ലഭിക്കുക. നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന പലതും മറ്റുള്ളവരുടെ കണ്ണിൽ അങ്ങിനെ ആയിരിക്കില്ല.


പലരും കേട്ടിരിക്കാൻ ഇടയുള്ള ഒരു കഥ പറയാം ;എനിക്ക്‌ എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി. പെട്ടെന്ന് വഴിയിൽ വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന ഈ മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാൻ ഒരുപാട് ദൂരം യാത്ര ചെയ്യണം.അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാൻ തീരുമാനിച്ചു,


ആ സമയത്ത് ഒരു കൊച്ചു കുട്ടി അവിടെ വന്നു. അവൻ അദ്ദേഹത്തോട്‌ ചോദിച്ചു എന്താണ് പറ്റിയതെന്ന്.
അദ്ദേഹം മനസ്സിൽ കരുതി അവന് തന്നെ സഹായിക്കാൻ പറ്റില്ല. ..പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു...ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേർത്ത്‌ നാലെന്ന ക്രമത്തിൽ ആക്കുക.
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു..
എത്ര അറിവുള്ള വ്യക്തിയായാലും നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നാം വിചാരിക്കുന്ന പലതും മറ്റുള്ളവരുടെ കണ്ണിൽ അങ്ങനെ ആയിരിക്കില്ല.


അറിവ് എന്നത് ഒരു കെടാവിളക്ക് ആണ്.പകരും തോറും വർധിക്കുന്ന പ്രകാശം. ഒരു തിരിനാളത്തിൽ നിന്ന് ആയിരം തിരി തെളിച്ചാലും തിരികൾ തെളിക്കാൻ ഉപയോഗിച്ച ആദ്യത്തെ ആ തിരിനാളം ഒരു കുറവും വരാതെ കത്തിത്തന്നെ ഇരിക്കും. ആ തിരിനാളത്തിന്റെ പ്രകാശത്തിന് ഒരു കുറവും വരികയില്ല. അതുപോലെ ആണ് അറിവും. നമുക്ക് അറിവ് നൽകാൻ വേണ്ടി വന്നുപോയവരാണ് പ്രവാചകന്മാരും മറ്റു മഹാത്മാക്കളുമൊക്കെ.ഓരോരുത്തരും അറിവ് നേടുംതോറും സമൂഹത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും അനീതിയും ഒക്കെ ഇല്ലാതാകും.അജ്ഞാനമാകുന്ന ഇരുട്ടിൽ അറിവിന്റെ പ്രകാശം പരത്തുന്ന ചിരാതുകൾ ആകാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...