ക്ഷണികമാണ് ജീവിതമെങ്കിലും എത്ര തെളിമയോടെയാണ് പൂക്കൾ വിടർന്നു പുഞ്ചിരിക്കുന്നത്. ഓരോ പ്രഭാതവും ജീവിതത്തിലെ പുതിയ അധ്യായങ്ങളാണ്. സ്നേഹത്തിൻ്റെ കരുതലിൻ്റെ നന്മയുടെ ലോകമാകട്ടെ ഓരോ പ്രഭാതങ്ങളും.
നന്മ തേടുന്നവരുടെ കണ്ണുകളിൽ കറപിടിക്കില്ല.
ഏതു കൂരിരുട്ടിലും ഒരു മിന്നാമിനുങ്ങിൻ്റെ സാന്നിദ്ധ്യം അവർക്ക് ദർശിക്കാൻ കഴിയും.
മനസ്സിൽ നന്മയുള്ളവർക്ക് കാണുന്നതിലെല്ലാം
നന്മ ദർശിക്കാനാകും.
നന്മകൾ ഒന്നും കാണാതെ തെറ്റുകൾ മാത്രം കണ്ടെത്തി കുറ്റപ്പെടുത്തുന്ന വിമർശകരാകരുത് നമ്മൾ.
അന്യന്റെ കഴിവുകൾ കണ്ടെത്തിയാൽ അംഗീകരിക്കുന്നതാണ് മനുഷ്യത്വം.
നമ്മുടെ കുറ്റങ്ങൾ വിളമ്പി നടക്കുന്നവരോടു പകരം വീട്ടേണ്ടത് അവരുടെ കഴിവുകൾക്ക് വിരുന്നൊരുക്കിയാകണം.
സുഗന്ധം അന്വേഷിക്കുന്നവർ പൂവിനെ കണ്ടെത്തും. അല്ലാത്തവരുടെ കാഴ്ച ഇലയിലും മുള്ളിലും അവസാനിക്കും. നല്ല
മനസ്സോടെ മറ്റുള്ളവരെ സമീപിച്ചാൽ മിക്കവരിലും വിമർശിക്കേണ്ട
തിന്മകളേക്കാൾ അംഗീകരിക്കേണ്ട നന്മകളായിരിക്കും കൂടുതൽ കാണുക.
നഷ്ടപ്പെട്ടതൊന്നും നമ്മൾ കൊണ്ടുവന്നതല്ല
ഇത്ര കണ്ടു ദു:ഖിക്കാൻ.
നേടിയതൊന്നും
നാം കൊണ്ടു പോകുന്നില്ല
ഇത്രമേൽ സന്തോഷിക്കാൻ.
ഓരോ ദിനവും നന്മ ചെയ്ത് ജീവിക്കുക.
ജീവിതം ആസ്വദിക്കുക.
സ്നേഹിക്കുക പരസ്പരം.
✍️:അശോകൻ.സി.ജി.