ഇപ്പോൾ പഴഞ്ചന്‍ ലൈസന്‍സ് തുച്ഛമായ നിരക്കിൽ സ്മാര്‍ട്ടാക്കാം
സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേയ്ക്ക് മാറ്റാൻ തീരുമാനമായിരുന്നു. പഴഞ്ചൻ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡിന് പകരം ഏഴിലധികം സുരക്ഷാ ഫീച്ചറുകളുള്ള പിവിസി പെറ്റ്-ജി കാര്‍ഡ് ലൈസൻസാണ് നിലവില്‍ ലഭ്യമാകുന്നത്. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ലൈസൻസ് സ്വന്തമാക്കാവുന്നതാണ്. 200 രൂപയും ഒപ്പം തപാല്‍ ചാര്‍ജുമാണ് ഇതിനായി ചിലവാക്കേണ്ടത്.
ആദ്യമായി പരിവാഹൻ വെബ്‌സൈറ്റ് https://sarathi.parivahan.gov.in/sarathiservice/stateSelection.do സന്ദര്‍ശിക്കേണ്ടതാണ്.
ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സര്‍വീസ് തിരഞ്ഞെടുക്കുക
സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ നിന്ന് കേരളം തിരഞ്ഞെടുക്കുക
ഡ്രൈവിംഗ് ലൈസൻസി റീപ്ലെയ്സ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക,
നടപടിക്രമം പൂര്‍ത്തിയാക്കാനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെല്‍ഫ് അറ്റസ്റ്റഡ് പിഡിഎഫ് കൂടെ കരുതുക, നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ സീരിയല്‍ നമ്പര്‍, യു.വി എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍ കോഡ് എന്നീ സംവിധാനങ്ങള്‍ അടങ്ങിയ പിവിസി പെറ്റ്-ജി കാര്‍ഡ് ലൈസൻസ് സ്വന്തമാക്കാം. 2023 ഏപ്രില്‍ മാസം ആരംഭിച്ച സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിക്കായി അപേക്ഷിക്കാൻ ഒരു വര്‍ഷം വരെയാണ് നിലവിലെ തുക ഈടാക്കുന്നത്. സമയപരിധി കഴിഞ്ഞാല്‍ 1200 രൂപയും ഒപ്പം തപാല്‍ ചാര്‍ജും നല്‍കേണ്ടി വരും.