ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും.
പഠിപ്പിക്കുകയാണെങ്കിൽ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും അവരുടെ കടമ നിറവേറ്റുകയും ചെയ്യും.


മാതാ-പിതാ-ഗുരു-ദൈവം എന്നാണു തത്വം. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവതുല്യരായി കാണണം. എന്നാൽ ജന്മം നൽകി പാലൂട്ടി വളർത്തിയ അമ്മയെയും ചോര നീരാക്കി അധ്വാനിച്ചു വളർത്തിയ അച്ഛനെയും നിഷ്കരുണം തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിന് ഇന്നത്തെ തലമുറക്കു യാതൊരു മടിയുമില്ല. അതിനുള്ള ഉത്തമോദാഹരണമാണ് രാജ്യത്തു വർദ്ധിച്ചു വരുന്ന വൃദ്ധമന്ദിരങ്ങൾ. റെയില്‍വേ സ്‌റ്റേഷനുകളിലും അമ്പലനടകളിലുമെല്ലാം അച്ഛനമ്മമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന മക്കൾ ഒരിക്കൽ അവരെയും വാർദ്ധക്യം ബാധിക്കും എന്ന് ഇപ്പോൾ ഓർക്കുന്നില്ല.


സ്വന്തം മാതാപിതാക്കളെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കുന്നവർ ഇന്ന് ലോകത്ത് ധാരാളമാണ്.വിവാഹം കഴിഞ്ഞ് കുട്ടികൾ ആയാൽ പിന്നെ മാതാപിതാക്കൾ അവർക്കൊരു ഭാരമായി വരും. അവരെ അനാഥമന്ദിരത്തിൽ ഉപേക്ഷിക്കും.ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും സംഭവിക്കുന്നതാണ് ഇത്.


ഒരു കഥയുണ്ട്, പിതാവിനെ വൃദ്ധസദനത്തിൽ ഏൽപ്പിച്ച് മകന്റെ കൂടെ തിരിച്ചു പോരുന്ന ഒരു യുവാവിനോട് വഴിയിൽ വച്ച് മകൻ ചോദിക്കുന്നു. "അച്ഛാ, ഇനി അപ്പൂപ്പൻ തിരിച്ചു വരില്ലേ ?" അച്ഛൻ പറഞ്ഞു : "ഇല്ല ഇനി അപ്പൂപ്പന്റെ കാര്യം അവിടത്തെ ആയമാർ നോക്കിക്കൊള്ളും.നാമൊരു കാര്യവും ഇനി അറിയേണ്ടതില്ല.മരിച്ചാൽ പോലും അവർ ഉപചാരപൂർവം സംസ്കാരം നടത്തും. അതിനുള്ള പൈസ നാം അവർക്ക് നൽകിയിട്ടുണ്ട്."
അത് കേട്ട ആ കുരുന്നു പറഞ്ഞു. "അച്ഛന് വയസാകുമ്പോൾ എനിക്കും ഇനി അങ്ങനെ ചെയ്താൽ മതിയല്ലോ..."
ഇത് കേട്ട മാത്രയിൽ യുവാവ് അമ്പരന്നു. അയാൾ ഉടൻ വന്ന വഴിയേ വാഹനം തിരിച്ചു വിട്ടു. നേരെ വൃദ്ധസാധനത്തിലേക്ക് , പിതാവിനെ തിരികെ കൊണ്ട് വരാൻ.


മത്തായി സർ എന്ന മനുഷ്യൻ വളരെ ഭാഗ്യശാലി ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. കാരണം അയാളുടെ രണ്ടു ആണ്മക്കളും ഐ ഐ ടി യിൽ പഠിച്ചതിനു ശേഷം അമേരിക്കയിൽ പോയി ഏകദേശം വർഷത്തിൽ 1 കോടി രൂപ ശമ്പളം വാങ്ങുന്ന ജോലിക്കാരായിരുന്നു.
മത്തായി സർ റിട്ടയർ ആയതിനുശേഷം അദ്ദേഹത്തിന്റെ ആഗ്രഹം ഒരു പുത്രൻ ഇന്ത്യയിൽ തിരിച്ചു വന്നു അദ്ദേഹത്തിന് തുണയായി കൂടെ താമസിക്കണമെന്നായിരുന്നു. എന്നാൽ അമേരിക്കയിൽ പോയതിനു ശേഷം രണ്ടു മക്കളും ഇന്ത്യയിലേക്ക് മടങ്ങി വരാൻ തയ്യാറായില്ല. മറിച്ചു മത്തായി സാറിനെ മക്കൾ അമേരിക്കയിലേക്കു വരാൻ നിർദേശിച്ചു.


മത്തായി സാർ ഭാര്യ ലീലാമ്മയെയും കൂട്ടി അമേരിക്കയിലേക്കു പോയി. എന്നാൽ അയാളുടെ മനസിൽ അവിടെ നിൽക്കുന്നതിൽ ഒട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല.അതുകൊണ്ടു അവർ ഇന്ത്യയിലേക്ക് തിരികെ പോന്നു.നിർഭാഗ്യവശാൽ മത്തായി സാറിന്റെ ഭാര്യക്ക് തളർവാതം പിടിപെട്ടു.പത്നിയുടെ നിത്യകർമ്മ ങ്ങൾ, ആഹാരം, മരുന്നുകൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും സഹായിക്കുന്നത് മത്തായി സാറിന്റെ ചുമതല ആയി മാറി. രോഗം മൂലം ലീലാമ്മക്ക് അവരുടെ സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം പൂർണ മനസ്സോടെയും നിഷ്ഠയോടെയും അവരെ ശുശ്രൂഷിച്ചു പോന്നു.


ഒരു രാത്രി മത്തായി സാർ പത്നിക്ക് മരുന്ന് കൊടുത്തു ഉറക്കിയ ശേഷം അടുത്ത ബെഡിൽ കിടന്നുറങ്ങി. രാത്രി ഏകദേശം രണ്ടുമണി ആയപ്പോൾ ഹാർട്ട് അറ്റാക്ക് മൂലം മത്തായി സർ മരിച്ചു. പത്നി രാവിലെ ആറുമണിക്ക് ഉണർന്നു നിത്യ കർമ്മങ്ങൾക്കു കൊണ്ടുപോകാൻ ഭർത്താവ് വരുന്നതും പ്രതീക്ഷിച്ചു കിടന്നു. പ്രതീക്ഷയുടെ സമയം നീണ്ടപ്പോൾ എന്തോ ആപത്തുണ്ടായി കാണും എന്ന തോന്നൽ അവർക്കുണ്ടായി. തനിയെ എഴുന്നേൽക്കാൻ നിവർത്തി ഇല്ലാതിരുന്നതു കൊണ്ടു അവർ തനിയെ കിടക്കയിൽ നിന്നും ഉരുണ്ടു നിലത്തു വീണു. നിരങ്ങി, നിരങ്ങി ഭർത്താവിന്റെ കിടക്കക്കരികിലേക്കു നീങ്ങി. അദ്ദേഹത്തെ കുലുക്കി വിളിച്ചിട്ടു പ്രതികരണം ഒന്നും കണ്ടില്ല.പ്രിയ ഭർത്താവിന്റെ ആത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു എന്ന് അവർക്കു മനസ്സിലായി.സംസാര ശേഷി നഷ്ടപ്പെട്ടതിനാൽ ആരെയെങ്കിലും വിളിച്ചു വിവരം അറിയിക്കുന്നതിന് അവർക്കു സാധിക്കുമായിരുന്നില്ല. ഫോൺ മറ്റൊരു മുറിയിലായിരുന്നു. അവർ അയൽക്കാരെ വിവരമറിയിക്കാൻ ഫോണിനടുത്തേക്കു നിരങ്ങി നീങ്ങി. നാല് മണിക്കൂർ നീണ്ട പ്രയത്നത്തിന് ശേഷം അവർ ഫോണിനടുത്തെത്തി.


ഫോണിന്റെ വയർ പിടിച്ചു വലിച്ചു താഴെയിട്ടു. എങ്ങിനെയോ അയൽവാസിയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു. അയൽവാസി നല്ല ഒരു മനുഷ്യൻ ആയിരുന്നു. ഫോണിൽ നിന്നും ശബ്ദം ഒന്നും കേൾക്കാതായപ്പോൾ സംഗതി ഗൗരവമുള്ളതാണെന്നു അയാൾക്ക് മനസ്സിലായി. അയാൾ മറ്റു അയൽക്കാരെ വിവരം അറിയിച്ചു വിളിച്ചു കൂട്ടി. വാതിൽ പൊളിച്ചു എല്ലാവരും അകത്തുകടന്നു. മത്തായി സർ കട്ടിലിൽ മരിച്ചു കിടക്കുന്നതും പത്നി ടെലിഫോണിനടുത്തു മരിച്ചു കിടക്കുന്നതുമാണവർ കണ്ടത്.


ആദ്യം മത്തായി സാറിന്റെയും പിന്നീട് ലീലാമ്മയുടെയും മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ചു സംസ്കരിക്കുന്നതിനു ഗ്രാമത്തിലുള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ആ മൃതദേഹങ്ങൾ വഹിച്ചുകൊണ്ട് പോയി. എന്നാൽ മൃതദേഹങ്ങൾ ചുമലിലേറ്റുന്നതിനു രണ്ടു പേർ അവിടെ ഉണ്ടായിരുന്നില്ല. എപ്പോഴും കൂടെ കാണും എന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്ന രണ്ടു പേർ.
ഒരു പക്ഷെ കോടികളുടെ പ്രഭാവത്തിൽ മുൻപേ തന്നെ അവരുടെ ബന്ധം മുറിഞ്ഞു പോയിരിക്കാം.


മരങ്ങൾ നടുന്നത് ഫലം കിട്ടാനാണ്. കുട്ടികളെ വളർത്തുന്നത് വാർധക്യത്തിൽ ഒരു സഹായമാകും എന്ന് കരുതിയാണ്. ചില കുട്ടികൾ മാതാപിതാക്കളോട് അവരുടെ കടമ നിറവേറ്റുന്നു. ആരോ പറഞ്ഞ അതിസുന്ദരമായ ഒരു ചൊല്ലുണ്ട്. സൂര്യനെയും ചന്ദ്രനെയും തൊടാനുള്ള വിദ്യ മക്കളെ പഠിപ്പിക്കരുത്. അവർ ആർക്കും പ്രയോജനമില്ലാത്തവരായി തീരും.
പഠിപ്പിക്കുകയാണെങ്കിൽ ആദ്യം മാതാപിതാക്കളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക. അവർ ഭൂമിയിൽ അവരുടെ ബന്ധങ്ങൾ നിലനിർത്തുകയും അവരുടെ കടമ നിറവേറ്റുകയും ചെയ്യും.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'എന്റമ്മേ, എന്നെയൊന്ന് പിടിച്ചേ...' ഐടി ജീവനക്കാര്‍ പോലും ഞെട്ടി, ഡ്രൈ ക്ലീനിംഗ് ഷോപ്പ് നടത്തി മാസം 2 ലക്ഷം രൂപ വരുമാനം!

സാധാരണ ഒരു വൈറ്റ് കോളർ ജോലിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇന്ന് അല്ലാത്ത ജോലികളില്‍ നിന്നുമുണ്ടാക്കുന്ന അനേകങ്ങളുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തില്‍ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ് നളിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടമയും ഭാര്യയും രണ്ട് സഹായികളും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്. നളിനി പങ്കുവെച്ച കണക്കുകള്‍ പ്രകാരം, ദിവസേനയുള്ള ഇസ്തിരിയിടലിലൂടെ ഒരു വസ്ത്രത്തിന് 10 രൂപ നിരക്കില്‍ ദിവസവും 3,500 രൂപയാണ് ഇവരുണ്ടാക്കുന്നത്. 350 വസ്ത്രങ്ങള്‍ എങ്കില്‍ ദിവസവും ഇസ്തിരിയിടുന്നുണ്ട്. ഡ്രൈ ക്ലീനിംഗ് വഴി കിട്ടുന്നത് ദിവസം 7000 രൂപയാണ്. സാരികള്‍, സ്യൂട്ടുകള്‍ എന്നിവയടക്കം 20 പ്രീമിയം വസ്ത്രങ്ങള്‍ക്ക് 350 രൂപ വീതമ...

പിറന്ന് വീണത് മരണത്തിലേക്ക്; ഇൻക്യുബേറ്ററിലെ ചൂടില്‍ കുഞ്ഞ് വെന്തുമരിച്ചു, കാണ്‍പൂരില്‍ കണ്ണീര്‍ക്കാഴ്ച

കാണ്‍പൂർ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. ജനിച്ചു വീണ് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇൻക്യുബേറ്ററിലെ (വോർമർ മെഷീൻ) അമിത ചൂടേറ്റ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ശ്വാസതടസ്സമുണ്ടെന്ന് പറഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിനെ വോർമർ മെഷീനില്‍ കിടത്തി ജീവനക്കാർ മറന്നുപോയതാണ് ദുരന്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മെഷീന് തീപിടിക്കുകയോ അമിതമായി ചൂടാവുകയോ ചെയ്തതോടെ കുഞ്ഞിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളില്‍ മാരകമായി പൊള്ളലേറ്റു. ശരീരം കറുത്തിരുണ്ട നിലയിലായിരുന്നു. കുഞ്ഞ് മരിച്ച വിവരം അഞ്ച് മണിക്കൂറോളം ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കാണാൻ അനുവദിക്കാതെ അഡ്മിഷൻ നടപടികളെക്കുറിച്ച്‌ പറഞ്ഞ് ബന്ധുക്കളെ കബളിപ്പിക്കുകയായിരുന്നു. ബക്കർഗഞ്ച് സ്വദേശിയായ അരുണ്‍ നിഷാദിന്റെയും ബിട്ടുവിന്റെയും ആദ്യത്തെ കണ്‍മണിയായിരുന്നു ഈ പെണ്‍കുഞ്ഞ്. വൈകുന്നേരം സിസേറിയനിലൂടെ പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അമ്മയ്ക്ക് സാധിച്ചില്ല. പ്രതിഷേധം ശക്തമായപ്പ...

വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും

നമ്മുടെ മുടിയുടെ ആരോഗ്യത്തിന് പണ്ട് മുതല്‍ക്കേ നാം ഉപയോഗിച്ച്‌ വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കാരണം അതില്‍ വിറ്റാമിനുകള്‍ ഇ, കെ, സുപ്രധാന ഫാറ്റി ആസിഡുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻ്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനെ ചെറുക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടി വളർച്ച വർദ്ധിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത വെളിച്ചെണ്ണ ഹെയർ മാസ്കുകൾ പരിചയപ്പെടാം... രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയോട്ടിയില്‍ 20 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ തല കഴുകുക. ഈ പാക്ക് തലയോട്ടിയെ സന്തുലിതമാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച്‌ നാരങ്ങ നീരും രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയില്‍ പുരട്ടുക. മുടികൊഴിച്...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

കുട്ടികള്‍ക്ക് ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ നല്‍കിയാൽ മതി

കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ, എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം നല്‍കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം അവരില്‍ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. കുട്ടികള്‍ക്ക് ഏതൊക്കെ പോഷകങ്ങളാണ് വേണ്ടതെന്ന് മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.  വിറ്റാമിൻ ഡി അത്തരത്തിലുള്ള ഒരു പോഷകമാണ്. എന്നാല്‍മറ്റ് പോഷകങ്ങളെപ്പോലെ, വിറ്റാമിൻ ഡിയുടെ ഉറവിടം ഭക്ഷണം മാത്രമല്ല. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ മനുഷ്യശരീരം ഇത് ഉത്പാദിപ്പിക്കുന്നു. രോഗങ്ങളെ തടയാനും, പ്രായമാകുമ്പോള്‍ എല്ലുകളെ ബലപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും കുട്ടികള്‍ക്കും മുതിർന്നവർക്കും ഈ വിറ്റാമിൻ ആവശ്യമാണ്.  വിറ്റാമിൻ ഡിയുടെ കുറവ് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. പേശികളുടെ ബലക്കുറവ്, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നു. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും സമീകൃതാഹാരത്തിലൂടെയും നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ... കുട്ടികള്‍ക്ക് മുട്ട, ചീര, കൂണ്‍, സാല്‍മണ്‍ മത്സ്യം, പാല്‍, മറ്റ് ക്ഷീര ഉത്പ...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം?, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്

പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് ഒരു വ്യക്തിയിൽ പ്രമേഹം ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പ്രമേഹത്തിന് പിന്നിലെ പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്. കൂടാതെ ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം കഴിക്കുക, ജങ്ക് ഫുഡ് കൂടുതൽ കഴിക്കുക എന്നിവയും ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.  പ്രമേഹത്തെ ചെറുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതശൈലിയാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും മെടിടേഷൻ ജീവിതത്തിന്റെ പ്രധാന ഭാഗമാക്കണം.  ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-2 പ്രമേഹം ആഗോളതലത്തില്‍ 2018-ലെ 406 ദശലക്ഷത്തില്‍ നിന്ന് 2030-ല്‍ 511 ദശലക്ഷമായി, അഞ്ചിലൊന്ന് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. അതോടൊപ്പം, 2030-ഓടെ ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാര്‍ പ്രമേഹം ബാധ്യതരായേക്കുമെന്നും കണക്കു...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നടത്തം അത്ര നിസാരമല്ല; നടക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ കൂടി കരുതണം

ദിവസവും രാവിലെ എഴുന്നേറ്റ് നടക്കുന്നത് ദിനചര്യയുടെ ഭാഗമാക്കിയവരാണ് പലരും. നടത്തത്തിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും വേണ്ടെന്നത് തന്നെയാണ് നടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രം പറയുന്നതനുസരിച്ച്‌ മുതിര്‍ന്നൊരാള്‍ ആഴ്ചയിലൊരിക്കല്‍ 150 മിനുറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നടന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതേയുള്ളു. എന്നാല്‍ നടത്തമല്ലേ, അതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് കരുതിയാല്‍ പണി പാളും. ആളുകള്‍ നടക്കുമ്ബോള്‍ ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കുകയോ, വീഡിയോകള്‍ കാണുകയോ ചെയ്യുന്നതിലൂടെ ചുറ്റുപാടുകളെ കുറിച്ച്‌ ശ്രദ്ധയില്ലാത്തവരായി നിങ്ങള്‍ മാറും. ഇത് അപകടമുണ്ടാക്കാനിടയാകും. നടത്തത്തിനിടയില്‍ മൊബൈലുകള്‍ നോക്കുന്നത് ബാലന്‍സ് തെറ്റാന്‍ കാരണമാകുകയും നടത്തത്തിന്റെ രീതി വരെ വ്യത്യസ്തമാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നടത്തത്തിനിടയില്‍ ഫോണ്‍ മാറ്റി വെക്കാന്‍ ശ്രമിക്കുക. തെറ്റായ ചെ...